കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതികളെ പരിചയപ്പെടുത്തുന്നത് യുവനടന്‍; ഹണി ട്രാപ്പില്‍ ലക്ഷങ്ങള്‍ തട്ടും, ഒടുവില്‍ പൊലീസ് കെണി

Google Oneindia Malayalam News

ബംഗളൂരു: 73 കാരനായ വ്യവസായിയെ ഹണി ട്രാപ്പ് ചെയ്ത് പണം തട്ടിയ സംഭവത്തില്‍ കന്നഡ യുവ നടനെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ജെപി നഗര്‍ സ്വദേശിയായ യുവരാജ് എന്ന യുവയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തില്‍ ഇയാലെ സഹായിച്ച പെണ്‍സുഹൃത്തുക്കളായ കാവന, നിധി എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ചും തട്ടിപ്പ് രീതിയെ കുറിച്ചും പൊലീസ് പറയുന്നത് ഇങ്ങനെയാണ്.

ഗ്ലാമറസ് ഓവര്‍ലോഡഡ്; എസ്തറിന്റെ പൊളി ഫോട്ടോഷൂട്ട്, അടിപൊളി ലുക്കെന്ന് ആരാധകര്‍

'നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജി മാറണം, കാരണമിതാ'; അതിജീവിതയുടെ സഹോദരന്‍'നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജി മാറണം, കാരണമിതാ'; അതിജീവിതയുടെ സഹോദരന്‍

1

ഒരു വ്യവസായിയുമായി നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാവന പരിചയത്തിലാകുന്നത്. ഒരാഴ്ച മുമ്പ് നിധിയെയും നടന്‍ വ്യവസായിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. തുടര്‍ന്ന് ഇരുവരും വാട്‌സാപ്പില്‍ ചാറ്റിംഗ് ആരംഭിച്ചു. അശ്ലീല സന്ദേശങ്ങള്‍ അടങ്ങുന്ന ചാറ്റുകളിലേക്ക് വരെ കാര്യങ്ങള്‍ എത്തി.

2

ആഗസ്റ്റ് മാസം മൂന്നിന് കാണണമെന്ന് യുവതികളില്‍ ഒരാള്‍ വ്യവസായിക്ക് സന്ദേശം അയച്ചു. ഇതേ തുടര്‍ന്ന് വ്യവസായി പറഞ്ഞ സ്ഥലത്തേക്ക് എത്തി. എന്നാല്‍ സ്ഥലത്തെത്തിയ വ്യവസായിയെ അജ്ഞാതരായ രണ്ട് യുവാക്കള്‍ ബലമായി കാറില്‍ കയറ്റി തങ്ങള്‍ പൊലീസാണെന്നും യുവതികള്‍ക്ക് വാട്‌സാപ്പില്‍ അശ്ലീല സന്ദേശം അയച്ചതിന്റെ പേരില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.

3

എന്നാല്‍ പണം നല്‍കിയാല്‍ കേസ് ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞ ഇവര്‍ ആദ്യം വ്യവസായിയില്‍ നിന്ന് 3.40 ലക്ഷം രൂപയും പിന്നീട് ആറ് ലക്ഷം രൂപയും കവര്‍ന്നു. പിന്നീട് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് കുടുംബാംഗങ്ങള്‍ക്ക് അയക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിന് ശേഷം വീണ്ടും 5 ലക്ഷം രൂപ വ്യവസസായിയില്‍ നിന്നും തട്ടിയെടുത്തു.

4

ഇതിന് ശേഷം വ്യവസായിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പട്ടതോടെയാണ് സംഘത്തില്‍ നിന്നും കാര്യങ്ങള്‍ കൈവിട്ടു പോയത്. വ്യവസായി രണ്ടും കല്‍പ്പിച്ച് ഹലസൂരു ഗേറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എല്ലാ പ്ലാനിംഗും നടത്തിയത് യുവരാജാണെന്ന് മനസിലായത്.

5

യുവതികളെ ഉപയോഗിച്ച് വ്യവസായിയെ ഭീഷണിപ്പെടുത്താനുള്ള എല്ലാം ആസൂത്രണം ചെയ്തത് യുവരാജായിരുന്നു. യുവതികളുമായി യുവരാജിന് ഏറ്റവും അടുത്ത ബന്ധമാണുള്ളതെന്നും പൊലീസ് പറയുന്നു. വ്യവസായിയും സുഹൃത്തുക്കളായ നിധിയും കവനയും തമ്മിലുള്ള സന്ദേശങ്ങള്‍ നിരീക്ഷിച്ച യുവരാജ് നിധിയാണെന്ന് പറഞ്ഞ് വ്യവസായിക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

6

ഹണി ട്രാപ്പും പിടിച്ചുപറിയും ആസൂത്രണം ചെയ്തത് യുവരാജാണ്. പ്രതികളായ കവനയും നിധിയും യുവരാജിനെ സഹായിച്ചതായും പോലീസുകാരെന്ന വ്യാജേന പണം തട്ടുന്ന രണ്ട് അപരിചിതരുടെ വിവരങ്ങള്‍ ശേഖരിച്ചതായും അവരെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

'അതെന്റെ ഇഷ്ടം, നിങ്ങള്‍ നോക്കേണ്ട, രാമന്‍പിള്ളക്ക് തക്ക മറുപടിയുമായി അജകുമാര്‍'; തുറന്നുപറഞ്ഞ് സംവിധായകന്‍'അതെന്റെ ഇഷ്ടം, നിങ്ങള്‍ നോക്കേണ്ട, രാമന്‍പിള്ളക്ക് തക്ക മറുപടിയുമായി അജകുമാര്‍'; തുറന്നുപറഞ്ഞ് സംവിധായകന്‍

English summary
Kannada actor Yuvaraj Held in case of cheating businessman in honey trap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X