കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍നാഥ് മുമ്പേ അറിഞ്ഞു, പക്ഷേ മിണ്ടിയില്ല, മധ്യപ്രദേശില്‍ ഒരേയൊരു വില്ലന്‍, രാഹുലിന്റെ മറുപടി

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഈ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് നേരത്തെ അറിഞ്ഞെന്ന് റിപ്പോര്‍ട്ട്. പല മണ്ഡലത്തിലും എംഎല്‍എമാരുടെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം വന്നിരുന്നു. ബിജെപി നേതാക്കളുമായി ഇവര്‍ കാണുന്നതും കമല്‍നാഥിനെ അറിയിച്ചിരുന്നു. എന്നാല്‍ അതൊന്നും മുഖ്യമന്ത്രി നേരത്തെ കാര്യമായിട്ട് എടുത്തില്ല. രണ്ട് തവണയാണ് കമല്‍നാഥ് കാര്യങ്ങളെ വിലകുറച്ച് കണ്ടത്.

അധികാരമുള്ളത് കൊണ്ട് ആരും വിട്ടുപോകില്ലെന്ന കമല്‍നാഥിന്റെ ധാര്‍ഷ്ട്യമാണ് സര്‍ക്കാരിന്റെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറഞ്ഞു. കമല്‍നാഥിനോട് ഇക്കാര്യം പറയണമെന്നുണ്ടായിരുന്നെങ്കിലും പലരും ഭയം കാരണം പറഞ്ഞില്ല. ഗുണയിലും ഗ്വാളിയോറിലും സിന്ധ്യയുടെ കരുത്ത് ചോര്‍ത്താന്‍ കമല്‍നാഥ് ശ്രമിച്ചതും വലിയ പ്രതിസന്ധിയിലേക്കാണ് നയിച്ചതെന്നാണ് വെളിപ്പെടുത്തല്‍.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കമല്‍നാഥിന് 20 ദിവസം മുമ്പേ എംഎല്‍എമാര്‍ വിമത നീക്കം നടത്തുന്നുണ്ടെന്ന് പാര്‍ട്ടി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. 35 എംഎല്‍എമാര്‍ വരെ ഇടഞ്ഞ് നില്‍ക്കുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. പല മണ്ഡലങ്ങളിലും മന്ത്രിമാരും എംഎല്‍എമാരും പെരുമാറുന്ന രീതി തന്നെ മാറിയിരുന്നു. ഇവര്‍ എതിര്‍പ്പുകള്‍ പരസ്യമായി പ്രവര്‍ത്തകരോടാണ് കാണിക്കാന്‍ തുടങ്ങിയത്. ബിജെപി നേതാക്കളുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുകയും ചെയ്തു. കമല്‍നാഥ് ഇതൊക്കെ ഭയപ്പെടുത്താനുള്ള നീക്കമാണെന്ന രീതിയിലാണ് നീങ്ങിയത്.

ഗാന്ധി കുടുംബത്തെ അറിയിച്ചില്ല

ഗാന്ധി കുടുംബത്തെ അറിയിച്ചില്ല

സിന്ധ്യക്ക് രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും കാണാനുള്ള അവസരം പലപ്പോഴായി നിഷേധിക്കപ്പെട്ടിരുന്നു. ഇതിലൊന്നും കമല്‍നാഥ് ഇടപെട്ടില്ല. മധ്യപ്രദേശിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വരെ കമല്‍നാഥ് രാഹുലിന് കൈമാറിയിരുന്നില്ല. അതേസമയം അറിയിച്ചിരുന്നെങ്കി ലും രാഹുല്‍ ഒന്നും ചെയ്യില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. സോണിയാ ഗാന്ധി വ്യക്തി വിദ്വേഷം ജ്യോതിരാദിത്യ സിന്ധ്യയുമായി വെച്ച് പുലര്‍ത്തിയിരുന്നു. രാഹുലിന് പകരക്കാരന്‍ എന്ന പ്രചാരണവും സോണിയയെ അലട്ടിയിരുന്നു.

പ്രിയങ്കയ്ക്കും വീഴ്ച്ച

പ്രിയങ്കയ്ക്കും വീഴ്ച്ച

പ്രിയങ്കാ ഗാന്ധിയുമായി വളരെ വലിയ അടുപ്പമുണ്ട് സിന്ധ്യക്ക്. സ്‌കൂള്‍ കാലം മുതലുള്ള പരിചയവുമുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ സിന്ധ്യ നിര്‍ദേശിച്ച പല കാര്യങ്ങളും പ്രിയങ്ക അവഗണിച്ചു. ഇതും സോണിയയുടെ നിര്‍ദേശപ്രകാരമായിരുന്നു. സിന്ധ്യയുടെ നിര്‍ദേശങ്ങള്‍ പ്രവര്‍ത്തകരിലേക്കെത്താതെ നോക്കാനും പ്രിയങ്കയ്ക്ക് സാധിച്ചു. ഈ തലതിരിഞ്ഞ പ്രവര്‍ത്തനം കാരണമാണ് രാഹുല്‍ അമേഠിയില്‍ തോറ്റത്. രാഹുലിന്റെ വിജയം ഉറപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍, സിന്ധ്യയെ നിയന്ത്രിക്കുക എന്നതായിരുന്നു ഗാന്ധി കുടുംബത്തിന്റെ ലക്ഷ്യം

