നടിയുടെ പേരു പറഞ്ഞതിന് കമലിന് പൊങ്കാല!!പക്ഷേ താരം ഖേദിക്കുന്നില്ല!!കാരണം..?

Subscribe to Oneindia Malayalam

ചെന്നൈ: നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടിയുടെ പേര് പറഞ്ഞ് പരാമര്‍ശം നടത്തി കമലഹാസന്‍ വിവാദത്തില്‍. സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ടു കൊണ്ട് കമലിന് ഉടന്‍ നോട്ടീസ് അയക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ലളിത കുമാരമംഗലം അറിയിച്ചു.

നടിയുടെ പേര് പറഞ്ഞ് പരാമര്‍ശം നടത്തിയ കമലഹാസനെതിരെ കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനിലും പരാതി ലഭിച്ചു. ഈ പരാതി കമലഹാസന്‍ പ്രസ്താവന നടത്തിയ സ്ഥലപരിധിക്കകത്തു വരുന്ന തേനാംപാട്ട് പോലീസ് സ്‌റ്റേഷന് കൈമാറിയിട്ടുണ്ട്.

പേരു പറഞ്ഞ് പരാമര്‍ശം നടത്തിയതിനു ശേഷവും തന്റെ നിലപാടില്‍ താരം ഉറച്ചു നിന്നു. താന്‍ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ലെന്നാണ് കമലഹാസന്റെ പ്രതികരണം.

തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ലെന്ന് കമലഹാസന്‍

തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ലെന്ന് കമലഹാസന്‍

മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് കമലഹാസന്‍ നടിയുടെ പേര് പറഞ്ഞത്. ഇരയുടെ പേര് പറയരുതായിരുന്നു എന്നു ചൂണ്ടിക്കാണിച്ചപ്പോള്‍ താന്‍ തെറ്റായിട്ടൊന്നും ചെയ്തിട്ടില്ലെന്നാണ് കമലഹാസന്‍ പറഞ്ഞത്. ബിഗ് ബോസ് റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് തന്റെ അറസ്റ്റ് ആവശ്യപ്പെട്ട ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രചരണങ്ങളെക്കുറിച്ചു സംസാരിക്കുമ്പോഴാണ് താരം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു പറഞ്ഞത്.

നടികള്‍ക്കു മാത്രമല്ല

നടികള്‍ക്കു മാത്രമല്ല

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലകളിലും സ്ത്രീകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് താരം പ്രതികരിച്ചു. ഒരു നടിയായത കൊണ്ടു മാത്രമല്ല താന്‍ അവരെ പിന്തുണക്കുന്നതെന്ന് നടിയുടെ പേര് പരാമര്‍ശിച്ചു കൊണ്ട് കമലഹാസന്‍ വ്യക്തമാക്കി.

മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി

മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി

നടിയുടെ പേര് പറഞ്ഞ ഉടനെ അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ താന്‍ തെറ്റായിട്ടൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു കമലഹാസന്റെ മറുപടി. മാധ്യമങ്ങളില്‍ തന്നെ ഒരു വിഭാഗം ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും താരം ചൂണ്ടിക്കാട്ടി.

പേരിലല്ല കാര്യം

പേരിലല്ല കാര്യം

ഞാന്‍ പേര് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല. നിങ്ങള്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട്. അത് ഒളിപ്പിച്ചു വെയ്ക്കുകയല്ല വേണ്ടത്. നിങ്ങള്‍ക്ക് അവരെ ദ്രൗപതി എന്നു വിളിക്കണമെങ്കില്‍ അങ്ങനെ വിളിക്കാം. സ്ത്രീ എന്നു വിളിക്കരുത്.

അജു വര്‍ഗ്ഗീസിനു പിറകേ..

അജു വര്‍ഗ്ഗീസിനു പിറകേ..

നടിയുടെ പേരു പറഞ്ഞ് പരാമര്‍ശം നടത്തിയതിന് നടന്‍ അജു വര്‍ഗ്ഗീസും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. താരത്തിനെതിരെ ഡിജിപിക്ക് പരാതിയും ലഭിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അജു വര്‍ഗ്ഗീസ് നടിയുടെ പേര് പരാമര്‍ശിച്ചത്.

ഉലകനായകനെ വിടാതെ വിവാദങ്ങള്‍

ഉലകനായകനെ വിടാതെ വിവാദങ്ങള്‍

ഒന്നിനു പിറകേ ഒന്നൊന്നായി വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ് കമലഹാസനെ. കമലഹാസന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് തമിഴ് പതിപ്പ് നിരോധിക്കണമെന്നും താരത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹിന്ദു മക്കള്‍ കക്ഷി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് പുതിയ വിവാദം.

English summary
Kamal Haasan Receives Flak For Revealing Sexual Assault Victim's Name
Please Wait while comments are loading...