ആരുടെ പ്രസംഗം മികച്ചത്; മോദിയെക്കാള്‍ കേമന്‍ കനയ്യയെന്ന് ആളുകള്‍!
ദില്ലി: മനോഹരമായ മൂന്ന് പ്രസംഗങ്ങളാണ് മാര്‍ച്ച് ആദ്യവാരം രാജ്യം കേട്ടത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നീ കരുത്തരുടെ വകയായിരുന്നു ആദ്യ രണ്ട് പ്രസംഗങ്ങള്‍. മൂന്നാമത്തേതോ ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെതും.
മോദിയുടെ ഫെയര്‍ ആന്‍ഡ് ലൗലി യോജനയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി മാര്‍ച്ച് രണ്ടിനാണ് പാര്‍ലമെന്റില്‍ പ്രസംഗിച്ചത്. ഇതിന് പിറ്റേന്ന് മോദി സ്വതസിദ്ധമായ ശൈലിയില്‍ ലോക്‌സഭയില്‍ തകര്‍ത്താടി. എന്നാല്‍ ഇത് രണ്ടുമല്ല, അന്ന് വൈകുന്നേരം കനയ്യ കുമാര്‍ ജെ എന്‍ യുവില്‍ നടത്തിയതായിരുന്നു ശരിക്കുള്ള പ്രസംഗം. മോദിയെയും രാഹുലിനെയും പിന്നിലാക്കുന്നതാണ് കനയ്യയുടെ പ്രസംഗമെന്ന് ആളുകളും പറയുന്നു.

കനയ്യയ്ക്ക് വോട്ടുകള്‍
ആരുടെ പ്രസംഗമാണ് മികച്ചത് എന്ന് ചോദിച്ച് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ രസകരമായ ഒരു പോളില്‍ 52 ശതമാനം പേരും പറയുന്നത് കനയ്യയുടെ പ്രസംഗമാണ് മികച്ചത് എന്നാണ്. ഏതാണ്ട് ഒരു മണിക്കൂര്‍ നേരമാണ് കനയ്യ ജെ എന്‍ യുവില്‍ സംസാരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായി ഈ പ്രസംഗം.

മോദി കനയ്യയ്ക്ക് പിന്നില്‍
45 ശതമാനം പേര്‍ മാത്രമാണ് നരേന്ദ്ര മോദിയുടെ പ്രസംഗമാണ് മികച്ചത് എന്ന് ടൈംസിന്റെ പോളില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

രാഹുല്‍ വെറും 3 ശതമാനം
കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം സോഷ്യല്‍ മീഡിയ ആഘോഷിച്ചു തുടങ്ങുമ്പോഴാണ് മറ്റ് പ്രസംഗങ്ങള്‍ വന്നത്. അതോടെ രാഹുലിന്റെ ഗ്രാഫ് താഴേക്ക് പോയി.
കനയ്യയുടെ വാക്കുകള്‍ കേള്‍ക്കൂ
ആദ്യം ജെ എന്‍ യുവിനെയും ഇപ്പോള്‍ രാജ്യത്തെ ഒട്ടാകെയും കോരിത്തരിപ്പിച്ച കനയ്യ കുമാറിന്റെ പ്രസംഗം മുഴുവനായി കേള്‍ക്കൂ
മോദി പറഞ്ഞത്
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ
രാഹുലിന്റെ വാക്കുകള്‍
മോദിയുടെ ഫെയര്‍ ആന്‍ഡ് ലൗലി യോജനയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം


Click it and Unblock the Notifications