കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്നട എഴുത്തുകാരന്‍ ചിദാനന്ദമൂര്‍ത്തി അറസ്റ്റില്‍

  • By Mithra Nair
Google Oneindia Malayalam News

ബെംഗളൂരു: പ്രമുഖ കന്നട എഴുത്തുകാരനും ചരിത്രകാരനുമായ ചിദാനന്ദ മൂര്‍ത്തിയെ പോലീസ് അറസ്റ്റു ചെയ്തു. കന്നടയിലെ ആദികവികളിലൊരാളായ ദേവരദാസി മയ്യയുടെ ജന്മദിനാഘോഷ പരിപാടിക്കിടെ വിധാന്‍ സൗധയില്‍ ബാന്‍ക്വിറ്റ് ഹാളിലാണ് സംഭവം .

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുന്നില്‍ വെച്ചാണ് 83കാരനായ ചിദാനന്ദമൂര്‍ത്തിയെ മഫ്തിയിലെത്തിയ പോലീസ് പുറത്തേക്ക് തള്ളിക്കൊണ്ടു പോകുകയും പിന്നീട് അറസ്റ്റുചെയ്യുകയും ചെയ്തത്.കവി ദേവരദാസി മയ്യയെക്കുറിച്ചുള്ള ചിദാനന്ദമൂര്‍ത്തിയുടെ പരാമര്‍ശങ്ങളാണ് വാഗ്വാദത്തിലേക്കും പിന്നീട് അറസ്റ്റിലേക്കും നയിച്ചത്.

chidananda-murthy600-jpg-pagespeed-ic-hxawaq-kqh.jpg -Properties

ദേവരദാസി മയ്യയെ വചനാങ്കരന്മാരില്‍പ്പെടുത്താനാവില്ലെന്നും കന്നടയിലെ മറ്റൊരു പ്രാചീന കവിയായ ജേതര ദേസി മയ്യയാണ് വചനാങ്കരനെന്നും ചിദാനന്ദമൂര്‍ത്തി അഭിപ്രായപ്പെട്ടു. കന്നട പദ്യസാഹിത്യത്തില്‍ പതിനൊന്നാം നൂറ്റാണ്ടിലുണ്ടായ താളാത്മക രീതിയിലുള്ള എഴുത്താണ് വചന.

ജേതര ദേസി മയ്യയാണ് കന്നടസാഹിത്യത്തിന് ദേവരദാസി മയ്യയുടേതിനേക്കാള്‍ സംഭാവനകള്‍ നല്‍കിയതെന്നും സര്‍ക്കാര്‍ ഈ കവിയെ വചനാങ്കരന്മാരില്‍പ്പെടുത്തി ഇദ്ദേഹത്തിന്റെ ജന്മദിനാഘോഷം ആഘോഷിക്കുന്നതിനാലാണ് താന്‍ എതിര്‍ത്തതെന്നും ചിദാനന്ദമൂര്‍ത്തി പറഞ്ഞു. വാഗ്വാദത്തിനിടെ അദ്ദേഹത്തെ അനുകൂലിച്ചവരും അറസ്റ്റിലായി.

English summary
Noted Kannada author Chidananda Murthy was on Wednesday dragged and detained by the Bengaluru Police when he objected to the celebration of a poet's birth anniversary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X