ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു!! ഒപ്പം രാജിവെച്ച് 14 എംഎല്‍എമാരും!!
ഭോപ്പാല്‍: ഒരു രാത്രി നീണ്ട് നിന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുന്‍ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ പിന്നാലെയാണ് സിന്ധ്യ രാജിവെച്ചത്. രാജിക്കത്ത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി.
Recommended Video
രാജിക്കത്ത് സിന്ധ്യ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 18 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് സിന്ധ്യ രാജികത്തില്‍ വ്യക്തമാക്കി.വിശദാംശങ്ങളിലേക്ക്

മുഖം കൊടുത്തില്ല
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇന്നലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് ജ്യോതിരാധിത്യ സിന്ധ്യ പക്ഷത്തുള്ള 18 എംഎല്‍എമാര്‍ ബെംഗളൂരുവിലേക്ക് കടന്നത്.എംഎല്‍എമാരെ തിരികെയെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സിന്ധ്യയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും നേതാക്കള്‍ക്ക് മുഖം കൊടുക്കാന്‍ പോലും സിന്ധ്യ തയ്യാറായില്ല.

അര്‍ധരാത്രിയോടെ
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മുഖ്യമന്ത്രി കമല്‍നാഥ് എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തു. കമല്‍നാഥിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് യോഗത്തില്‍ പങ്കെടുത്ത 20 മന്ത്രിമാര്‍ ഇന്നലെ അര്‍ധരാത്രിയോടെ തന്നെ രാജി സമര്‍പ്പിച്ചിരുന്നു. സിന്ധ്യയ്ക്കൊപ്പം പോയ എംഎല്‍എമാരെ തിരിച്ചെത്തിച്ച് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനായിരുന്നു കമല്‍മനാഥിന്‍റെ നീക്കം.

മോദിയുമായി കൂടിക്കാഴ്ച
എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് തിങ്കളാഴ്ച രാത്രി സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു. പിസിസി അധ്യക്ഷ സ്ഥാനം നല്‍കാമെന്ന് കമല്‍നാഥ് സമ്മതം അറിയിച്ചെങ്കിലും സിന്ധ്യ അതിന് വഴങ്ങിയില്ല. സച്ചിന്‍ പൈലറ്റടക്കമുള്ള നേതാക്കളും സിന്ധ്യയുമായി ബന്ധപ്പെട്ടെങ്കിലും സിന്ധ്യ വഴങ്ങിയിരുന്നില്ല.

രാജ്യസഭയിലേക്ക്
രാജ്യസഭ തിരഞ്ഞെടുപ്പില്‍ ഒഴിവ് വരാനിരിക്കുന്ന ഒരു സീറ്റില്‍ സിന്ധ്യ അവകാശവാദം ഉന്നയിച്ചിരുന്നു. ഒന്നുകില്‍ സംസ്ഥാന അധ്യക്ഷ പദവി അല്ലേങ്കില്‍ രാജ്യസഭ സീറ്റ് എന്നതായിരുന്നു സിന്ധ്യയുടെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഒരുക്കമായിരുന്നില്ല. സിന്ധ്യയ്ക്ക് സീറ്റ് നല്‍കിയാല്‍ മുഖ്യമന്ത്രി കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് അവസരം നഷ്ടമാകും.

കമല്‍നാഥിന്‍റെ നീക്കം
അതിനാല്‍ പ്രിയങ്ക ഗാന്ധിയെ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരപ്പിക്കാനാണ് കമല്‍നാഥ് ശ്രമിക്കുന്നത്. ഇതാണ് ഇപ്പോള്‍ സിന്ധ്യയെ ചൊടിപ്പിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുകയെന്നതാണ് തന്‍റെ പ്രധാന ലക്ഷ്യമെന്നും എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് കൊണ്ട് അത് സാധ്യമല്ലെന്നും സിന്ധ്യ രാജികത്തില്‍ വ്യക്തമാക്കി.

പുതിയ തുടക്കം
തനിക്കൊപ്പമുള്ളവര്‍ക്ക് വേണ്ടി ഒരു പുതിയ തുടക്കം അനുവാര്യമാണെന്നും സിന്ധ്യ രാജിക്കത്തില്‍ കുറിച്ചു. അതേസമയം സിന്ധ്യ രാജിവെച്ച പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് സിന്ധ്യയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ബിജെപി
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും പുറത്താക്കാനുള്ള തീരുമാനത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചെന്നും വേണുഗോപാല്‍ വ്യക്തമാക്കി. അതേസമയം രാജിയോടെ സിന്ധ്യ ഉടന്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന് ഏറെ കുറേ ഉറപ്പായിരിക്കുകയാണ്. സിന്ധ്യ വന്നാല്‍ സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം നേരത്തേ തന്നെ വ്യക്തമാക്കിയതാണ്.

കേന്ദ്ര മന്ത്രിയോ?
അതേസമയം മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ഇനി സിന്ധ്യയുണ്ടാകുമോയെന്നത് വ്യക്തമല്ല. സിന്ധ്യ ബിജെപിയില്‍ എത്തിയാലും അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടുത്തേണ്ടെന്നാണ് ബിജെപി നിലപാട്. ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്കെത്തിച്ച് കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് ബിജെപി നീക്കം ആലോചിക്കുന്നത്.

രാജിവെച്ച് 14 എംഎല്‍എമാരും
അതേസമയം സിന്ധ്യ പാര്‍ട്ടി വിട്ടതോടെ അദ്ദേഹത്തിന്‍റെ ഒപ്പമുള്ള 14 എംഎല്‍എമാരും രാജിവെച്ചിരിക്കുകയാണ്. ഇതോടെ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ് . നിലവില്‍ 114 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഉള്ളത്. ബിജെപിക്ക് 108 ഉം.












Click it and Unblock the Notifications