കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ 29 ലേക്ക് മാറ്റി;റിമാന്‍ഡില്‍ തുടരും

Google Oneindia Malayalam News

ദല്ലി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 29ലേക്ക് മാറ്റി. കനയ്യ റിമാന്‍ഡില്‍ തുടരും. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കനയ്യകുമാര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കനയ്യകുമാറിന് ജാമ്യം അനുവദിക്കുന്നതിന് അനുകൂലമായ നിലപാടെടുക്കുമെന്ന് ആദ്യം പോലീസ് പറഞ്ഞെങ്കിലും പ്രതികൂലമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ റിമാന്‍ഡ് കാലാവധിവരെ കനയ്യകുമാറിന് ഒരു പോറല്‍ പോലും ഏല്‍ക്കരുതെന്ന് പോലീസിന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.

Kanhaiya Kumar

രാജ്യദ്രോഹ കുറ്റം തെളിക്കാനാവശ്യമായ വീഡിയോ ഫൂട്ടേജ് കൈവശമുണ്ടെന്ന് പോലീസ് അവകാശപെട്ടു. കനയ്യകുമാര്‍ ഉള്‍പെടെ എട്ട് പേര്‍ രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചു എന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ജാമ്യാപേക്ഷയില്‍ കനയ്യ കുമാര്‍ നിഷേധിച്ചിട്ടുണ്ട്.

കനയ്യകുാറിനെ ജാമ്യത്തില്‍ വിട്ടാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നുമാണ് പോലീസിന്റെ വാദം. ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ചൊവ്വാഴ്ച രാവിലെ പോലീസിനു കീഴടങ്ങിയിരുന്നു.മറ്റ് മൂന്ന് പേര്‍ ഇപ്പോള്‍ ജെഎന്‍യു ക്യാംപസില്‍ തന്നെയാണ് ഉള്ളത്. പോലീസ് ആവശ്യപെട്ടാല്‍ തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
The Delhi High Court on Wednesday deferred JNU student union leader Kanhaiya Kumar’s bail plea hearing till February 29. Kanhaiya Kumar has been arrested for sedition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X