കമല്‍നാഥ് ഞെട്ടിച്ച റോളിലേക്ക്, കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാവും? രാഹുലിന്റെ കരുനീക്കം ഇങ്ങനെ
ദില്ലി: കോണ്‍ഗ്രസില്‍ ഞെട്ടിച്ച മാറ്റങ്ങള്‍ ഒരുങ്ങുന്നു. കമല്‍നാഥിന് നിര്‍ണായക റോളാണ് വരുന്നത്. അതിന് ശേഷമാണ് വലിയ മാറ്റത്തിലേക്ക് കോണ്‍ഗ്രസ് കടക്കുക. രാഹുല്‍ ഗാന്ധിയുടെ താല്‍പര്യ പ്രകാരം കമല്‍നാഥ് ദില്ലിയിലെത്തി കഴിഞ്ഞു. രഹസ്യ യോഗങ്ങളല്ല നടക്കുന്നതെന്ന് വ്യക്തമാണ്. സച്ചിന്‍ പൈലറ്റും ദേശീയ തലത്തിലേക്ക് വരുമെന്ന് നേരത്തെ ഹൈക്കമാന്‍ഡ് സൂചിപ്പിച്ചതാണ്. അതേസമയം മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്ക്ക് പുതിയൊരു റോള്‍ പാര്‍ലമെന്റിലുണ്ടാവും. അമ്പരപ്പിക്കുന്ന വേഗത്തിലാണ് മാറ്റം ഒരുങ്ങുന്നത്.
ഗ്ലാമറസ് ചിത്രങ്ങളുമായി ഗോദ നായിക, വാമിഖയുടെ ഫോട്ടോസ് കാണാം

കമല്‍നാഥ് ഇന്ന് സോണിയാ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച്ചയ്ക്കായി എത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കമല്‍നാഥ് എത്തുമെന്ന് കരുതുന്നുവരുണ്ട്. പാര്‍ട്ടിയിലെ മാറ്റം ഉറപ്പായ കാര്യമാണ്. കമല്‍നാഥുമായിട്ടാണ് ഇക്കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയും സംസാരിക്കുന്നത്. നിലവില്‍ മധ്യപ്രദേശിലെ കാര്യങ്ങള്‍ നോക്കാന്‍ വേറെ നേതാക്കളുണ്ട്. അടുത്ത താല്‍ക്കാലിക അധ്യക്ഷനായോ ഇടക്കാല അധ്യക്ഷനായോ കമല്‍നാഥ് വരണമെന്ന് സോണിയാ ഗാന്ധിക്ക് ആഗ്രഹമുണ്ട്.

അതേസമയം മറ്റൊരു റോള്‍ കമല്‍നാഥിനായി രാഹുല്‍ കണ്ടുവെച്ചിരിക്കുന്നത്. ഈ പോസ്റ്റ് തന്നെയാവും അദ്ദേഹത്തിന് ലഭിക്കുക. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ കഴിയുന്നതോടെ നടത്താനാണ് സോണിയാ ഗാന്ധിയുടെ തീരുമാനം. നിലവില്‍ കോണ്‍ഗ്രസില്‍ ഏറ്റവും രാഷ്ട്രീയ പരിചയസമ്പത്തുള്ള നേതാണ് കമല്‍നാഥ്. മുന്‍ കേന്ദ്ര മന്ത്രിയും ഒമ്പത് തവണ പാര്‍ലമെന്റിലേക്ക് വിജയിച്ച നേതാവുമാണ്. 1980 മുതല്‍ കമല്‍നാഥ് തോല്‍വിയറിഞ്ഞിട്ടില്ല.

കമല്‍നാഥിന്റെ പദവിയില്‍ തീരുമാനമായി കഴിഞ്ഞാല്‍ യുവനേതാക്കള്‍ അടക്കമുള്ളവരെ ദേശീയ തലത്തിലേക്ക് കൊണ്ടുവരാനാണ് രാഹുലിന്റെ പ്ലാന്‍. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗവും ഒപ്പം എഐസിസി സമ്മേളനവും ഓഗസ്റ്റില്‍ നടക്കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി കമല്‍നാഥിനെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായി നിയമിക്കാനാണ് ആഗ്രഹിക്കുന്നത്. അഹമ്മദ് പട്ടേലിന് പകരം ട്രഷററുടെ ചുമതല കമല്‍നാഥിന് നല്‍കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ട്രഷറര്‍ പദവി ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് ഗാന്ധി കുടുംബത്തെ കമല്‍നാഥ് അറിയിച്ച്് കഴിഞ്ഞു.

