Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ണബിന്റെ അറസ്റ്റ്‌; മഹാരാഷ്ട്ര സര്‍ക്കാരിനെ 'പപ്പു സേന' എന്നാക്ഷേപിച്ച്‌ കങ്കണ

മുബൈ; റിപ്പബ്ലിക്കന്‍ ടീവി മേധാവിയും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ്‌ ഗോസ്വാമിയെ അറസ്‌റ്റ്‌ ചെയ്‌ത മഹാരാഷ്ട്ര പൊലിസ്‌ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ ബോളിവുഡ്‌ നടിയായ കങ്കണ റണാവത്ത്.‌ മാഹാരാഷ്ട്ര സര്‍ക്കാരിനെ പപ്പു സര്‍ക്കാരെന്നും സോണിയ സേനയെന്നുമാണ്‌ കങ്കണ വിശേഷിപ്പിച്ചത്‌. അര്‍ണബിനെ അറസ്റ്റ്‌ ചെയ്‌ത സംഭവത്തിന്‌ പിറേക സാമൂഹ മാധ്യമങ്ങളിലിട്ട വീഡിയോ സന്ദേശത്തിലൂടെയാണ്‌ കങ്കണ സര്‍ക്കാരിനെ വിമര്‍ശിച്ചത്‌.

അര്‍ണാബ്‌ ഗോസ്വാമിക്ക്‌ തന്റെ സര്‍വ്വ പിന്തുണയും കങ്കണ വാഗ്‌ദാനം ചെയ്‌തു. ഇന്ന്‌ എന്താണ്‌ നടന്നത്‌ എന്നാണ്‌ എനിക്ക്‌ മഹാരാഷ്ട്ര സര്‍ക്കരിനോട്‌ ചോദിക്കാനുള്ളത്‌. നിങ്ങള്‍ അര്‍ണബിന്റെ വീട്ടില്‍ കടന്നു ചെന്ന്‌ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും പീഠിപ്പിക്കുകയും ചെയ്‌തു,എത്ര വീടുകളാണ്‌ നിങ്ങള്‍ തകര്‍ത്തത്‌? എത്രപേരുടെ ശബദം നിങ്ങള്‍ നിശബ്ദരാക്കി? എത്രപേരുടെ മുടിയും നാക്കുമാണ്‌ നിങ്ങള്‍ പിഴുതെടുത്തത? ഇനിയെങ്കിലും ഇതെല്ലാം നിങ്ങള്‍ക്ക്‌ നിര്‍ത്തിക്കൂടെയെന്ന്‌ മഹാരാഷ്ട്ര സര്‍ക്കരിനോടായി കങ്കണ റണാവത്ത്‌്‌ ചോദിച്ചു. നിങ്ങള്‍ ആളുകളെ നിശബ്ദരാക്കാന്‍ ശ്രമിക്കുമ്പോള്‍ പുതിയ ശബ്ദങ്ങള്‍ ഉയര്‍ന്നുവരുമെന്നും കങ്കണ റണാവത്ത്‌്‌ പ്രതികരിച്ചു. രോക്ഷത്തോടെയായിയുരുന്നു കങ്കണയുടെ പ്രതികരണം. കങ്കണ പങ്കുവെച്ച മറ്റൊരു ട്വീറ്റില്‍ എതുകൊണ്ടാണ്‌ സോണിയ സേന ഇത്രക്ക്‌ ദേഷ്യം കാണിക്കുന്നതെന്നും ചോദിച്ചു.

kangana

അനധികൃതമായി നിര്‍മിച്ചുവന്നാരോപിച്ച്‌ മുംബൈ കോര്‍പ്പറേഷന്‍ നേരത്തെ കങ്കണയുടെ മുബൈയിലുള്ള വസതി പൊളിച്ചു നീക്കാന്‍ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ കങ്കണയും മഹാരാഷ്ട്ര സര്‍ക്കരും തമ്മിലുണ്ടായ ശീത സമരം വലിയ വിവാദങ്ങള്‍ക്കാണ്‌ വഴിതെളിച്ചത്‌

അര്‍ണബ്‌ ഗോസ്വാമിയെ അറസ്‌റ്റ്‌ ചെയ്‌ത നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ്‌ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നത്‌. അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുന്ന നടപടിയെന്നാണ്‌ സംഭവത്തെ ആഭ്യന്തര മന്ത്രി അമിത്‌ ഷാ വിമര്‍ശിച്ചത്‌. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, കേന്ദ്ര മന്ത്രിമാരായ സ്‌മൃതി ഇറാനി, പ്രകാശ്‌ ജവദേക്കര്‍ തുടങ്ങിയവരും സംഭവത്തില്‍ അമര്‍ഷം രേഖപ്പെടുത്തി. എന്നാല്‍ ആത്മഹത്യക്കുപ്പില്‍ അര്‍ണബന്റെ പേര്‌ പരാമര്‍ശിക്കപ്പെട്ടതും മൂലം അന്വേഷണത്തിന്റെ ഭാഗമായി മാത്രമാണ്‌ പൊലീസ്‌ അര്‍ണാബിനെ അറസ്റ്റ്‌്‌ ചെയ്‌തതെന്നും, സര്‍ക്കാരിനോ, സംസ്ഥാനത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ യാതൊരു പങ്കും ഇല്ലയെന്നുമായിരുന്നു മാഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. സമാന അഭിപ്രായമാണ്‌ ശിവസേന നേതാവ്‌ സഞ്ചയ്‌ റാവത്തും പങ്കുവെച്ചത്‌.

ഇന്ന്‌ രാവിലെ 6 മണിയോടെയാണ്‌ മുബൈ പൊലീസ്‌ അര്‍ണബ്‌ ഗോസ്വാമിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. 53വയസുകരാനായ ഇന്റീരിയല്‍ ഡിസൈനറിന്റെ മരണത്തില്‍ അര്‍ണബിന്‌ പങ്കുണ്ടെന്നാണ്‌ കേസ്‌. റിപ്പബ്ലിക്‌ ടിവി സ്ഥാപനത്തില്‍ നിന്നും കിട്ടാനുള്ള പണം ലഭിക്കാത്തതു മൂലമാണ്‌ ആത്മഹത്യയെന്ന്‌ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. 2018ല്‍ സംഭവിച്ച കേസില്‍ നേരത്തെ മുംബൈ പൊലീസ്‌ അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട്‌ ആത്മഹത്യചെയ്‌ത ആളുടെ മകള്‍ നല്‍കിയ പുതിയ പരാതിയില്‍ പുനരന്വേഷണത്തിന്‌ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ഉത്തരവിടുകയായിരുന്നു

Recommended Video

cmsvideo
    Here is how Arnab Goswami got arrested | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+