കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് സ്ത്രീ ഇരുന്ന കസേര ഹെഡ്മാസ്റ്റര്‍ ശുദ്ധീകരിച്ചത് വിവാദമാകുന്നു

  • By Anwar Sadath
Google Oneindia Malayalam News

കാണ്‍പുര്‍: ദളിത് സ്ത്രീ ഇരുന്ന കസേര ഹെഡ്മാസ്റ്റര്‍ ശുദ്ധീകരിച്ചതിനെ തുടര്‍ന്ന് സ്ത്രീ പോലീസില്‍ പരാതി നല്‍കി. ഉത്തര്‍ പ്രദേശിലെ കാണ്‍പുര്‍ ദെഹാത് ജില്ലയിലാണ് സംഭവം. പ്രധാന്‍ ആയി ജോലി നോക്കുന്ന പാപ്പി ദേവിക്കാണ് സ്‌കൂളില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. ഉച്ചഭക്ഷണത്തിനെതിരെ പരാതിപ്പെടാനായിരുന്നു അവര്‍ സ്‌കൂളിലെത്തിയത്.

കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്ന് നിരന്തരം പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹെഡ്മാസ്റ്റെ കണ്ട് പരാതി നല്‍കാനാണ് അവര്‍ വീര്‍സിങ്പുര്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെത്തിയത്. അധ്യാപകനുമായി സംസാരിക്കുന്നതിനിടെ അവര്‍ അവിടെയുണ്ടായിരുന്ന കസേരയില്‍ ഇരിക്കുകയായിരുന്നു. ഇതോടെ ക്ഷുഭിതനായ അധ്യാപകന്‍ യുവതിയോട് കയര്‍ത്തു.

kanpur

എസ്ടി വിഭാഗക്കാരിയായ സ്ത്രീ തന്റെ കസേരയില്‍ അനുവാദമില്ലാതെ ഇരുന്നതായിരുന്നു അധ്യാപകനെ ക്ഷോഭിപ്പിച്ചത്. ഇതിനുള്ള പരിണിതഫലം അനുഭവിക്കുമെന്ന് അവര്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അവര്‍ക്കുമുന്നില്‍വെച്ചുതന്നെ കസേര വൃത്തിയാക്കി അധ്യാപകന്‍ സ്ത്രീയെ അപമാനിക്കുകയും ചെയ്തതോടെ സ്ത്രീയുമായി വാക്കേറ്റമുണ്ടായി.

തന്നെ അപമാനിക്കകയും കൈയ്യേറ്റം ചെയ്യുകയും ചെയ്‌തെന്ന് സ്ത്രീ പിന്നീട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. അധ്യാപകന്‍ സന്തോഷ് ശര്‍മയ്‌ക്കെതിരായ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കടുത്ത ജാതിവിവേചനം നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്കെതിരായ അതിക്രമം അടുത്തകാലത്തായി വര്‍ധിച്ചുവരികയാണ്.

English summary
Kanpur Headmaster 'purifies' chair used by woman Dalit pradhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X