Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശിൽ കോൺഗ്രസിന്റെ ടാക്റ്റിക്കൽ മൂവ്; പൊട്ടിത്തെറിക്ക് തിരികൊളുത്തി കമൽനാഥ്!!

ദില്ലി; സർക്കാരിന് നിരന്തരം നിർദ്ദേശങ്ങൾ നൽകിയും വീഴ്ചകളിൽ ശക്തമായ വിമർശനങ്ങൾ ഉയർത്തിയും കൊവിഡ് പ്രതിസന്ധിയിൽ സജീവമായി ഇടപെടുകയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നാൽ നിർദ്ദേശങ്ങൾ പപ്പുവിന്റെ ഉപദേശം എന്ന തരത്തിൽ പരിഹസിക്കുകയായിരുന്നു ഭരണകക്ഷി അനുയായികൾ. ഈ പ്രതിസന്ധി ഘട്ടത്തിലും രാഹുൽ രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി വിമർശിച്ചു.

എന്നാൽ ഇത്തരം പരിഹാസങ്ങളുടേയും വിമർശനങ്ങളുടേയുമെല്ലാം മുനയൊടിഞ്ഞിരിക്കുകയാണിപ്പോൾ. രാഹുൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് സമ്മതിക്കുകയാണ് ലോകാരോഗ്യ സംഘടനയും

 ഏകാംഗ ഭരണം

ഏകാംഗ ഭരണം

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. ഇതിനോടകം 70 ഓളം പേർക്ക് വൈറസ് ബാധ മൂലം ജീവഹാനി സംഭവിച്ചിട്ടുണ്ട്. ആയിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയെ പോലും നിയമിക്കാതെ ചൗഹാൻ ഏകാംഗ ഭരണം നടത്തുന്നതിനെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചിരുന്നു.

 കോൺഗ്രസ് വിമതരും

കോൺഗ്രസ് വിമതരും

തുള്‍സീറാം സിലാവത്ത്, ഗോവിന്ദ് സിംഗ് രാജ്പുത്ത് എന്നിവരാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് മന്ത്രിയായവര്‍. മുന്‍ ബിജെപി സര്‍ക്കാരില്‍ മന്ത്രിയും ആറ് തവണ എംഎല്‍എയും ആയിരുന്ന നരോത്തം മിശ്ര, കമാല്‍ പട്ടേല്‍, മീണ സിംഗ് എന്നിവരാണ് ബിജെപിയിൽ നിന്നുള്ള മന്ത്രിമാർ.

 അതൃപ്തി ശക്തം

അതൃപ്തി ശക്തം

33 മേരെ ഉൾക്കൊള്ളാൻ ആവുന്ന മന്ത്രിസഭയിൽ അഞ്ച് പേരെ നിയോഗിച്ചത് വിമർശനങ്ങൾക്ക് താത്കാലിക വിരാമം ആകും എന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാൽ സിന്ധ്യപക്ഷത്ത് നിന്നുള്ള എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ ബിജെപി ക്യാമ്പിൽ അതൃപ്തി ശക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.

 മുതിർന്ന നേതാക്കളെ

മുതിർന്ന നേതാക്കളെ

ആദ്യ ഘട്ടത്തിൽ ബിജെപിയിൽ നിന്നുള്ള മുതിർന്ന നേതാക്കളെ തന്നെ പരിഗണിക്കണമെന്നായിരുന്നു നരോത്തം മിശ്രയുടെ നിലപാട്. കമൽനാഥ് സർക്കാരിനെ അട്ടിമറിക്കാൻ മുന്നിൽ നിന്ന നേതാവാണ് നരോത്തം മിശ്രയെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി പദം ലക്ഷ്യം വെച്ചായിരുന്നു മിശ്രയുടെ നീക്കങ്ങൾ. എന്നാൽ മിശ്രയെ മറികടന്ന് ചൗഹാൻ മുഖ്യനാകുകയായിരുന്നു. ഇതിൽ തുടക്കം മുതൽ തന്നെ നരോത്തം അതൃപ്തിയിലായിരുന്നു.

