സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ് സഞ്ജീവ് ഖന്ന: ആരാണ് അദ്ദേഹം? വിധികള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ ജസ്റ്റിസ് ചുമതലയേറ്റു ഇന്ത്യയുടെ 51ാം ചീഫ് ജസ്റ്റിസാണ് അദ്ദഹം. രാഷ്ട്രപതി ഭവനില്‍ വെച്ചുള്ള ചടങ്ങിലാണ് ചുമതയേറ്റത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ആറ് മാസമാണ് അദ്ദേഹം ചുമതലയില്‍ ഉണ്ടാവുക. അദ്ദേഹത്തിന്റെ വിരമിക്കല്‍ ആറുമാസത്തിനുള്ളിലുണ്ടാവും. പുതിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആരാണെന്ന് പലര്‍ക്കും അറിയുന്നുണ്ടാവില്ല. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് പിന്‍ഗാമിയായി വരുന്ന സഞ്ജീവ് ഖന്ന ആരാണെന്ന് നോക്കാം.
സുപ്രീം കോടതിയിലെ സീനിയര്‍ ജഡ്ജിമാരില്‍ രണ്ടാമനാണ് അദ്ദേഹം. സ്ഥാനമൊഴിയുന്ന ഡിവൈ ചന്ദ്രചൂഡാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ഖന്നയെ നിര്‍ദേശിച്ചത്. നവംബര്‍ പത്തിനായിരുന്നു ചന്ദ്രചൂഡ് വിരമിച്ചത്. 1960 മെയ് 14നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ജനിക്കുന്നത്. 1983ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലിലെ ഒരു അഭിഭാഷകനായിട്ടാണ് അദ്ദേഹം കരിയര്‍ ആരംഭിക്കുന്നത്. കോണ്‍സ്റ്റിറ്റിയൂഷനല്‍ ലോ, ടാക്‌സേഷന്‍, ആര്‍ബിട്രേഷന്‍, പരിസ്ഥിതി നിയമം, വാണിജ്യ നിയമം എന്നിവയില്‍ അദ്ദേഹത്തിന് വലിയ പരിചയസമ്പത്തും അവഗാഹവുമുണ്ട്.

ആദായനികുതി വകുപ്പില്‍ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലായിട്ടും ജസ്റ്റിസ് ഖന്ന പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004ല്‍ ഡല്‍ഹി നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറിയുടെ സ്റ്റാന്‍ഡിങ് കൗണ്‍സലായും അദ്ദേഹത്തെ നിയമിച്ചിരുന്നു. 2005ല്‍ ഡല്‍ഹി ഹൈക്കോടതി അഡീഷണല്‍ ജഡ്ജി അദ്ദേഹത്തിന് നിയമനം ലബിച്ചത്. 2006ല്‍ ഇതേ കോടതി സ്ഥിരം ജഡ്ജാവുകയും ചെയ്തു. അവിടെ നിന്നാണ് ലീഗല്‍ കരിയറില്‍ വഴിത്തിരിവുണ്ടാകുന്നത്.
സുപ്രീം കോടതിയിലായിരുന്നപ്പോള്‍ നാഴികക്കല്ലായ പല വിധികളുടെയും ഭാഗമായിരുന്നു ജസ്റ്റിസ് ഖന്ന. ഇലക്ട്രല്‍ ബോണ്ട് നിയമവിരുദ്ധമാക്കിയതും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമെല്ലാം ജസ്റ്റിസ് ഖന്നയും ഭാഗമായ വിധികളാണ്. ഡല്‍ഹി ഹൈക്കോടതി ജഡ്ജായപ്പോള്‍ വലിയ സംഭാവനകള്‍ ഡല്‍ഹി ജുഡീഷ്യല്‍ അക്കാദമി, ഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍, ഡിസ്ട്രിക്ട് കോര്‍ട്ടി മീഡിയേഷന്‍ സെന്റേഴ്‌സ് എന്നിവയ്ക്ക് നല്‍കിയിട്ടുണ്ട്. ജുഡീഷ്യല്‍ മേഖലയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ജസ്റ്റിസ് ഖന്നയുടെ ഇടപെടലുകള്‍ കാരണമായിട്ടുണ്ട്.
2019 ജനുവരി 18നാണ് ജസ്റ്റിസ് ഖന്നയെ സുപ്രീം കോടതി ജഡ്ജായി ചുമതലയേല്‍ക്കുന്നത്. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നാണ് അദ്ദേഹം സുപ്രീം കോടതിയിലേക്ക് എത്തുന്നത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കിയ ജസ്റ്റിസ് ഖന്നയുടെ വിധി ഏറെ പ്രശസ്തമാണ്. ഇതിലൂടെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കെജ്രിവാളിന് പ്രചാരണം നടത്താന്‍ സാധിച്ചിരുന്നു.
കേസിലെ നടപടിക്രമങ്ങള്‍ വൈകുന്നത് കേസില്‍ ആരോപണവിധേയനായ വ്യക്തിക്ക് ജാമ്യം നല്‍കാന്‍ കാരണമാകുമെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞിരുന്നു. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ് ജസ്റ്റിസ് ഖന്ന. ഭോപ്പാലിലെ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ഗവേണിങ് കൗണ്‍സില്‍ അംഗവുമാണ് അദ്ദേഹം.












Click it and Unblock the Notifications