കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക്?; നരേന്ദ്ര മോദിയുമായി കൂടികാഴ്ച്ച നടത്തുന്നു

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാകുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍. ജോതി രാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച്ച നടത്തുകയാണ്. മോദിയുടെ വീട്ടില്‍ വെച്ചാണ് കൂടികാഴ്ച്ച. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൂടികാഴ്ച്ചയില്‍ പങ്കെടുക്കും.

scindhya

ഇന്നലെ സിന്ധ്യ അനുകൂലികളായ 17 എംഎല്‍എമാര്‍ ബംഗ്ലൂരിലെത്തിയപ്പോഴായിരുന്നു സിന്ധ്യ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തിപ്പെട്ടത്. ഇതിന് ആക്കം കൂട്ടുന്നതാണ് ഇപ്പോഴുള്ള സിന്ധ്യ മോദി കൂടികാഴ്ച്ച.

ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായും അമിത്ഷായുമായും സിന്ധ്യ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതേ സമയം സംസ്ഥാനത്തെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണാല്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം ജ്യോതിരാദിത്യ സിന്ധ്യക്ക് നല്‍കേണ്ടതില്ലെന്നാണ് ബിജെപി തീരുമാനമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.തിങ്കളാഴ്ച്ചയായിരുന്നു സിന്ധ്യ അനുകൂലികളായ 17 എംഎല്‍എമാര്‍ ബാംഗ്‌ളൂരുവിലേക്ക് കടന്നത്. സിന്ധ്യ നേരത്തെ ദില്ലിയിലേക്ക് പോയിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോവുകയാണെന്ന അഭ്യൂഹം ശക്തിപ്പെടുന്നത്.
എന്നാല്‍ ഇതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നന്ന് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
കോഴിക്കോട്ട് പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കി | Oneindia Malayalam

'ഇത് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണ്.അതില്‍ പ്രതികരണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സര്‍ക്കാരിനെ താഴെയിറക്കാന്‍ യാതൊരു ശ്രമവുമില്ലെന്ന് ഞങ്ങള്‍ ആദ്യദിവസം തന്നെ പറഞ്ഞിരുന്നു,' എന്നായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം.

English summary
Jyothi Radithya Scindhya may join BJP; Meeting With Modi and Mmit sha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X