കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘി രാഷ്ട്രീയം രാജ്യത്ത് അവസാനിപ്പിക്കുമെന്ന് കനയ്യ കുമാര്‍

  • By Anwar Sadath
Google Oneindia Malayalam News

പറ്റന: കേന്ദ്ര സര്‍ക്കാരിനെതിരെയും ആര്‍എസ്എസ്സിനെതിരെയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. രാജ്യത്തുനിന്നും സംഘി രാഷ്ട്രീയത്തെ ഇല്ലാതാക്കുമെന്ന് കനയ്യ പറഞ്ഞു. പറ്റ്‌നയിലെ പ്രശസ്തമായ എസ് കെ മെമ്മോറിയല്‍ ഹാളില്‍ ആസാദി എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു കനയ്യ.

കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ രാഷ്ട്രീയത്തെയും കനയ്യ വിമര്‍ശിച്ചു. ആര്‍എസ്എസ്സുകാര്‍ സത്യത്തെയും ശാസ്ത്രീയ ചിന്തകളെയും ഭയക്കുന്നവരാണ്. അതുകൊണ്ടാണ് അവര്‍ ജെഎന്‍യു അടച്ചിടാനും പുരോഗമന ചിന്തകള്‍ക്കെതിരെ പ്രതികരിക്കാനും രംഗത്തിറങ്ങുന്നത്. യുവാക്കള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിനെ അവര്‍ ഭയക്കുന്നു. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനും സംഘ് പരിവാര്‍ രാഷ്ട്രീയക്കാന്‍ ശ്രമിക്കുകയാണെന്ന് കനയ്യ പറഞ്ഞു.

kanhaiya-kumar

ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവര്‍ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്. ചോദ്യങ്ങള്‍ അവര്‍ക്ക് ഇഷ്ടമല്ല. രാജ്യം സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ നിന്നും മുക്തമാകണം. ആര്‍എസ്എസ്സിനെതിരെ വലിയൊരു ജനകീയ മുന്നേറ്റമുണ്ടാക്കാന്‍ എല്ലാവിഭാഗം ജനങ്ങളും ഒരുമിക്കേണ്ടത് ആവശ്യമാണെന്നും കനയ്യ വ്യക്തമാക്കി.

പറ്റ്‌നയിലെ പരിപാടിക്ക് മുന്‍പായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെയും കനയ്യ സന്ദര്‍ശിച്ചിരുന്നു. ഫിബ്രുവരിയില്‍ ജെഎന്‍യുവില്‍ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് കനയ്യയെ രാജ്യദ്രോഹിയായി ചിത്രീകരിച്ചത് രാജ്യത്ത് ഏറെ വിവാദമുയര്‍ത്തിയിരുന്നു.

English summary
Kanhaiya kumar says RSS timid and cannot face the truth and scientific thinking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X