കുതിരക്കച്ചവടം നടത്താതെ അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കൂ, കമലഹാസന്‍ വീണ്ടും, ഉന്നം എഐഎഡിഎംകെ തന്നെ..

Subscribe to Oneindia Malayalam

ചെന്നൈ: സെപ്റ്റംബര്‍ അവസാനത്തോടെ സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയാണെന്ന പ്രഖ്യാപനത്തിനു പിന്നാലെ ഭരണകക്ഷിയായ എഐഎഡിഎംകെക്ക് എതിരെ വീണ്ടും ആക്രമണ ശരങ്ങളെയ്തു കൊണ്ട് വീണ്ടും ഉലകനായകന്‍ രംഗത്ത്. എഐഡിഎംകെക്കുള്ളിലെ അഴിമതിയെക്കുറിച്ചും അംഗന്‍വാടികളില്‍ ചീഞ്ഞ മുട്ട വിതരണം ചെയ്യുന്നതിനെക്കുറിച്ചും ആരോപണവുമായി കമലഹാസന്‍ വീണ്ടും രംഗത്തെത്തിയിരുന്നു. ഇത്തവണ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാത്തതാണ് വിഷയം.

ആഢംബര റിസോര്‍ട്ടുകളില്‍ താമസിക്കുന്ന, കുതിരക്കച്ചവടം നടത്തുന്ന എംഎല്‍എമാര്‍ അദ്ധ്യാപകരുടെ കാര്യത്തില്‍ നിഷ്‌ക്രിയത്വം പാലിക്കുന്നു എന്നാണ് ആരോപണം. ശമ്പളം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ 33,000 അധ്യാപകര്‍ സമരത്തിലാണ്.

kamal

പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് കമലഹാസന്‍ എന്നും പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്ന് കമലഹാസനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിജയദശമി ദിനത്തിലോ ഗാന്ധിജയന്തി ദിനത്തിലോ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യതയെന്നും സൂചനകളുണ്ടായിരുന്നു. പുതിയ പാര്‍ട്ടി എന്നത് തന്റെ തിരഞ്ഞെടുപ്പല്ല, അതൊരു ആവശ്യമാണെന്നും താരം പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kamal Haasan's New Barb At Ruling AIADMK

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്