കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ പൂട്ടാന്‍ 3 'താപ്പാനകളെ' കളത്തിലിറക്കി കോണ്‍ഗ്രസ്! കമല്‍നാഥിന്‍റെ കരുനീക്കങ്ങള്‍ ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി തീര്‍ത്ത പ്രതിസന്ധിയില്‍ ഉഴലുകയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ്. സിന്ധ്യയ്ക്ക് പിന്നാലെ 21 എംഎല്‍എമാര്‍ കൂടി രാജിവെച്ചതോടെയാണ് സര്‍ക്കാരിന്‍റെ നില പരുങ്ങലില്‍ ആയത്. സര്‍ക്കാരിന് ഭരിക്കാനുള്ള യോഗ്യത ഇല്ലെന്നും വരുന്ന ബജറ്റ് സമ്മേളനത്തിന് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നുമാണ് ബിജെപി ഇപ്പോള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ബിജെപിയുടെ എല്ലാ നീക്കങ്ങളേയും പ്രതിരോധിക്കാനുള്ള കരുക്കള്‍ നീക്കുകയാണ് കോണ്‍ഗ്രസ് ക്യാമ്പ്. പ്രതിസന്ധിയെ അതിജീവിക്കാന്‍ കോണ്‍ഗ്രസിലെ മൂന്ന് താപ്പാനകളെ തന്നെ ഇറക്കി മറുതന്ത്രങ്ങള്‍ പയറ്റാനാണ് കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

 അഭിമാന പ്രശ്നം

അഭിമാന പ്രശ്നം

മധ്യപ്രദേശില്‍ കൂട്ടരാജി ഉണ്ടായപ്പോള്‍ മുതല്‍ മുഖ്യമന്ത്രി കമല്‍നാഥിന്‍റെ വസതിയില്‍ തന്നെ തുടരുകയാണ് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ്. ജ്യോതിരാധിത്യ സിന്ധ്യയെ പൊതുശത്രുവായി പ്രഖ്യാപിച്ച് മുന്നേറാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് നാഥ്-സിംഗ് കൂട്ട് കെട്ടാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ സിന്ധ്യയെ ഒതുക്കിയ നേതാക്കള്‍ക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കണമെന്നത് അഭിമാന പ്രശ്നം കൂടിയാണ്.

 പൊതു ശത്രുവിനെതിരെ

പൊതു ശത്രുവിനെതിരെ

എതിരാളികളെ പോലും നിരത്തി പൊതുശത്രുവിനെ തുരത്തുന്ന കാര്യത്തില്‍ സമര്‍ത്ഥരാണ് ഇരു നേതാക്കളും എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് തന്ത്രങ്ങള്‍ പയറ്റി വിജയിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

 നിയമസഭ തിരഞ്ഞെടുപ്പില്‍

നിയമസഭ തിരഞ്ഞെടുപ്പില്‍

അന്ന് പൊതുശത്രുവായ സിന്ധ്യയ്ക്കെതിരെ ചരടുവലിച്ചതിന് ഇരു നേതാക്കളും ചേര്‍ന്നായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനം ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു സിന്ധ്യ തിരഞ്ഞെടുപ്പ് പ്രചരണം നയിച്ചത്. എന്നാല്‍ സിന്ധ്യയ്ക്കെതിരെ കമല്‍നാഥ്-സിംഗ് കൂട്ട് കെട്ട് ചരടുവലികള്‍ ശക്തമാക്കി. നീക്കങ്ങള്‍ക്കൊടുവില്‍ രാഹുല്‍ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കി.

 വിജയിക്കുമെന്ന് നേതാക്കള്‍

വിജയിക്കുമെന്ന് നേതാക്കള്‍

ഇതോടെ ഉപമുഖ്യമന്ത്രി പദമെങ്കിലും വേണമെന്ന ആവശ്യത്തിലായിരുന്നു സിന്ധ്യ. എന്നാല്‍ ഈ നീക്കത്തിനും ഇരു നേതാക്കളും ചേര്‍ന്ന് പാലം വലിച്ചു. അതുകൊണ്ട് ഇപ്പോള്‍ സിന്ധ്യ തീര്‍ത്ത പ്രതിസന്ധിയ്ക്ക് മുന്നില്‍ മുട്ട് മടക്കില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. സിംഗ്-നാഥ് കൂട്ട് കെട്ട് ഇത്തവണയും വിജയിക്കും എന്ന് തന്നെയാണ് മറ്റ് നേതാക്കളും വിശ്വസിക്കുന്നത്.

 തന്ത്രശാലി

തന്ത്രശാലി

സിംഗ് തന്ത്രശാലിയായ രാഷ്ട്രീയക്കാരനും നാഥ് സംഘടന കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ അഗ്രഗണ്യനാണെന്നും നേതാക്കള്‍ പറയുന്നു. "കമൽ നാഥ് മികച്ച സംഘാടകനാണ്. വിഷമകരമായ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സമര്‍ത്ഥനുമാണ്. എന്നാൽ അദ്ദേഹം യഥാർത്ഥ അർത്ഥത്തിൽ ഒരു രാഷ്ട്രീയക്കാരനല്ല, മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.

