Get Updates
Get notified of breaking news, exclusive insights, and must-see stories!

അവന്‍ സിദ്ദുവിനെ പോലെ....നിങ്ങളെ തകര്‍ക്കും, കനയ്യ കോണ്‍ഗ്രസിലെത്തിയതിനെ എതിര്‍ത്ത് ആര്‍ജെഡി

ദില്ലി: കനയ്യ കുമാറിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവില്‍ അതൃപ്തി അറിയിച്ച് ആര്‍ജെഡി. കോണ്‍ഗ്രസിന് ഒരു ഗുണവും ചെയ്യാത്ത നേതാവാണ് കനയ്യ കുമാറെന്ന് ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസ് നവജ്യോത് സിംഗ് സിദ്ദുവിനെ കൊണ്ടുവന്നത് പോലെയാകും കനയ്യയുടെ വരവും. അത് കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും തിവാരി വ്യക്തമാക്കി. അതേസമയം ആര്‍ജെഡി നേതൃത്വവുമായി കനയ്യ കുമാറിനുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലെത്തിയിട്ടും തുടരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ധീരനായ നേതാവാണെന്ന് കനയ്യകുമാര്‍ പറഞ്ഞിരുന്നു.

1

2019ലെ ബീഹാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ബെഗുസരയില്‍ മത്സരിക്കരുതെന്ന് ആര്‍ജെഡി നേതൃത്വം കനയ്യകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് തള്ളിയ അദ്ദേഹം മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഇത് വോട്ട് ഭിന്നിക്കാനാണ് സഹായിച്ചത്. തന്‍വീര്‍ ഹസനെയായിരുന്നു ആര്‍ജെഡി നിര്‍ത്തിയിരുന്നത്. എന്നാല്‍ കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് മണ്ഡലത്തില്‍ വന്‍ വിജയം നേടിയത്. മൂന്നാം സ്ഥാനത്താണ് കനയ്യകുമാറെത്തിയത്. അന്ന് മുതല്‍ കനയ്യയുമായി അകല്‍ച്ചയിലാണ് ആര്‍ജെഡി. കോണ്‍ഗ്രസുമായുള്ള ബന്ധം താളം തെറ്റാന്‍ വരെ കനയ്യയുടെ വരവ് കളമൊരുക്കുമെന്നാണ് സൂചന.

യാദവ കുടുംബവുമായി എതിര്‍പ്പുകളുള്ള കനയ്യക്ക് പാര്‍ട്ടിയിലേക്ക് വരാനായി സംസ്ഥാന അധ്യക്ഷ പദവി വരെ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന അധ്യക്ഷനായാല്‍ ആര്‍ജെഡിയുമായുള്ള ബന്ധം തകരാനാണ് സാധ്യത. ആര്‍ജെഡി അഴിമതി പാര്‍ട്ടിയാണെന്ന വിലയിരുത്തലിലാണ് കനയ്യ. രാഹുല്‍ ഗാന്ധിയാണെങ്കില്‍ ഇപ്പോള്‍ പുറത്തുനിന്നുള്ള നേതാക്കളെയാണ് കൂടുതലായും വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ബീഹാറില്‍ കനയ്യക്ക് നല്ല സാധ്യതയുണ്ട്. ഒരുപക്ഷേ പ്രശ്‌നം പരിഹരിക്കാന്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ സംസ്ഥാനത്തിന് പുറത്തുള്ള ചുമതല കനയ്യക്ക് നല്‍കാനും സാധ്യതയുണ്ട്.

കനയ്യ വേറൊരു സിദ്ദുവാണ്. അവന്‍ കോണ്‍ഗ്രസിനെ തകര്‍ക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനയ്യ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമായിരുന്നു. മതേതര വോട്ടുകളെ ഭിന്നിപ്പിക്കുകയാണ് കനയ്യകുമാര്‍ ചെയ്തത്. ബെഗുസരയില്‍ മത്സരിച്ചതിലൂടെ ബിജെപിയെ വിജയിപ്പിക്കാന്‍ സഹായിച്ചത് കനയ്യയാണെന്നും ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി. ഒരു സമയത്ത് സിപിഐ അവരുടെ ഭാവിയായി കണ്ടിരുന്നത് കനയ്യ കുമാറിനെയാണ്. ഇപ്പോള്‍ കോണ്‍ഗ്രസാണ് അവനില്‍ ഭാവി കാണുന്നത്. കോണ്‍ഗ്രസിന് രണ്ട് വര്‍ഷമായി അധ്യക്ഷനില്ല. കനയ്യ കുമാറിനെ അധ്യക്ഷനായി നിയമിക്കാമെന്നും തിവാരി പരിഹസിച്ചു.

ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നം അടുത്തൊന്നും തീരില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നേരത്തെ കോണ്‍ഗ്രസാണ് ഇന്ത്യയുടെ ഭാവിയെന്ന് കനയ്യ കുമാര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ പോലൊരു വലിയ കപ്പല്‍ രക്ഷിക്കാന്‍ സാധിച്ചില്ലെങ്കിലും ചെറുപാര്‍ട്ടികളും അതിനോടൊപ്പം മുങ്ങി പോകുമെന്നും കനയ്യകുമാര്‍ പറഞ്ഞിരുന്നു. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എനിക്ക് മാത്രമല്ല, പലര്‍ക്കും കോണ്‍ഗ്രസില്ലാതെ രാജ്യത്തിന് പിടിച്ച് നില്‍ക്കാനാവില്ലെന്ന് വിശ്വസിക്കുന്നുണ്ടെന്നും കനയ്യ കുമാര്‍ പറഞ്ഞിരുന്നു. അതേസമയം കനയ്യ വന്നത് ഗുണമാകില്ല എന്ന വിശ്വസിക്കുന്ന ഒരു വിഭാഗവും കോണ്‍ഗ്രസിലുണ്ട്.

താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും

നേരത്തെ ജിഗ്നേഷ് മേവാനിക്കൊപ്പമായിരുന്നു കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വലിയ സമ്മര്‍ദമാണ് കനയ്യ നേരിട്ടതെന്നും നേരത്തെ മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ പറഞ്ഞിരുന്നു. സംസ്ഥാന അധ്യക്ഷ സ്ഥാനം അടക്കം ഓഫര്‍ ചെയ്തിട്ടുണ്ട്. ബീഹാറില്‍ മന്ത്രിയാക്കാമെന്ന് വരെയുള്ള വാഗ്ദാനം ഇതിലുണ്ട്. പ്രശാന്ത് കിഷോറാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും മുഹ്‌സിന്‍ വെളിപ്പെടുത്തിയിരുന്നു. കനയ്യയുടെ ക്രൗഡ് പുള്ളര്‍ ഇമേജ് മാത്രമാണ് കോണ്‍ഗ്രസിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ബീഹാറില്‍ 19 സീറ്റ് മാത്രമുള്ള കോണ്‍ഗ്രസിന് രാഷ്ട്രീയ സാഹചര്യം തന്നെ മാറ്റി മറിക്കുകയാണ് അദ്ദേഹത്തെ കൊണ്ടുവന്നത് കൊണ്ട് ലക്ഷ്യമിടുന്നത്.

Recommended Video

cmsvideo
    Kanhaiya Kumar joins Congress

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+