കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത് പാർട്ടിയിൽ പോയാലും നിങ്ങൾക്ക് ഞങ്ങളുടെ അനുഗ്രഹമുണ്ടാകും: സിന്ധ്യയോട് ദിഗ് വിജയ് സിംഗ്

Google Oneindia Malayalam News

ദില്ലി: രാജ്യസഭയിൽ ഒപ്പം സമയം ചെലവഴിച്ച് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും. സഭയിൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് തൊട്ടുപിന്നാലെ സംസാരിക്കാൻ അവസരം ലഭിച്ച സിംഗിന്റെ വാക്കുകൾ നിമിഷ നേരത്തേക്ക് അംഗങ്ങൾക്കിടയിൽ ചിരിപടർത്തി. സിന്ധ്യ ഏത് പാർട്ടിയിലേക്ക് പോയാലും സിന്ധ്യയ്ക്ക് തന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകുമെന്നായിരുന്നു ദിഗ്‌വിജയ സിംഗിന്റെ പ്രതികരണം.

രാജ്യസഭയെ അഭിസംബോധന ചെയ്ത സിന്ധ്യ കൊവിഡ് വ്യാപനത്തെ നേരിടാനും രാജ്യവ്യാപകമായി കാർഷിക നിയമങ്ങൾ പ്രാബല്യത്തിൽ വരുത്താനും സർക്കാർ നടത്തിയ ശ്രമങ്ങളെ ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യ പ്രശംസിച്ചു. രാജ്യസഭയെ അഭിസംബോധന ചെയ്യുമ്പോൾ വിവാദപരമായ കാർഷിക പരിഷ്കരണ നിയമങ്ങളെ പ്രതിരോധിക്കാനും ഇന്ത്യ നടത്തിയ ശ്രമങ്ങളെയും സിന്ധ്യ പ്രശംസിച്ചു.

 scindya112223

ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വിവാദ കാർഷിക നിയമങ്ങളെ പ്രതിരോധിച്ച സിന്ധ്യ, കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും സ്വതന്ത്ര വ്യാപാരത്തിനായി രാജ്യത്തുടനീളം തുറന്ന വിപണികൾ നടത്താനും നിയമങ്ങൾ ലക്ഷ്യമിടുന്നു. മുൻ സർക്കാറിന്റെ കാർഷിക നിയമങ്ങളെക്കുറിച്ച് സിന്ധ്യ കോൺഗ്രസിനെ വിമർശിക്കുകയും 2010 ൽ കോൺഗ്രസ് നേതാവ് ശരദ് പവാർ എഴുതിയ ഒരു കത്തെ പരാമർശിക്കുകയും കാർഷികമേഖലയിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം അംഗീകരിക്കുകയും ചെയ്തു.

കർഷകർക്ക് രാജ്യത്ത് സ്വതന്ത്രമായി എവിടെയും തങ്ങളുടെ കാർഷിക ഉൽ‌പ്പന്നങ്ങൾ വിൽക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനായി ഞങ്ങൾക്ക് കഴിഞ്ഞെന്നും സിന്ധ്യ കൂട്ടിച്ചേർത്തു. കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് മുമ്പ് പറഞ്ഞവർ ഇപ്പോൾ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും സിന്ധ്യ രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

സിന്ധ്യ പ്രസംഗം അവസാനിപ്പിച്ചതോടെ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു കോൺഗ്രസ് മുതിർന്ന നേതാവും എംപിയുമായ ദിഗ്‌വിജയ സിങ്ങിനെ സഭയെ അഭിസംബോധന ചെയ്യാൻ ക്ഷണിക്കുകയായിരുന്നു. സിന്ധ്യയ്ക്ക് തൊട്ടുപിന്നാലെ സംസാരിക്കാൻ ദിഗ്‌വിജയ് വിളിച്ചത് യാദൃശ്ചികമായി സഭയിൽ പങ്കെടുത്ത എംപിമാർ ചിരിക്കാൻ തുടങ്ങുകയായിരുന്നു. ഷെഡ്യൂളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും നായിഡു പറഞ്ഞു.

Recommended Video

cmsvideo
Actor krishnakumar joins bjp

സഭയിൽ എഴുന്നേറ്റ് നിന്ന് അഭിസംബോധന ചെയ്ത ദിഗ്‌വിജയ സിംഗ് സിന്ധ്യയെ അഭിന്ദിക്കുകയായിരുന്നു. നിങ്ങൾ ഏത് പാർട്ടിയിലേക്ക് പോകുകയാണെങ്കിലും ഞങ്ങളുടെ അനുഗ്രഹങ്ങൾ നിങ്ങൾപ്പമുണ്ടായിരുന്നു, നിങ്ങളോടൊപ്പമുണ്ട്, എല്ലായ്പ്പോഴും നിങ്ങളോടൊപ്പമുണ്ടാകും എന്നായിരുന്നു സിംഗിന്റെ പ്രതികരണം.

English summary
Jyotiradithya Scindia, Digvijaya Singh's Amusing Exchange In Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X