കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എമാരെ മോചിപ്പിക്കണം... മധ്യപ്രദേശില്‍ പുതിയ ആവശ്യം, അമിത് ഷായ്ക്ക് കത്തയച്ച് കമല്‍നാഥ്!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ രാഷ്ട്രീയ നാടകങ്ങള്‍ മാറുന്നില്ല. 22 എംഎല്‍എമാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തയച്ചിരിക്കുകയാണ് കമല്‍നാഥ്. ഇവരെ ബംഗളൂരുവില്‍ ബിജെപി തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് കമല്‍നാഥ് ആരോപിക്കുന്നു. ഇതോടെ രാഷ്ട്രീയ ആരോപണങ്ങളെ പുതിയ തലത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണ് കമല്‍നാഥ്. ആഭ്യന്തര മന്ത്രിയെന്ന നിങ്ങളുടെ അധികാരം ഉപയോഗിച്ച് മധ്യപ്രദേശില്‍ തടങ്കലില്‍ കഴിയുന്ന എംഎല്‍എമാരെ സംസ്ഥാനത്ത് തിരികെയെത്തിക്കണമെന്ന് കമല്‍നാഥ് അമിത് ഷായോട് ആവശ്യപ്പെട്ടു.

1

അതേസമയം ഭയം കൂടാതെ മാര്‍ച്ച് 16ന് നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കണമെന്നും കമല്‍നാഥ് കത്തില്‍ ആവശ്യപ്പെടുന്നു. ഈ 22 എംഎല്‍എമാരെയും മോചിപ്പിച്ചാല്‍ തന്റെ സര്‍ക്കാര്‍ അവര്‍ക്ക് എല്ലാവിധ സുരക്ഷയും ഒരുക്കുമെന്നും കമല്‍നാഥ് പറഞ്ഞു. സിആര്‍പിഎഫ് സുരക്ഷ എംഎല്‍എമാര്‍ക്കായി ഒരുക്കുന്ന കാര്യവും മധ്യപ്രദേശ് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. മാര്‍ച്ച് മൂന്നിന് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് ബിഎസ്പി എംഎല്‍എ രാംഭായിയെയും കുടുംബത്തെയും ബിജെപിയുടെ തടങ്കലില്‍ നിന്നാണ് കോണ്‍ഗ്രസ് രക്ഷിച്ചതെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ബിജെപി എംഎല്‍എ അരവിന്ദ് സിംഗ് ഭാദോരിയ കോണ്‍ഗ്രസിന്റെ മൂന്ന് എംഎല്‍എമാരെയും ഒരു സ്വതന്ത്രനെയും ബംഗളൂരുവിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയെന്നും, ഇത് ചാര്‍ട്ടേര്‍ഡ് വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ നിന്ന് വ്യക്തമാണെന്നും കമല്‍നാഥ് ആരോപിച്ചു. എംഎല്‍എമാരുടെ മൊബൈല്‍ ഫോണുകള്‍ അടക്കം ഇവര്‍ പിടിച്ചുവാങ്ങിയിരിക്കുകയാണ്. മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ പോലും ഇവര്‍ക്ക് സാധിക്കുന്നില്ല. ബംഗളൂരുവിലെ ഹോട്ടലില്‍ ഇവര്‍ക്ക് താമസിക്കാനുള്ള എല്ലാ ചിലവും വഹിക്കുന്നത് കര്‍ണാടക ബിജെപിയാണെന്നും കമല്‍നാഥ് ആരോപിച്ചു.

ഇത് മുമ്പൊരിക്കലും കേട്ട് കേള്‍വിയില്ലാത്ത കാര്യമാണ്. എംഎല്‍എമാരെ ഒരുവശത്ത് ബിജെപി തടങ്കലിലാക്കിയിരിക്കുകയാണ്. മറ്റൊരു വശത്ത് നിങ്ങള്‍ തന്നെ വിശ്വാസ വോട്ടിനായി ആവശ്യപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വിശ്വാസ വോട്ടിന് ഒരര്‍ത്ഥവുമില്ല. ഈ എംഎല്‍എമാരുടെ സുരക്ഷയില്‍ എനിക്ക് ഭയമുണ്ട്. ഇവര്‍ തിരിച്ചെത്താതെ വിശ്വാസ വോട്ട് നടത്തുന്നത് അര്‍ത്ഥമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ കണ്ട് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നാണ് ശിവരാജ് സിംഗ് ചൗഹാന്‍ ഉന്നയിക്കുന്നത്. അതേസമയം 22 എംഎല്‍എമാരുടെ രാജി കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാവും. ബിജെപിക്ക് എളുപ്പത്തില്‍ അധികാരത്തിലെത്താനും സാധിക്കും. ബിഎസ്പിയുടെയും എസ്പിയുടെയും എംഎല്‍എമാര്‍ വരെ ബിജെപിയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നതായിട്ടാണ് സൂചന. കഴിഞ്ഞ ദിവസം വിമത നിരയില്‍ ആറ് മന്ത്രിമാരുടെയും രാജി സ്പീക്കര്‍ അംഗീകരിച്ചിരുന്നു. എന്തുകൊണ്ടാണ് മറ്റ് എംഎല്‍എമാരുടെ രാജി അംഗീകരിക്കാത്തതെന്ന് ബിജെപി ചോദിച്ചിരുന്നു.

English summary
kamal nath writes to amit shah seeks release of rebel mla's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X