തിരിച്ചറിഞ്ഞത് സിംഗ്

തിരിച്ചറിഞ്ഞത് സിംഗ്

ദിഗ് വിജയ് സിംഗ് സര്‍ക്കാര്‍ വീഴുമെന്ന് നേരത്തെ അറിഞ്ഞിരുന്നു. മാല്‍വ-നിര്‍മര്‍, ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നേതാക്കള്‍ പരസ്യമായി കോണ്‍ഗ്രസിനെതിരെ കളത്തിലിറങ്ങിയിരുന്നു. ഇവരുടെ പെരുമാറ്റം പഴയ രീതിയില്‍ അല്ലെന്ന് ദിഗ് വിജയ് സിംഗും തിരിച്ചറിഞ്ഞിരുന്നു. അധികം വൈകാതെ തന്നെ രാജിവെച്ചവരില്‍ 15 എംഎല്‍എമാര്‍ ഈ മേഖലയില്‍ നിന്നുള്ളവരാണ്. മുന്‍ മന്ത്രി ബിസാഹു ലാല്‍ ഇത്തരമൊരു പരാതി നേരത്തെ ഉന്നയിച്ചിരുന്നു. ഇയാളും ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്.

കോണ്‍ഗ്രസ് കോടതിയിലേക്ക്

കോണ്‍ഗ്രസ് കോടതിയിലേക്ക്

എംഎല്‍എമാരെ ബിജെപി തടവില്‍ വെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇവരെ വിട്ടയച്ചില്ലെങ്കില്‍, സുപ്രീം കോടതിയില്‍ പോരാട്ടം നടത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് എംഎല്‍എയെ പോലീസ് പിടിച്ച് തള്ളുന്നതും അലറി വിളിക്കുന്നതും അടങ്ങിയ ഒരു വീഡിയോയും തെളിവായി കോണ്‍ഗ്രസ് പുറത്തുവിട്ടു. ഈ എംഎല്‍എമാരെ സമ്മര്‍ദത്തിലാക്കിയാണ് ബിജെപി കാര്യങ്ങള്‍ നേടിയതെന്നും, ബന്ധുക്കളെ ഗുണ്ടകളെ വെച്ച് മര്‍ദിച്ചെന്നും കോണ്‍ഗ്രസ് പറയുന്നു.

രാഹുലിന്റെ മറുപടി

രാഹുലിന്റെ മറുപടി

ജ്യോതിരാദിത്യ സിന്ധ്യ തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം മടക്കി പോക്കറ്റിലിട്ടെന്ന് രാഹുല്‍ പറഞ്ഞു. അദ്ദേഹം രാഷ്ട്രീയ ഭാവി സംരക്ഷിക്കാനായി ബിജെപിയിലേക്ക് പോയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. എന്നാല്‍ താന്‍ എന്താണ് ചെയ്തതെന്ന കാര്യത്തില്‍ അദ്ദേഹത്തിന് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിവുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ രാഹുലിന്റെ അടുപ്പക്കാരനായിട്ടാണ് സിന്ധ്യയെ കണ്ടിരുന്നത്. എന്നാല്‍ തന്റെ വീട്ടില്‍ എപ്പോള്‍ വേണമെങ്കിലും വരാന്‍ സാധിക്കുമായിരുന്ന ഏക നേതാവ് സിന്ധ്യ. അദ്ദേഹത്തിന് എന്നെ കാണാനുള്ള അനുമതി ഒരിക്കലും നിഷേധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

സിന്ധ്യയുടെ റോഡ് ഷോ

സിന്ധ്യയുടെ റോഡ് ഷോ

കോണ്‍ഗ്രസില്‍ ലഭിച്ചതിനേക്കാള്‍ ഇരട്ടി പിന്തുണ മധ്യപ്രദേശില്‍ സിന്ധ്യക്ക് ലഭിച്ചിരിക്കുന്നത്്. ഭോപ്പാല്‍ വിമാനത്താവളത്തില്‍ എത്തിയ. അദ്ദേഹത്തെ സ്വീകരിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. ബിജെപി പ്രവര്‍ത്തകര്‍ സിന്ധ്യയുടെ വരവ് ആഘോഷിക്കുകയാണ്. ഇതിന് ശേഷം അദ്ദേഹം ബിജെപിക്കൊപ്പം ആദ്യ റോഡ് ഷോ നടത്തും. അതിന് ശേഷമാണ് ബിജെപി ഓഫീസില്‍ എത്തുക. നരേന്ദ്ര തോമറും ശിവരാജ് സിംഗ് ചൗഹാനും അടക്കമുള്ള നേതാക്കളുമായി അദ്ദേഹം നിര്‍ണായക ചര്‍ച്ച നടത്തും.

ഒറ്റരാത്രി കൊണ്ട് മാധവറാവു മഹാന്‍... ബിജെപി, ആര്‍എസ്എസ് ഇതിഹാസങ്ങളുടെ നിരയില്‍ സിന്ധ്യയുടെ പിതാവുംഒറ്റരാത്രി കൊണ്ട് മാധവറാവു മഹാന്‍... ബിജെപി, ആര്‍എസ്എസ് ഇതിഹാസങ്ങളുടെ നിരയില്‍ സിന്ധ്യയുടെ പിതാവും

English summary
kamal nath was warned of scindia's revot weeks ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X