Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാഞ്ചന 3' നായിക ഗോവയിലെ വീട്ടിൽ മരിച്ച നിലയിൽ, കാമുകനെ പോലീസ് ചോദ്യം ചെയ്തേക്കും, ദുരൂഹത

ഗോവ: കാഞ്ചന 3 നായിക അലക്‌സാന്‍ഡ്ര ജാവി മരിച്ച നിലയില്‍. ഗോവയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് നടിയും മോഡലുമായ അലക്‌സാന്‍ഡ്ര ജാവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിനാലുകാരിയായ അലക്‌സാന്‍ഡ്ര റഷ്യന്‍ സ്വദേശിയാണ്.

രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് നായകനായി എത്തിയ തമിഴ് ഹൊറര്‍ ചിത്രമായ കാഞ്ചനയുടെ മൂന്നാം ഭാഗത്തില്‍ അലക്‌സാന്‍ഡ്ര നായികയായി എത്തിയിരുന്നു. നടിയുടെ മരണത്തിൽ രണ്ട് പേർ സംശയ നിഴലിലാണ്. മറ്റൊരു റഷ്യൻ യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

1

ഗോവയിലെ വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് നടി അലക്‌സാന്‍ഡ്ര ജാവിയെ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. അലക്‌സാന്‍ഡ്രയുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അലക്‌സാന്‍ഡ്രയുടെ കാമുകന്‍ അടുത്തിടെ വിട്ട് പിരിഞ്ഞ് പോയിരുന്നുവെന്നും അതിന് ശേഷം താരം കടുത്ത മാനസിക വിഷമത്തിലായിരുന്നു എന്നും പ്രദേശവാസികള്‍ പറയുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്തേക്കും.

2

ഏറെക്കാലമായി അലക്‌സാന്‍ഡ്ര ഗോവയില്‍ ആയിരുന്നു താമസം. മോഡലിംഗിനൊപ്പം സിനിമയിലും അലക്‌സാന്‍ഡ്ര അവസരം തേടിയിരുന്നു. 2019ല്‍ ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫര്‍ക്ക് എതിരെ ലൈംഗിക പീഡനത്തിന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നു എന്ന് ആരോപിക്കപ്പെടുന്ന ചെന്നൈ സ്വദേശിയേയും പോലീസ് ചോദ്യം ചെയ്‌തേക്കും.

3

നടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ത്തതാണോ എന്നത് അടക്കമുളള സാധ്യതകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. അലക്‌സാന്‍ഡ്രയുടെ മരണ വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. റഷ്യന്‍ കോണ്‍സുലേറ്റ് വഴി മറ്റ് നടപടികള്‍ നീക്കാനുളള ശ്രമവും നടക്കുന്നു.ഗോവയിലെ സിയോലിമിലെ വീട്ടിലാണ് അലക്‌സാഡ്രിയയെ മരിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

4

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലെ ഫോട്ടോഗ്രാഫര്‍ക്ക് എതിരെ അലക്‌സാന്‍ഡ്രിയ നല്‍കിയ പരാതി സംബന്ധിച്ച വിവരങ്ങള്‍ ഗോവന്‍ പോലീസിന് നല്‍കാന്‍ തയ്യാറാണെന്ന് ഗ്രേറ്റര്‍ ചെന്നൈ പോലീസ് വ്യക്തമാക്കി. ഫോട്ടോകള്‍ എടുക്കുന്നതിന് പകരമായി ലൈംഗികമായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് നടി പോലീസില്‍ പരാതി നല്‍കിയിരുന്നത്.

5

അലക്‌സാന്‍ഡ്രിയയുടേത് ആത്മഹത്യ തന്നെയാണ് എന്ന് കരുതുമ്പോഴും താരത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ഗോവന്‍ പോലീസ്.. നടിയുടെ ആത്മഹത്യയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.. മറ്റൊരു റഷ്യന്‍ യുവതിയേയും ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. 24 മണിക്കൂറിനുളളിലാണ് രണ്ട് മരണങ്ങളും സംഭവിച്ചിരിക്കുന്നത്.

അച്ഛനും അനുജത്തിക്കുമൊപ്പം കാസവുസാരിയിൽ സുന്ദരിയായി മീനാക്ഷി, വൈറലായി ദിലീപിന്റെയും മക്കളുടെയും ഓണ ചിത്രങ്ങൾ

6

എകടെറീന തിതോവ എന്ന റഷ്യന്‍ യുവതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അലക്‌സാന്‍ഡ്രിയ താമസിച്ചിരുന്ന നോര്‍ത്തേണ്‍ ഗോവയിലെ സിയോലിം ഗ്രാമത്തില്‍ തന്നെ ആയിരുന്നു എകടെറീന തിതോവയും താമസിച്ചിരുന്നത്. മുപ്പത്തിനാലുകാരിയാണ് എകടെറീന തിതോവ. വെള്ളിയാഴ്ചയാണ് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എകടെറീന തിതോവയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. രണ്ട് മരണങ്ങളും തമ്മില്‍ ബന്ധം ഇല്ലെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+