നിന്നെ അവര്‍ ജയിലിലാക്കും, ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടവരും, കങ്കണയുടെ വെളിപ്പെടുത്തല്‍
മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തോടെ ബോളിവുഡില്‍ സജീവമായ നെപ്പോട്ടിസം വിവാദം സജീവമാക്കി കങ്കണ റനൗത്ത്. തനിക്ക് നേരിട്ട അനുഭവങ്ങളാണ് അവര്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. നടന്‍ ഹൃതിക് റോഷനെതിരെയുള്ള നിയമപോരാട്ടങ്ങള്‍ക്കൊണ്ട് തനിക്ക് അനുഭവിക്കേണ്ടി വന്നത് മാനസിക പീഡനങ്ങളാണെന്ന് കങ്കണ പറയുന്നു. രാകേഷ് റോഷനും കുടുംബവും വലിയ ആളുകളാണെന്നും അവരോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയിലിലാകുമെന്ന് തന്നോട് ജാവേദ് അക്തര്‍ പറഞ്ഞതായി കങ്കണ വെളിപ്പെടുത്തി.

ജാവേദ് അക്തര്‍ എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. രാകേഷ് റോഷനും കുടുംബവും വലിയ ആളുകളാണെന്ന് പറഞ്ഞു. അവരോട് ക്ഷമ ചോദിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ബോളിവുഡില്‍ പോകാന്‍ ഒരിടവുമുണ്ടാകില്ല. അവര്‍ നിങ്ങളെ ജയിലിലടയ്ക്കും. നാശത്തിന്റെ പാതയാവും അത്. നിങ്ങള്‍ക്ക് ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് വരെ പറഞ്ഞു. എന്തുകൊണ്ട് ഹൃതിക്കിനോട് മാപ്പുപറഞ്ഞില്ലെങ്കില്‍ എനിക്ക് ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം ചിന്തിച്ചത്. പൊട്ടിത്തെറിച്ച് കൊണ്ടാണ് അയാളത് പറഞ്ഞത്. ഞാന്‍ ആ വീട്ടില്‍ വിറച്ചിരിക്കുകയായിരുന്നുവെന്നും കങ്കണ പറഞ്ഞു.
Recommended Video
എന്റെ അവസ്ഥയും സുശാന്തിന്റെ അവസ്ഥയും സമാനമാണ്. സുശാന്തിനോടും ഇങ്ങനെ സംസാരിച്ചിട്ടുണ്ടാവാം. ഇതൊക്കെ സംഭവിച്ചിട്ടുണ്ടാവാം. എനിക്കറിയില്ല. പക്ഷേ അദ്ദേഹം സമാന അവസ്ഥയിലായിരുന്നു. സ്വജനപക്ഷപാതത്തിനും കഴിവിനും ഒരുമിച്ച് പോകാനാവില്ലെന്ന് സുശാന്ത് തന്നെ പറഞ്ഞിട്ടുണ്ട്. അവര്‍ പ്രതിഭകളെ പുറത്തുവരാന്‍ അനുവദിക്കില്ല. സുശാന്തിനെ പോലെ എനിക്കും ആദിത്യ ചോപ്രയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. സുല്‍ത്താന്‍ എന്ന ചിത്രം ഞാന്‍ നിരസിച്ചതോടെ ആദിത്യ ചോപ്ര എന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയും, എനിക്കൊപ്പം ഇനി ഒരിക്കലും സിനിമ ചെയ്യില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഒരാള്‍ക്ക് മറ്റൊരാളുടെ കൂടെ പ്രവര്‍ത്തിക്കണോ എന്നത് വ്യക്തിഗതമായ തിരഞ്ഞെടുപ്പാണ് പക്ഷേ എന്തിനാണ് അത് ലോകത്തിന് മുന്നില്‍ പ്രഖ്യാപിക്കുന്നത്. ഇത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അവരുടെ കൈകളില്‍ ഒരുപാട് പേരുടെ രക്തം പുരണ്ടിട്ടുണ്ട്. ഉത്തരം പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. തന്റെ സ്വകാര്യ ജീവിതത്തെ പോലും ഈ പ്രശ്‌നങ്ങല്‍ ബാധിച്ചിരുന്നു. എന്നാല്‍ വിവാഹം കഴിക്കാനിരുന്നയാള്‍ അതില്‍ നിന്ന് പിന്‍മാറി. അയാള്‍ ഓടി രക്ഷപ്പെട്ടെന്ന് ഈ ലോബി ഉറപ്പുവരുത്തി. എന്റെ കരിയര്‍ അനിശ്ചിതത്വത്തിലാണെന്ന് മനസ്സിലായപ്പോഴാണ് അയാള്‍ പ്രണയം ഒഴിവാക്കി പോയത്. ആറോളം കേസുകള്‍ എനിക്കെതിരെയുണ്ട്. അവരെന്നെ ജയിലിലാക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും കങ്കണ പറഞ്ഞു.












Click it and Unblock the Notifications