കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൊഫൈലില്‍ ത്രിവര്‍ണ്ണ പതാക; കനയ്യ കുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു

Google Oneindia Malayalam News

ദില്ലി: ജയിലിലായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. ഇടതുപക്ഷ ലോഗോക്ക് മുന്നില്‍ കനയ്യ കുമാര്‍ നില്‍ക്കുന്ന ഫോട്ടോ മാറ്റി സൈനീകര്‍ ത്രിവര്‍ണ്ണ പതാക നാട്ടുന്ന ചിത്രമാണ് കൊടുത്തിരിക്കുന്നത്.

Kanhaiya Kumar FB

രണ്ടാം ലോക മഹായുദ്ധകാലത്ത് ഇവോ ജിമ യുദ്ധത്തിനുശേഷം അമേരിക്കന്‍ സൈനീകര്‍ അവരുടെ ദേശീയ പതാക നാട്ടുന്ന ചിത്രത്തില്‍ പതാക മായ്ച്ചു കളഞ്ഞ് ഇന്ത്യന്‍ പതാക ചേര്‍ത്താണ് പ്രൊഫൈല്‍ പിക്ചര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനെതിരെ ജെഎന്‍യു സ്റ്റുഡന്റ് കൗണ്‍സില്‍ രംഗത്ത് വന്നിട്ടുണ്ട്. തീഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കനയ്യയുടെ പേജ് ഹാക്ക് ചെയ്‌തെന്ന് കാണിച്ച് ദില്ലി പോലീസിനു പരാതി നല്‍കി.

ശനിയാഴ്ചയാണ് കനയ്യ കുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തത്. ത്രിവര്‍ണത്തിലേക്ക് നിറവ്യത്യാസം വരുത്തിയ പ്രകൃതിയുടെ ചിത്രമാണ് കവര്‍ ഫോട്ടോ ആയി കൊടുത്തിരിക്കുന്നത്.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ചരമ ദിനത്തില്‍ ജെഎന്‍യുവില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിക്കിടെ ചിലര്‍ ദേശ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കനയ്യ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ജാതി, മത, വര്‍ഗ വിവേചനങ്ങള്‍ അവസാനിപ്പിക്കണമെന്ന മുദ്രാവാക്യങ്ങളായിരുന്നു യഥാര്‍ഥത്തിന്‍ കനയ്യകുമാര്‍ മുഴക്കിയിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിഡിയോയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഈ ഓഡിയോ വ്യാജമാണെന്ന വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

ദില്ലി പോലീസ് വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടു. ശബ്ദങ്ങള്‍ കൂട്ടികലര്‍ത്തിയതാണെന്ന് ആദ്യ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ നടക്കൂന്ന സാഹചര്യത്തിലാണ് കനയ്യകുമാരിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്.

English summary
The profile picture of Kanhaiya Kumar’s Facebook account was changed to an image of soldiers hoisting the national flag late at night even the Kumar himself is currently lodged in Tihar Jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X