Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭയിലേക്ക് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച് കങ്കണ; രണ്ടു കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രം...

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ബിജെപി ടിക്കറ്റില്‍ മല്‍സരിക്കാനാണ് അവര്‍ക്ക് താല്‍പ്പര്യം. ഹിമാചല്‍ പ്രദേശിലെ മണ്ഡലത്തിലാകും മല്‍സരിക്കുക എന്നും കങ്കണ താല്‍പ്പര്യം അറിയിച്ചു. ആജ്തക്കുമായി സംസാരിക്കവെയാണ് നടി തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്.

ബിജെപിയോട് ചേര്‍ന്ന് നില്‍ക്കുന്ന രാഷ്ട്രീയമാണ് കങ്കണയുടേത്. ശിവസേന ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിക്കുന്ന കങ്കണയുടെ നിലപാട് പലപ്പോഴും ചര്‍ച്ചയായിരുന്നു. സഹതാരങ്ങളെ പോലും വിമര്‍ശിക്കുന്ന കങ്കണ നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് സംബന്ധിച്ച് കങ്കണ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്...

1

ഹിമാചല്‍ പ്രദേശിലെ മാണ്ടി ലോക്‌സഭാ മണ്ഡലത്തിലായിരിക്കും മല്‍സരിക്കുകയാണെങ്കില്‍ കങ്കണ റണാവത്ത് ജനവിധി തേടുക. ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നാണ് അവര്‍ നല്‍കുന്ന സൂചന. ജനപ്രതിനിധിയായി ഏത് തരത്തിലുള്ള പൊതുസേവനത്തിനും തയ്യാറാണ് എന്നും കങ്കണ അറിയിച്ചു.

2

രണ്ടു കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ കങ്കണ അടുത്ത തിരഞ്ഞടുപ്പില്‍ മല്‍സരിക്കൂ. ആദ്യത്തേത് ബിജെപി അവര്‍ക്ക് ടിക്കറ്റ് നല്‍കണം എന്നതാണ്. മറ്റൊന്ന് പൊതുജനങ്ങള്‍ ആവശ്യം ഉന്നയിച്ചാല്‍ മാത്രമേ മല്‍സരിക്കൂ എന്നും കങ്കണ പറയുന്നു. ബിജെപി ടിക്കറ്റ് നല്‍കുക എന്നതാണ് പ്രധാനം. ബിജെപിയുമായി ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ കങ്കണ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത ഏറി വരികയാണ്.

3

ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ തനിക്ക് അവസരം നല്‍കിയാല്‍ അത് വലിയ ഭാഗ്യമായി കരുതുന്നു എന്ന് പറഞ്ഞ കങ്കണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്തു. മഹാപുരുഷനാണ് നരേന്ദ്ര മോദി എന്ന് കങ്കണ പറഞ്ഞു. മോദി-രാഹുല്‍ മല്‍സരം ദുഃഖകരമാണ്. ശക്തനായ ഒരു എതിരാളി ഇല്ലെന്ന് മോദിക്ക് അറിയാമെന്നും കങ്കണ പറഞ്ഞു.

4

ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ബിജെപിയും കോണ്‍ഗ്രസും ശക്തമായ ഏറ്റുമുട്ടല്‍ നടന്നിരുന്ന സംസ്ഥാനമാണിത്. എന്നാല്‍ അടുത്തിടെയായി ആം ആദ്മി പാര്‍ട്ടി വലിയ പ്രചാരണം നടത്തുന്നുണ്ട്. എഎപിയുടെ വ്യാജ വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ വീഴില്ലെന്ന് കങ്കണ റണാവത്ത് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കി.

5

ഹിമാചലുകാര്‍ക്ക് അവരുടെ തന്നെ സൗരോര്‍ജവും പച്ചക്കറികളുമുണ്ട്. മോഹന വാഗ്ദാനങ്ങള്‍ നല്‍കി അവരെ പാട്ടിലാക്കാനാകില്ല. ഹിമാചലില്‍ എഎപിയുടെ സൗജന്യ വാഗ്ദാനങ്ങള്‍ കൊണ്ട് ജയിക്കാനാകില്ലെന്നും കങ്കണ റണാവത്ത് പറഞ്ഞു. കങ്കണയുടെ അടുത്ത സിനിമ എമര്‍ജന്‍സിയാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിട്ടാണ് അവര്‍ വേഷമിടുന്നത്.

7

നേരത്തെ ശിവസേനയുമായി പരസ്യമായി ഉടക്കിയ കങ്കണയുടെ നടപടി ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. കങ്കണയുടെ മുംബൈയിലെ വസതി പൊതുസ്ഥലം കൈയ്യേറി നിര്‍മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭാഗികമായി പൊളിച്ചത്. തുടര്‍ന്ന് കങ്കണയുടെ ഭാഗത്ത് ബിജെപിയും മറുഭാഗത്ത് ശിവസേനയും ശക്തമായ വാക്‌പോര് നടന്നിരുന്നു. ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ക്കെതിരെയും കങ്കണ രംഗത്തുവന്നത് വിവാദമായിരുന്നു. നേരത്തെ ബ്ലോക്ക് ചെയ്ത ട്വിറ്റര്‍ പേജ് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് കങ്കണ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+