നിർണായക അറസ്റ്റ്..! നടിയുടെ മാനേജര്‍ വലയിൽ..! പ്രമുഖരുടെ മുഖംമൂടികള്‍ അഴിഞ്ഞ് വീഴും !

  • By: Anamika
Subscribe to Oneindia Malayalam

ഹൈദരാബാദ്: മയക്ക് മരുന്ന് കേസില്‍ തെലുങ്ക് സിനിമാ ലോകം നാണം കെടുന്നു. പ്രമുഖ നടന്മാരും നടിമാരും നിര്‍മ്മാതാക്കളും അടക്കമുള്ളവര്‍ കേസില്‍ സംശയത്തിന്റെ നിഴലിലാണ്. പ്രമുഖ താരങ്ങള്‍ അടക്കം അഴിയെണ്ണാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രമുഖ സിനിമാ താരങ്ങള്‍ക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചിട്ടുണ്ട്. അതിനിടെ കേസിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയിലായിട്ടുണ്ട്. പ്രമുഖ നടിയുടെ മാനേജര്‍ ആണ് പിടിയിലായിരിക്കുന്നു. പല പ്രമുഖരിലേക്കും വെളിച്ചം വീശുന്ന കണ്ണിയാണ് ഇയാളെന്നാണ് സംശയിക്കപ്പെടുന്നത്.

അടുത്ത ട്വിസ്റ്റ്..! ദിലീപുമായി ബന്ധമുള്ള ഗായികയ്ക്കും പങ്ക്..?? അന്വേഷണം വഴിത്തിരിവില്‍ !

സംയുക്തയ്ക്കും ഗീതുവിനും ദിലീപിന്റെ ക്വട്ടേഷന്‍..?? സംഭവിച്ചത് !! നടുക്കുന്ന വെളിപ്പെടുത്തല്‍..!

മയക്ക് മരുന്നിൽ മുങ്ങി

മയക്ക് മരുന്നിൽ മുങ്ങി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായ മയക്ക് മരുന്ന് ആരോപണങ്ങളില്‍ മുങ്ങിയിരിക്കുകയാണ് തെലുങ്ക് സിനിമാ ലോകം. ആരാധകരെ ഞെട്ടിച്ചുകൊണ്ട് സൂപ്പര്‍താരങ്ങളുടെ അടക്കം പങ്കാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയക്കാരും ബിസിനസ്സുകാരും അടക്കം സംശയത്തിന്റെ നിഴലിലാണ്.

നിർണായക അറസ്റ്റ്

നിർണായക അറസ്റ്റ്

തെലുങ്കിലേയും തമിഴിലേയും തിരക്കുള്ള താരം കാജല്‍ അഗര്‍വാളിന്റെ മാനേജര്‍ റോണിയെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത് കേസിലെ നിര്‍ണായക വഴിത്തിരിവാണ്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മയക്ക് മരുന്ന് പാക്കറ്റുകളും കണ്ടെടുത്തിട്ടുണ്ട്.

മാഫിയാ ബന്ധം

മാഫിയാ ബന്ധം

കാജല്‍ അഗര്‍വാളിനെ കൂടാതെ പ്രമുഖ താരങ്ങളായ റാഷി ഖന്ന, ലാവണ്യ ത്രിപാഠി എന്നിവരടക്കമുള്ളവരുടെ ഒപ്പവും റോണി ജോലി ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മയക്ക് മരുന്ന് മാഫിയയുമായി അടുത്ത ബന്ധം ഉള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.

ഫോൺ രേഖകൾ പരിശോധിക്കുന്നു

ഫോൺ രേഖകൾ പരിശോധിക്കുന്നു

റോണിയെ ചോദ്യം ചെയ്യുന്നതില്‍ നിന്നും ഈ മാഫിയയില്‍ കണ്ണികളായ പല പ്രമുഖരുടേയും പേരുകള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംശയിക്കുന്നവരുടെ പട്ടികയില്‍ ഉള്ളവരുടെ ഫോണ്‍ രേഖകള്‍ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.

പ്രമുഖർക്ക് നോട്ടീസ്

പ്രമുഖർക്ക് നോട്ടീസ്

ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു പതിനഞ്ച് സിനിമാ താരങ്ങളാണ് പോലീസ് നിരീക്ഷണത്തിലുള്ളത്. രവി തേജ, പുരി ജഗന്നാഥ്, സുബ്രാം രാജു, മുമൈദ് ഖാന്‍, ചാര്‍മി കൗള്‍, താനിഷ്, നവദീപ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

പ്രമുഖർ കുടുങ്ങും

പ്രമുഖർ കുടുങ്ങും

റോണിയുടെ അറസ്റ്റിനെ സംബന്ധിച്ച് നടി കാജല്‍ അഗര്‍വാള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തെലുങ്ക് സിനിമയിലെ ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് റോണി എന്നിരിക്കേ ഈ അറസ്റ്റ് പലരുടേയും പങ്ക് വെളിപ്പെടുത്തുന്നതാകും എന്നാണ് കരുതുന്നത്.

കുടുക്കിയതെന്ന് ചാർമി

കുടുക്കിയതെന്ന് ചാർമി

അതിനിടെ തന്നെ കേസില്‍ കുടുക്കിയതാണ് എന്ന് ആരോപിച്ച് നടി ചാര്‍മി രംഗത്ത് വന്നിട്ടുണ്ട്. പോലീസിന് എതിരെ ചാര്‍മി നിയമനടപടിക്ക് ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. തന്റെ കരിയര്‍ തകര്‍ക്കാനുള്ള ശ്രമമാണെന്നും ചാര്‍മി ആരോപിക്കുന്നു.

English summary
Kajal Aggarwal's manager Ronny arrested in Hyderabad drug scandal.
Please Wait while comments are loading...