കോണ്‍ഗ്രസില്‍ ട്രബിള്‍ ഷൂട്ടറുടെ റോളില്‍ കമല്‍നാഥ് പലപ്പോഴും വന്നിട്ടുണ്ട്. അതാണ് വഴിത്തിരിവായിരിക്കുന്നത്. പാര്‍ലമെന്ററി സ്ട്രാറ്റ്രജിക് ഗ്രൂപ്പിന്റെ യോഗത്തില്‍ സോണിയാ ഗാന്ധിയെ സ്ഥിരം അധ്യക്ഷയായി നിയമിക്കണമെന്നാണ് ആവശ്യം. അതേസമയം ലോക്‌സഭയില്‍ പുതിയൊരു നേതാവ് വരും. അധീര്‍ രഞ്ജന്‍ ചൗധരി പുറത്തേക്ക് പോവുകയും ചെയ്യും. പ്രശാന്ത് കിഷോര്‍ ഒരുക്കിയ പ്ലാനിന്റെ ഭാഗമായിട്ടാണ് കമല്‍നാഥ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലേക്ക് വരുന്നത്.

പഞ്ചാബിന്റെ ചുമതലയായിരിക്കും കമല്‍നാഥിന് ആദ്യം ലഭിക്കുകയെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനായി തന്ത്രമൊരുക്കുന്നതും കമല്‍നാഥാണ്. പ്രിയങ്കാ ഗാന്ധിയുടെ താല്‍പര്യവും ഇതിന് പിന്നിലുണ്ട്. ഹരീഷ് റാവത്തിന്റെ കാലാവധി തീരുന്ന സമയത്താണ് പുതിയൊരാള്‍ വരുന്നത്. ജനറല്‍ സെക്രട്ടറിയായി വേറെയാളുണ്ടാവും. വര്‍ക്കിംഗ് പ്രസിഡന്റ് എന്ന പദവി അധ്യക്ഷന് സമാനമായ പദവിയാണ്.

കമല്‍നാഥ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് മാറുന്നത് വലിയ ഗുണം ബിജെപിക്കുണ്ടാവും. പ്രതിപക്ഷ ആക്രമണങ്ങള്‍ ദുര്‍ബലമാവും. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് പോകുന്ന സാഹചര്യത്തില്‍ ആരാകും അദ്ദേത്തിന് പകരക്കാരന്‍ എന്നായിരുന്നു ബിജെപിയുടെ ഓണ്‍ലൈന്‍ ചോദ്യം. ജിതു പട്വാരിയാവണെന്നാണ് 60 ശതമാനം പേരും അഭിപ്രായപ്പെട്ടു. അതേസമയം കമല്‍നാഥ് വരുന്നതോടെ കോണ്‍ഗ്രസിന്റെ ഫണ്ടിംഗ് പ്രശ്‌നം അടക്കം ദേശീയ തലത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.
Recommended Video

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഗാര്‍ഗെ ഉണ്ടാവില്ല. പകരം ഗാര്‍ഗെ രാജ്യസഭയില്‍ കാര്യങ്ങള്‍ നീക്കും. പ്രതിപക്ഷ പാര്‍ട്ടികളെ ചേര്‍ത്ത് സമവായമുണ്ടാക്കാനാണ് ഗാര്‍ഗെയുടെ ശ്രമം. ഭൂപേഷ് ബാഗല്‍, സച്ചിന്‍ പൈലറ്റ്, എന്നിവരാണ് ഇപ്പോള്‍ ദേശീയ തലത്തിലേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. കമല്‍നാഥ് ദേശീയ തലത്തിലേക്ക് വരുന്നതോടെ മധ്യപ്രദേശില്‍ 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയൊരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാവും.
എക്സിക്യൂട്ടീവ് ലുക്കിൽ അനാർക്കലിയുടെ കിടിലൻ മേക്ക്ഓവർ; ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications