Get Updates
Get notified of breaking news, exclusive insights, and must-see stories!

കമൽ ഹാസന്റെ രാഷ്ട്രീയ പ്രവേശനം; പുതിയ ചുവടുവെപ്പ്... ഭരണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി തമിഴ്നാട് യാത്ര

ചെന്നൈ: രാഷ്ട്രീയ ചുവടുവെപ്പിന് മുന്നോടിയായി തമിഴ്നാട്ടിലുടനീളം യാത്ര നടത്തുമെന്ന് ഉലക നായകൻ കമൽ ഹാസൻ. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള ആദ്യ ചുവടുവെപ്പാണിത്. ഇ പളനിസ്വാമി സര്‍ക്കാരിന്റെ അഴിമതി ഭരണവും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടിയാണ് കമല്‍ ഹാസന്‍ ജനുവരി 26 മുതല്‍ തമിഴ്‌നാട് ചുറ്റി സഞ്ചരിക്കുന്നത്. ഒരു അവാര്‍ഡ്ദാന ചടങ്ങിലാണ് കമല്‍ യാത്രാ പ്രഖ്യാപനം നടത്തിയത്.

നിലവിൽ തമിഴ്നാട് ഭരിക്കുന്ന എടപ്പാടി പളനിസ്വാമി സർക്കാരിന്റെ അവിമതിയും മോശം ഭരണവും ചൂണ്ടിക്കാട്ടിയായിരിക്കും യാത്ര. സംസ്ഥാനത്തെ അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടികാണിക്കാൻ മയ്യം വിസിൽ എന്ന പേരിൽ കമൽ നേരത്തെ മൊബൈൽ ആപ്പ് പുറത്തിറക്കിയിരുന്നു. തന്റെ 63-ാം ജന്മദിനത്തിലായിരുന്നു കമല്‍ഹാസന്‍ ആപ്പ് പുറത്തിറക്കിയത്.

ചില കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്

ചില കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് പലരും കരുതിയിരുന്നെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെങ്കില്‍ താഴെത്തട്ടിലിറങ്ങി ഇനിയും ചിലകാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് അന്ന് കമല്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്‌ ഇപ്പോള്‍ തമിഴ്‌നാട് പര്യടനം പ്രഖ്യാപിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്.

കൂടുതൽ വിവരങ്ങൾ ആനന്ദ വികടനിൽ

കൂടുതൽ വിവരങ്ങൾ ആനന്ദ വികടനിൽ

തമിഴ്നാട് യാത്രയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തമിഴ് വാരികയായ ആനന്ദ വികടന്റെ അടുത്ത ലക്കത്തിൽ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ കീയ്യതിയും സ്ഥലങ്ങളും ജനുവരി 18ന് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ മാസം സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആരാധക സംഗമത്തില്‍ വെച്ച് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചിരുന്നു. രജനികാന്തിന്റെ നീക്കത്തിന് കമല്‍ഹാസനും പിന്തുണയുമായി എത്തിയിരുന്നു.

ഒരുമിച്ച് പ്രവർത്തിക്കാൻ താൽപ്പര്യം

ഒരുമിച്ച് പ്രവർത്തിക്കാൻ താൽപ്പര്യം

രാഷ്ട്രീയത്തിലേക്ക് വരുന്നെന്ന പ്രഖ്യാപനം രജനികാന്തിനേക്കാൾ മുമ്പ് തന്നെ കമൽ ഹാസനായിരുന്നു പ്രഖ്യാപിച്ചത് എന്നാൽ കമലിനും മുന്നേ രജനികാന്ത് പ്രഖ്യാപനം നടത്തുകയായിരുന്നു. തുടർന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് കമല്‍ അടുത്തിടെ എഴുതിയ ഒരു കോളത്തില്‍ സൂചന നല്‍കിയിരുന്നു.

ആനന്ദ വികടൻ

ആനന്ദ വികടൻ

തമിഴ്‌നാട്ടിലെ പ്രശസ്തമായ മാസികയാണ് ആനന്ദ വികടന്‍. ഈ മാസികയില്‍ സ്ഥിരമായി ലേഖനമെഴുതാറുള്ള വ്യക്തിയാണ് കമല്‍ ഹാസന്‍. കഴിഞ്ഞ ലേഖനത്തില്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജിനി കാന്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനു പിറകെയാണ് തമിഴ്‌നാട് യാത്രയും പ്രഖ്യാപിച്ചിരിക്കുന്നത്.

സുഹൃത്തുക്കളെ പ്രതിയോഗികളാക്കില്ല

സുഹൃത്തുക്കളെ പ്രതിയോഗികളാക്കില്ല

തന്റെ സ്ഥാനം സംരക്ഷിക്കാനായി സാധാരണ രാഷ്ട്രീയക്കാരെപ്പോല സുഹൃത്തുക്കളെ പ്രതിയോഗികളാക്കില്ല. അത്തരം നേതൃത്വത്തെ പുതുതലമുറ ആഗ്രഹിക്കുന്നില്ല. പുതുതലമുറയെ മാത്രമല്ല, മുതിര്‍ന്നവരെയും സുഹൃത്തുക്കളെയുമെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് മുന്നോട്ടു നീങ്ങാനാണ് തന്റെ ശ്രമമെന്നും നേരത്തെ രാഷ്ട്രീയ കാഴ്ചപ്പാട് വ്യക്തമാക്കി കൊണ്ട് കമല്‍ഹാസന്‍ എഴുതിയിരുന്നു.

താഴേ തട്ടിലേക്ക്

താഴേ തട്ടിലേക്ക്

രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെങ്കില്‍ താഴെത്തട്ടിലിറങ്ങി ഇനിയും ചിലകാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് അന്ന് കമല്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്‌ ഇപ്പോള്‍ തമിഴ്‌നാട് പര്യാടനം പ്രഖ്യാപിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+