Get Updates
Get notified of breaking news, exclusive insights, and must-see stories!

കനിക കപൂറിന് വീണ്ടും കൊറോണ പരിശോധന... ഫലം പോസിറ്റീവ് തന്നെ, ചുട്ടമറുപടിയുമായി ആശുപത്രി!!

ലഖ്‌നൗ: ഗായിക കനിക കപൂറിനെ വീണ്ടും കൊറോണ പരിശോധനയ്ക്ക് വിധേയയാക്കി. എന്നാല്‍ സാമ്പിള്‍ പരിശോധനാ ഫലത്തില്‍ മാറ്റമൊന്നുമില്ല. ഇവര്‍ക്ക് കൊറോണ ഉണ്ടെന്നാണ് രണ്ടാമത്തെ പരിശോധനയിലും കണ്ടെത്തിയിരിക്കുന്നത്. ആദ്യത്തെ റിപ്പോര്‍ട്ടില്‍ കനികയുടെ കുടുംബാംഗങ്ങള്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വീണ്ടും പരിശോധിച്ചത്. ആശുപത്രിയില്‍ തനിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്നും, മോശം അന്തരീക്ഷവും ചികിത്സയുമാണ് ലഭിക്കുന്നതെന്നും കനിക പറഞ്ഞിരുന്നു. ഇതിനെതിരെ ആശുപത്രി അധികൃതരും രംഗത്ത് വന്നിട്ടുണ്ട്.

1

കനികയ്ക്ക് ആശുപത്രിയിലെ ഏറ്റവും മികച്ച സേവനമാണ് നല്‍ കുന്നത്. ആശുപത്രിയിലെ സ്റ്റാഫുകളും അവരെ മികച്ച രീതിയില്‍ പരിപാലിക്കുന്നുണ്ടെന്നും ആശുപത്രി ഡയറക്ടര്‍ ഡോ ആര്‍കെ ധിമന്‍ പറഞ്ഞു. ആശുപത്രി പൊടിനിറഞ്ഞതാണെന്നും കൊതുക് കടിയേല്‍ക്കുന്നുണ്ടെന്നുമുള്ള വാദത്തെയും ധിമന്‍ തള്ളി. ആശുപത്രിയിലെ സ്റ്റാഫുകള്‍ നാല് മണിക്കൂര്‍ വീതമുള്ള ഷിഫ്റ്റുകളിലാണ് അവരെ പരിചരിക്കുന്നത്. അവര്‍ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പോലും സാധിക്കില്ല. ഓരോ നാല് മണിക്കൂറിലും പുതിയ സ്റ്റാഫുകള്‍ എത്തും. നാല് മണിക്കൂര്‍ കൂടുമ്പോള്‍ അവരുടെ മുറി വൃത്തിയാക്കാറുണ്ട്. കനികയുടെ എല്ലാ വാദവും അടിസ്ഥാനരഹിതമാണെന്ന് ധിമന്‍ പറഞ്ഞു.

നേരത്തെ 11 മണി മുതല്‍ ആശുപത്രിയില്‍ ഉണ്ടായിട്ടും, കുടിക്കാന്‍ ഒരു ചെറിയ കുപ്പി വെള്ളം മാത്രമാണ് ആശുപത്രി അധികൃതര്‍ തനിക്ക് തന്നതെന്ന് കനിക ആരോപിച്ചിരുന്നു. എന്തെങ്കിലും കഴിക്കാന്‍ തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രണ്ട് പഴവും ഒരു ഓറഞ്ചുമാണ് തന്നത്. അതില്‍ ഈച്ച വന്നിരിക്കുന്നവയാണെന്നും അവര്‍ പറഞ്ഞു. തനിക്ക് മരുന്ന് പോലും ലഭിച്ചില്ല. എനിക്ക് പനിയുണ്ട്. ഇക്കാര്യംഅവരെ അറിയിച്ചതാണ്. എന്നാല്‍ എന്നെ പരിശോധിക്കാന്‍ ഇതുവരെ അവരെത്തിയിട്ടില്ല. ഞാന്‍ വാങ്ങിയ ഭക്ഷണം പോലും കഴിക്കാന്‍ അനുവദിച്ചില്ല. ഒന്നാമത്തെ കാര്യം എല്ലാ ഭക്ഷണവും കഴിക്കാന്‍ എനിക്ക് സാധിക്കില്ല. ചില ഭക്ഷണങ്ങള്‍ എനിക്ക് അലര്‍ജിയുണ്ടാക്കും. ആശുപത്രിയില്‍ തനിക്ക് ഒരു വിധത്തിലുള്ള സഹായവും ലഭിക്കുന്നില്ലെന്നും കനിക ആരോപിച്ചിരുന്നു.

Recommended Video

cmsvideo
    വൈറസ് ഉണ്ടാക്കിയത് അമേരിക്കയെന്ന് ഇറാന്‍ | Oneindia Malayalam

    അതേസമയം കനികാ കപൂറിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത സുഹൃത്തിനെ കാണാതായിരുന്നു. ഇയാളെ കണ്ടെത്തിയിട്ടുണ്ട്. താജ് ഹോട്ടലിലെ ചടങ്ങിലാണ് കനികയ്‌ക്കൊപ്പം ഇവര്‍ പങ്കെടുത്തത്. ഓജസ് ദേശായ് എന്നാണ് ഇയാളുടെ പേര്. കനികയ്‌ക്കൊപ്പം പങ്കെടുത്ത 260 പേരെ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്. ഓജസ് മുംബൈ നിവാസിയാണ്. ഇയാളുടെ കൃത്യമായ വിലാസ് ഇല്ലായിരുന്നത് കൊണ്ട് കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്നു. കനിക 600 പേരെങ്കിലുമായി ഇടപഴകിയിട്ടുണ്ടാവാമെന്ന് നേരത്തെ പിതാവ് പറഞ്ഞിരുന്നു. നേരത്തെ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ, മകന്‍ ദുഷ്യന്ത് സിംഗ് എന്നിവരും കൊറോണയ്ക്ക് പരിശോധന നടത്തിയിരുന്നു. ഇവര്‍ കനികാ കപൂര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+