കമല്‍നാഥ് ഡിസംബര്‍ 17ന് സത്യപ്രതിജ്ഞ ചെയ്യും...ബിഎസ്പിക്കും എസ്പിക്കും നന്ദി പറഞ്ഞ് കമല്‍നാഥ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് ഡിസംബര്‍ 17ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ലാല്‍ പരേഡ് ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 1.30ന് സത്യപ്രതിജ്ഞ നടക്കുമെന്നും കമല്‍നാഥ് വ്യക്തമാക്കി. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കണ്ട ശേഷമാണ് കമല്‍നാഥ് ഇക്കാര്യം അറിയിച്ചത്. മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗ്, വിവേക് തന്‍ക എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. നിയമസഭാ കക്ഷി നേതാവായി അദ്ദേഹത്തെ തിരഞ്ഞെടുത്ത കാര്യം കമല്‍നാഥ് അറിയിച്ചതോടെയാണ് സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ അദ്ദേഹത്തെ ക്ഷണിച്ചത്. 50 മിനുട്ടോളം നീണ്ട കൂടിക്കാഴ്ച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറുമായി നടത്തിയത്.

അതേസമയം ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ട്. അദ്ദേഹം അടുത്ത സുഹൃത്തുക്കളെ മാത്രമേ വിളിക്കൂ എന്നും സൂചനയുണ്ട്. സമാജ്‌വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും പിന്തുണയെ കുറിച്ചും കമല്‍നാഥ് സംസാരിച്ചു. അഖിലേഷ് യാദവും മായാവതിയും യാതൊരു നിബന്ധനയും വെക്കാതെയാണ് കോണ്‍ഗ്രസിനെ പിന്തുണച്ചത്. അവരുടെ എംഎല്‍എമാരെ മന്ത്രിയാക്കണമെന്ന് ഇത് വരെ പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് അവരോട് ഏറ്റവുമധികം നന്ദിയുള്ളത്. നേരത്തെ മന്ത്രിയായിരുന്നവരും മുതിര്‍ന്ന നേതാക്കള്‍ക്കും മന്ത്രിസഭയില്‍ ഇടമുണ്ടാകും. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളുടെ സാന്നിധ്യവും സര്‍ക്കാരിലുണ്ടാവുമെന്നും കമല്‍നാഥ് വ്യക്തമാക്കി.












Click it and Unblock the Notifications