കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസിന് മുട്ടന്‍ പണി കൊടുത്ത് കോണ്‍ഗ്രസ്; ഇനി സുരക്ഷ വേണ്ട!! 10 വര്‍ഷത്തിന് ശേഷം

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്‍ പൊളിച്ചെഴുത്തിന് തുടക്കമിട്ടു. 15 വര്‍ഷം ബിജെപി ഭരണം നടത്തിയ സംസ്ഥാനം കഴിഞ്ഞ ഡിസംബറിലാണ് കോണ്‍ഗ്രസിന് കീഴില്‍ തിരിച്ചെത്തിയത്. ബിജെപി ഭരണത്തില്‍ ആര്‍എസ്എസിനും നേതാക്കള്‍ക്കും ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ ഓരോന്ന് ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍.

ആദ്യ പടിയെന്നോണം ഭോപ്പാലിലെ ആര്‍എസ്എസ് ഓഫീസിന് കഴിഞ്ഞ പത്ത് വര്‍ഷമായി നല്‍കിവരുന്ന സുരക്ഷ പിന്‍വലിച്ചു. ഇനി സുരക്ഷ ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ആര്‍എസ്എസ് നേതാവ് സുദര്‍ശന്റെ പേരിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ അദ്ദേഹം മരിച്ചിട്ടും പോലീസ് സുരക്ഷ നിലനിര്‍ത്തുകയായിരുന്നു. പുതിയ നടപടിക്കെതിരെ കോണ്‍ഗ്രസില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.....

ആര്‍എസ്എസ് ആസ്ഥാനം

ആര്‍എസ്എസ് ആസ്ഥാനം

ഭോപ്പാലിലെ ആര്‍എസ്എസ് ആസ്ഥാനത്തിന് ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷ കഴിഞ്ഞ ദിവസം രാത്രിയാണ് കമല്‍നാഥ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെട്ടിരിക്കെയാണ് സര്‍ക്കാര്‍ നടപടി. തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഒരുക്കത്തിന്റെ ഭാഗമാണിതെന്ന് പോലീസ് പറയുന്നു.

രണ്ടുസംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം

രണ്ടുസംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം

മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഓഫീസാണ് ഭോപ്പാലിലേത്. ആര്‍എസ്എസ് മുന്‍ മേധാവി കെസി സുദര്‍ശന്‍ ഇവിടെ സ്ഥിരമായി താമസിച്ചിരുന്നു. അന്നാണ് പതിവ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

 2009ല്‍ ഏര്‍പ്പെടുത്തി

2009ല്‍ ഏര്‍പ്പെടുത്തി

2009ലാണ് സുദര്‍ശന്‍ ഭോപ്പാലിലെ ഓഫീസിലേക്ക് താമസം മാറ്റിയത്. അന്ന് ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി ഓഫീസ് വിപുലപ്പെടുത്തി. പിന്നാലെ ബിജെപി സര്‍ക്കാര്‍ പ്രത്യേക സായുധ വിഭാഗത്തിന്റെ സുരക്ഷയും നല്‍കി.

 2012ല്‍ സുദര്‍ശന്‍ മരിച്ചു

2012ല്‍ സുദര്‍ശന്‍ മരിച്ചു

ആര്‍എസ്എസ് ഓഫീസിന് പുറത്ത് മുഴുവന്‍ സയമം ആയുധ ധാരികളായ പോലീസ് തുടര്‍ന്നുപോന്നു. 2012 സപ്തംബറില്‍ സുദര്‍ശര്‍ മരിച്ചെങ്കിലും സുരക്ഷ പിന്‍വലിച്ചില്ല. പത്ത് വര്‍ഷമായി തുടരുന്ന സുരക്ഷയാണ് കമല്‍നാഥ് സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ചില പ്രമുഖരുടെ സുരക്ഷയും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ആര്‍എസ്എസ് പ്രതികരണം

ആര്‍എസ്എസ് പ്രതികരണം

ആര്‍എസ്എസ് ആരോടും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് സംഘടനാ നേതാവ് നരേന്ദ്ര ജെയ്ന്‍ പറഞ്ഞു. ഭോപ്പാല്‍ ഓഫീസിനുണ്ടായിരുന്ന സുരക്ഷ പിന്‍വലിച്ചത് സംബന്ധിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷ പിന്‍വലിച്ചാല്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും ജെയ്ന്‍ പറഞ്ഞു.

പോലീസ് പറയുന്നു

പോലീസ് പറയുന്നു

തിരഞ്ഞെടുപ്പ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസുകാരെ പിന്‍വലിച്ചതെന്ന് പോലീസ് ഓഫീസര്‍മാര്‍ പറയുന്നു. എല്ലാ ബൂത്തുകളിലും സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഔദ്യോഗികമായി അനുമതിയില്ലാത്ത എല്ലാ സുരക്ഷയും പിന്‍വലിക്കുകയാണെന്നും ഓഫീസര്‍മാര്‍ അറിയിച്ചു.

രോഷത്തോടെ ബിജെപി

രോഷത്തോടെ ബിജെപി

എന്നാല്‍ സംസ്ഥാനത്തെ പ്രധാന ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ ഗോപാല്‍ ഭാര്‍ഗവ് രോഷത്തോടെയാണ് പ്രതികരിച്ചത്. അപലപനീയമായ നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ശക്തമായ തിരിച്ചടിയുണ്ടാകും

ശക്തമായ തിരിച്ചടിയുണ്ടാകും

കമല്‍നാഥ് സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാകില്ല. ആര്‍എസ്എസിന് നേരെ കോണ്‍ഗ്രസ് ആക്രമണം നടത്താനുള്ള ശ്രമമാണ്.ഏതെങ്കിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഗോപാല്‍ ഭാര്‍ഗവ് പറഞ്ഞു.

ദിഗ്‌വിജയ് സിങിനും പ്രതിഷേധം

ദിഗ്‌വിജയ് സിങിനും പ്രതിഷേധം

എന്നാല്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ് സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ചു. തീരുമാനം പുനപ്പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് സുരക്ഷ വീണ്ടും ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയോട് ആവശ്യപ്പെടും

മുഖ്യമന്ത്രിയോട് ആവശ്യപ്പെടും

ആര്‍എസ്എസിനെ ശക്തമായി എതിര്‍ക്കുന്ന നേതാവാണ് ദിഗ്‌വിജയ് സിങ്. പക്ഷേ, ആര്‍എസ്എസ് ഓഫീസിന് സുരക്ഷ വേണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയോട് ഇക്കാര്യം താന്‍ ആവശ്യപ്പെടുമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.

ഭോപ്പാലിലെ സ്ഥാനാര്‍ഥി

ഭോപ്പാലിലെ സ്ഥാനാര്‍ഥി

ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ദിഗ്‌വിജയ് സിങ് വരുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. ഛത്തീസ്ഗഡിലും ബിജെപി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം റദ്ദാക്കിയിരുന്നു.

ഭൂമി തിരിച്ചുനല്‍കാന്‍ തീരുമാനം

ഭൂമി തിരിച്ചുനല്‍കാന്‍ തീരുമാനം

ബസ്തറിലെ ആദിവാസികളുടെ കാര്‍ഷിക ഭൂമി വ്യവസായ ആവശ്യത്തിന് വേണ്ടി ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. വ്യവസായം തുടങ്ങിയതുമില്ല. ഈ സാഹചര്യത്തില്‍ ഭൂമി ഉടമസ്ഥര്‍ക്ക് തന്നെ തിരിച്ചുനല്‍കാന്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നാല് സംസ്ഥാനങ്ങളില്‍ പ്രധാന ചര്‍ച്ച കോണ്‍ഗ്രസ് പ്രഖ്യാപനം!! മോദിയുടെ പ്രചാരണം ഏശുന്നില്ലനാല് സംസ്ഥാനങ്ങളില്‍ പ്രധാന ചര്‍ച്ച കോണ്‍ഗ്രസ് പ്രഖ്യാപനം!! മോദിയുടെ പ്രചാരണം ഏശുന്നില്ല

English summary
Kamal Nath Govt Withdraws Security Cover to RSS Bhopal Office, But Digvijaya Singh Stands in the Way
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X