 തന്ത്രശാലി

തന്ത്രശാലി

സിംഗ് തന്ത്രശാലിയായ രാഷ്ട്രീയക്കാരനും നാഥ് സംഘടന കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ അഗ്രഗണ്യനാണെന്നും നേതാക്കള്‍ പറയുന്നു. "കമൽ നാഥ് മികച്ച സംഘാടകനാണ്. വിഷമകരമായ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സമര്‍ത്ഥനുമാണ്. എന്നാൽ അദ്ദേഹം യഥാർത്ഥ അർത്ഥത്തിൽ ഒരു രാഷ്ട്രീയക്കാരനല്ല, മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.

 സ്വാധീനമുളള നേതാവ്

സ്വാധീനമുളള നേതാവ്

അതേസമയം, സിംഗ് 100 ശതമാനം സമർത്ഥനായ ഒരു രാഷ്ട്രീയക്കാരാനണ്. സംഘടനാ തലത്തില്‍ ഉള്‍പ്പെടെ ശക്തമായ ബന്ധങ്ങളും സ്വാധീനവുമുള്ള നേതാവ്, നിലവില്‍ അവരുടെ പൊതു ശത്രു സിന്ധ്യയാണ്. അതുകൊണ്ട് തന്നെ സിന്ധ്യയെ വിജയിക്കാന്‍ അവര്‍ക്ക് രണ്ട് പേരുടേയും സഹായം ആവശ്യമാണ്, നേതാവ് പറഞ്ഞു.

 എംഎല്‍എമാരുമായി ബന്ധം

എംഎല്‍എമാരുമായി ബന്ധം

ഇരു നേതാക്കള്‍ക്കും തങ്ങളുടെ പക്ഷത്തുള്ള എംഎല്‍എമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഈ ബന്ധം ഉപയോഗിച്ച് വിമതരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും നേതാക്കള്‍ നടത്തുന്നുണ്ട്. സിംഗിന്‍റെ പക്ഷത്തുളള മന്ത്രിയായ സജ്ജന്‍ സിംഗ് വെര്‍മയും നാഥ് പക്ഷത്തുള്ള ഗോവിന്ദ് സിംഗുമാണ് എംഎല്‍എമാരുമായി ബന്ധം പുലര്‍ത്തുന്നത്.

 ഡികെ ശിവകുമാര്‍

ഡികെ ശിവകുമാര്‍

ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും പുറത്തുകടക്കാന്‍ മധ്യപ്രദേശില്‍ ദിഗ് വിജയ് സിംഗിന്‍റെ സഹായമാണ് കമല്‍നാഥ് തേടുന്നത്. അതേസമയം വിമത എംഎല്‍എമാരെ പാര്‍പ്പിച്ച കര്‍ണാടകത്തില്‍ പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറുമായി നാഥ് ബന്ധം പുലര്‍ത്തുന്നുണ്ട്. ബിജെപി റിസോര്‍ട്ട് രാഷ്ട്രീയം പുറത്തെടുത്തപ്പോഴെല്ലാം പാര്‍ട്ടിയുടെ രക്ഷകനായി പ്രവര്‍ത്തിച്ച നേതാവാണ് ഡികെ.

 സംരക്ഷണ വലയം ഭേദിക്കാന്‍

സംരക്ഷണ വലയം ഭേദിക്കാന്‍

കർണാടകയിലെ എംഎൽഎയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അരവിന്ദ് ലിംബാവലിയുടെ നേതൃത്വത്തിലാണ് വിമതരെ സംരക്ഷിച്ചിരിക്കുന്നത്. ലിംബൈവലി തീര്‍ത്ത സംരക്ഷണ വലയം ഭേദിക്കാന്‍ ഡികെയ്ക്ക് സാധിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ദില്ലിയില്‍ അഹമ്മദ് പട്ടേലിനെയും കമല്‍നാഥ് അണിനിരത്തിയിട്ടുണ്ട്.

സംയുക്തമായി നീങ്ങും

സംയുക്തമായി നീങ്ങും

ഏത് വിധേനയും ബിജെപി നീക്കങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്ന് ബിജെപി നേതാക്കളും പറയുന്നു.
സിന്ധ്യയുടെ രാജിയ്ക്ക് പിന്നാലെ രാജ്യസഭ തിരഞ്ഞെടുപ്പിലേക്ക് ദിഗ് വിജയ് സിംഗിനെ നാമനിര്‍ദ്ദേശം ചെയ്തതോടെ കോണ്‍ഗ്രസിന്‍റെ പകുതി പണി പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ അധികാരം നിലനിര്‍ത്തുന്നതിന് അപ്പുറം മറ്റൊന്നുമില്ലെന്ന് കമല്‍നാഥിനും സിംഗിനും നന്നായി അറിയാം. അതുകൊണ്ട് തന്നെ ഇരുവരും സംയുക്തമായി തന്നെ ഈ ഘട്ടത്തില്‍ നീങ്ങും, പേര് വെളിപ്പെടുത്താത്ത ബിജെപി നേതാവ് പറഞ്ഞു.

English summary
Kamal seeks the help of three Congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X