കാഞ്ചി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി അന്തരിച്ചു
ചെന്നൈ: കാഞ്ചി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഞായറാഴ്ച അസുഖത്തെ തുടർന്ന് ചെന്നൈ രാമചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെവെച്ചായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു.
കാഞ്ചി കാമകോടി പീഡത്തെ അറുപത്തിയൊമ്പതാമത്തെ സ്ഥാനപതിയാണ് അദ്ദേഹം. കഴിഞ്ഞ മാസം 15ന് ശ്വാസതടസ്സത്തെ തുടര്‍ന്ന് തളര്‍ന്നുവീണ അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2005ല്‍ കാഞ്ചി മഠത്തിന്റെ ഓഡിറ്ററായിരുന്ന ശങ്കരരാമന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 2013ല്‍ പുതുശ്ശേരിയിലെ പ്രത്യേക വിചാരണ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

1994ല്‍ ആണ് അദ്ദേഹം മഠാധിപതിയായി ചുമതലയേറ്റത്. 1954മുതല്‍ നാല്‍പതു വര്‍ഷത്തോളം കാഞ്ചി മഠത്തിന്റെ ഇളയ മഠാധിപതിയായിരുന്നു അദ്ദേഹം. ആദിശങ്കരനുശേഷം ആദ്യമായി കൈലാസവും മാനസസരോവറും സന്ദർശിച്ച കാഞ്ചി മഠാധിപതിയാണു ജയേന്ദ്രസരസ്വതി. റയിൽവേ ഉദ്യോഗസ്‌ഥനായിരുന്ന മഹാദേവയ്യരുടെ മകനായി 1935 ജൂലൈ 18നാണു സുബ്രഹ്‌മണ്യനെന്ന ജയേന്ദ്ര സരസ്വതി പിറന്നത്.
വേദാധ്യയനം കഴിഞ്ഞു 19-ാം വയസ്സിൽ സുബ്രഹ്‌മണ്യൻ ജയേന്ദ്ര സരസ്വതിയായി സന്യാസ ജീവിതത്തിലേക്കു കാൽവച്ചു. 954 മാർച്ച് 22നാണ് ആദിശങ്കരൻ ഭാരതപര്യടനം കഴിഞ്ഞു വന്നു വിശ്രമിച്ച കാഞ്ചിയിലെ മുക്‌തിമണ്ഡപത്തിൽ ഗുരുവിൽനിന്നു ജയേന്ദ്ര സരസ്വതി മന്ത്രദീക്ഷ സ്വീകരിച്ചത്.












Click it and Unblock the Notifications