 എരിതീയിൽ എണ്ണയൊഴിച്ച്

എരിതീയിൽ എണ്ണയൊഴിച്ച്

അതിനിടെ എരിതീയിൽ എണ്ണ പകർന്ന് കമൽനാഥ് രംഗത്തെത്തിയിട്ടുണ്ട്. മുതിർന്ന ബിജെപി നേതാക്കളെ ഒഴിവാക്കികൊണ്ടാണ് ചൗഹൻ മന്ത്രിസഭ വികസിപ്പിച്ചതെന്ന് കമൽനാഥ് ആരോപിച്ചു. പാർട്ടിയ്ക്ക് വേണ്ടി താഴെതട്ടിൽ പ്രവർത്തിച്ചിരുന്ന നേതാക്കളെ നേതൃത്വം പാടെ അവഗണിച്ചു, കമൽനാഥ് പറഞ്ഞു.

 വകുപ്പ് വിഭജനം

വകുപ്പ് വിഭജനം

മന്ത്രിസഭ വികസിപ്പിച്ചെങ്കിലും ഇതുവരെ വകുപ്പ് വിഭജനം നടത്താൻ സർക്കാർ തയ്യാറായിട്ടില്ല. ബിജെപിയിൽ ഭിന്നത ഉടലെടുത്തതിനാലാണ് ഇത്. സർക്കാർ എത്രകാലം നിലനിൽക്കുമെന്ന കാര്യത്തിൽ തനിക്ക് സംശയം ഉണ്ടെന്നും കമൽനാഥ് പറഞ്ഞു. അതേസമയം ചൗഹാൻ മന്ത്രിസഭയുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി കോൺഗ്രസ് നേതൃത്വം നിരീക്ഷിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

 ചൊടിപ്പിച്ചിട്ടുണ്ട്

ചൊടിപ്പിച്ചിട്ടുണ്ട്

സിന്ധ്യ പക്ഷത്ത് നിന്നുള്ള നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയത് തന്നെ പാർട്ടിയിലെ മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ മുതിർന്ന നേതാക്കളെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു സിന്ധ്യ പക്ഷത്തെ നേതാക്കൾ വിജയിച്ചത്.

 കൂടിക്കാഴ്ച നടത്തിയെന്ന്

കൂടിക്കാഴ്ച നടത്തിയെന്ന്

അതൃപ്തി ശക്തമായതോടെ ബിജെപിയിൽ നിന്നുള്ള ചില മുതിർന്ന നേതാക്കൾ കമൽനാഥുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. ബാഗൽഖണ്ഡിൽ നിന്നുള്ള ഒരു വിഭാഗം ബിജെപി നേതാക്കളാണ് നേതൃത്വവുമായി ഇടഞ്ഞ് നിൽകുന്നത്. ഇവരെ മറുകണ്ടം ചാടിക്കുന്നതിനുള്ള ശ്രമങ്ങളും കോൺഗ്രസ് തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

 ഉപതിരഞ്ഞെടുപ്പിൽ

ഉപതിരഞ്ഞെടുപ്പിൽ

അതേസമയം പാർട്ടി വിട്ട് വരാൻ നേതാക്കൾ ഒരുക്കമല്ല. മറിച്ച് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാമെന്നാണ് നേതാക്കൾ ഉറപ്പ് നൽകിയിരിക്കുന്നത്. ബാഗൽഖണ്ഡിൽ നിന്ന് മാത്രമല്ല ചമ്പൽ, ഗ്വാളിയാർ മേഖലയിൽ നിന്നുള്ള ബിജെപി നേതാക്കളുമായും കോൺഗ്രസ് ചർച്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന.

 നിർണായകം

നിർണായകം

വരും ദിവസങ്ങളിൽ ബിജെപിയിൽ കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടാകുമെന്ന് തന്നെയാണ് കോൺഗ്രസ് പ്രതീക്ഷ. മധ്യപ്രദേശിൽ എന്ത് തിരുമാനവും കൈക്കൊളളാനുള്ള അനുമതി ഹൈക്കമാന്റ് കമൽനാഥിന് നൽകിയിട്ടുണ്ട്. അടുത്ത ദിവസം നടക്കാനിരുക്കുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലും മധ്യപ്രദേശ് സുപ്രധാന ചർച്ചയാകുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+