കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നൂ കാം ആദ്മി പാര്‍ട്ടി

  • By Gokul
Google Oneindia Malayalam News

ദില്ലി: അഴിമതിക്കെതിരായ പ്രവര്‍ത്തനമായി ഇന്ത്യയൊട്ടാകെ വളര്‍ന്ന് ശ്രദ്ധനേടിയ ആം ആദ്മിയുടെ മാതൃകയില്‍ മറ്റൊരു സംഘടനകൂടി പതുക്കെ ചുവടുവെക്കുകയാണ്. കാം ആദ്മി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവര്‍ രാഷ്ട്രീയത്തിലേക്കല്ല പ്രവേശിക്കുന്നത്. പേരുപോലെ തന്നെ പൊതു സമൂഹത്തിലിറങ്ങി ജോലി ചെയ്യാനാണ് ഇവരുടെ തീരുമാനം.

ക്ലീന്‍ അപ് ഇന്ത്യ ഇനിഷ്യേറ്റിവ് എന്ന ഗ്രൂപ്പാണ് കാം ആദ്മി എന്ന സ്വയം വിശേഷണവുമായി മാധ്യമശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. തുടക്കത്തില്‍ ദില്ലിയിലെ ചെറു പട്ടണങ്ങളിലെ അഴുക്കുകള്‍ നീക്കം ചെയ്യുന്നതിലാണ് സംഘത്തിന്റെ ശ്രദ്ധ. അഴുക്കു ചാലുകളും പൊതുസ്ഥലങ്ങളുമെല്ലാം സംഘമായെത്തുന്ന ഇവര്‍ വൃത്തിയാക്കും.

delhi-map

രണ്ട് മാസം മുമ്പ് സുഹൃത്തുക്കളായ അതുല്‍, താബ്, വര്‍നാസ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ ആശയവുമായി രംഗത്തെത്തിയത്. പതുക്കെ സംഘത്തിലെ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം വസന്ത് വിഹാറില്‍ നടന്ന ശുചിയാക്കലില്‍ നിരവധിപേര്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു. കോളേജ് വിദ്യാര്‍ത്ഥികളാണ് കൂടുതലായും സാമൂഹ്യ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

നഗരങ്ങള്‍ അങ്ങേയറ്റം അഴുക്കാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഇവ ശുചിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും പ്രാദേശിക ഭരണകൂടവും ശ്രദ്ധകാണിക്കുന്നില്ല. സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ ജനങ്ങള്‍ രംഗത്തിറങ്ങുക സ്വാഭാവികമാണ്. തങ്ങള്‍ക്ക് പൊതു ജനങ്ങളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കാം ആദ്മി പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.

English summary
Kaam Aadmi Party aims for a garbage free Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X