കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൊരഖ്പൂരില്‍ മത്സരിച്ചേക്കുമെന്ന് കഫീല്‍ ഖാന്‍, യോഗിയുടെ മണ്ഡലം ത്രികോണ പോരാട്ടത്തിലേക്ക്

Google Oneindia Malayalam News

ദില്ലി: ഗൊരഖ്പൂരില്‍ മത്സരം ത്രികോണമാകുന്നു. ഡോ കഫീല്‍ ഖാന്‍ കൂടി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ്. ഇക്കാര്യം പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ആരെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചാലും അവരുടെ പിന്തുണ വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ യുപി സര്‍ക്കാര്‍ അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പലവിധത്തില്‍ യോഗി സര്‍ക്കാരില്‍ നിന്ന് അദ്ദേഹത്തിന് ദ്രോഹം നേരിടേണ്ടി വന്നിരുന്നു. യോഗിക്കെതിരെ ഗൊരഖ്പൂരില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ട്. മത്സരിക്കുന്നതിനായുള്ള പല പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എല്ലാം കൃത്യമായി വന്നാല്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് വ്യാസന്‍ ഇടവനക്കാട്, മൊഴിയില്‍ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങള്‍ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് വ്യാസന്‍ ഇടവനക്കാട്, മൊഴിയില്‍ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങള്‍

1

ബിആര്‍ഡി മെഡിക്കല്‍ കോളേജ് വിഷയത്തില്‍ യോഗി സര്‍ക്കാര്‍ എന്ന ബലിയാടാക്കുകയായിരുന്നു. താന്‍ ഗൊരഖ്പൂരില്‍ ഇപ്പോഴില്ല. എന്നാലും എന്റെ അമ്മയെ അവര്‍ ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുകയാണ്. തന്നെ കുറിച്ച് പല ചോദ്യങ്ങളുമായി പോലീസ് വീടുകളില്‍ കയറിയിറങ്ങുകയാണ്. താന്‍ എവിടെയാണ് താമസിക്കുന്നതെന്ന് പറയുന്നതില്‍ പ്രശ്‌നങ്ങളില്ല. സോഷ്യല്‍ മീഡിയയില്‍ താന്‍ സജീവമാണ്. അതില്‍ എല്ലാ കാര്യങ്ങളും പറയുന്നുണ്ട്. നിലവില്‍ ഞാന്‍ മുംബൈയിലാണ്. അവിടെ നിന്ന് ഞാന്‍ ഹൈദരാബാദിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും പോകും. എന്റെ പുസ്തകത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ഇതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

അതേസമയം പോലീസ് പറയുന്നത് താന്‍ സ്ഥിരം പ്രശ്‌നക്കാരന്‍ ആണെന്നാണ്. വീടുകളില്‍ വന്ന് അവര്‍ വെരിഫിക്കേഷന്‍ നടത്തുകയാണ്. ഒരു പോലീസുകാരന്‍ വന്നാണ് ഈ വെരിഫിക്കേഷന്‍ നടത്തേണ്ടത്. എന്നാല്‍ കൂട്ടത്തോടെ പോലീസ് കയറിയിറങ്ങുകയാണ്. പോലീസുകാര്‍ കൂട്ടത്തോടെ വന്നതിന്റെ തെളിവുകളുണ്ടെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. കഫീല്‍ ഖാന്റെ അമ്മ ഗൊരഖ്പൂരിലെ ബസന്ത്പൂര്‍ മേഖലയിലാണ് താമസിക്കുന്നത്. കഫീലിന്റെ സഹോദരന്‍ അദീല്‍ ഖാനും കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. ഗൊരഖ്പൂരില്‍ ഇത്തവണ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും മത്സരിക്കുന്നുണ്ട്. മണ്ഡലത്തില്‍ ത്രികോണ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്.

അതേസമയം സമാജ് വാദി പാര്‍ട്ടിയോ കോണ്‍ഗ്രസോ ബിഎസ്പിയോ കഫീല്‍ ഖാനെ പിന്തുണയ്ക്കുമെന്ന് കരുതാനാവില്ല. കോണ്‍ഗ്രസ് പിന്തുണയ്ക്കാനാണ് കൂടുതല്‍ സാധ്യത. എസ്പി മുസ്ലീം പാര്‍ട്ടിയെന്ന പേര് മാറ്റാനുള്ള ശ്രമത്തിലാണ്. അതുകൊണ്ട് കഫീല്‍ ഖാനെ പിന്തുണച്ചാല്‍ രാഷ്ട്രീയപരമായി വലിയ തിരിച്ചടി ഉണ്ടാവുമെന്ന് പാര്‍ട്ടിക്ക് ഭയമുണ്ട്. നേരത്തെ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ പ്രസംഗത്തെ തുടര്‍ന്ന് യോഗി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് മാസമാണ് അദ്ദേഹം ജയിലില്‍ കിടന്നത്. എന്നാല്‍ ഈ വകുപ്പുകള്‍ അദ്ദേഹത്തിനെതിരെ നിലനില്‍ക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞിരുന്നു.

ദിലീപിന്റെ വീട്ടില്‍ ഗൂഢാലോചന സമയത്തുണ്ടായിരുന്നു, കുറ്റസമ്മതം നടത്തിയ പ്രതി പൊട്ടിക്കരഞ്ഞു?ദിലീപിന്റെ വീട്ടില്‍ ഗൂഢാലോചന സമയത്തുണ്ടായിരുന്നു, കുറ്റസമ്മതം നടത്തിയ പ്രതി പൊട്ടിക്കരഞ്ഞു?

English summary
kafeel khan may contest against yogi adityanath in gorakhpur, seeks support from parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X