കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ രാഷ്ട്രീയത്തിലെ സൂത്രക്കാരന്‍: കപില്‍

  • By Aswathi
Google Oneindia Malayalam News

ദില്ലി: മന്ത്രിമാര്‍ക്കെതിരെയുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റ അഴിമതി ആരോപണങ്ങള്‍ വിവാദമാകുന്നു. താന്‍ അഴമിതി ചെയ്‌തെന്ന് തെളിയിച്ചാല്‍ രാജി വയ്ക്കാന്‍ തയ്യാറാമെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്നയാള്‍ താനടക്കമുള്ള മന്ത്രിമാര്‍ക്കെതിരെ ഇത്തരത്തില്‍ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചത് അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ അഴിമതിക്കരനാണെന്ന് കെജ്രിവാള്‍ തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കാനും മന്ത്രിസ്ഥാനം രാജിവയ്ക്കാനും തയ്യാറാണെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ തെളിയിക്കാന്‍ കെജ്രിവാളിന് രണ്ട് ദിവസത്തെ സമയ പരിധി നല്‍കുന്നു. അതിനിടയില്‍ താന്‍ അഴിമതിക്കാരനാണെന്ന് തെളിയിക്കണം. അല്ലാത്ത പക്ഷം കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണം. കപില്‍ സിബല്‍ പറഞ്ഞു.

Aravind Kejriwal and Kapil Sibal

അരവിന്ദ് കെജ്രിവാള്‍ രാഷ്ട്രീയത്തിലെ സൂത്രക്കാരനാണെന്നും സിബല്‍ പരിഹസിച്ചു. ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ട ഇന്ത്യയിലെ അഴിതിക്കാരായ നേതാക്കളുടെ പേരില്‍ കപില്‍ സിബലിനൊപ്പം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ബജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയും ഉള്‍പ്പടെ ഇന്ത്യ മുന്നേ കേട്ടു തയഞ്ഞ പല നേതാക്കളുടെയും പേരുകളുണ്ട്. പട്ടിക പുറത്തു വിട്ടതുമുതല്‍ കെജ്രിവാളിനെതിരെ വിമര്‍ശനുവുമായി നേതക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
Slamming Arvind Kejriwal for levelling baseless corruption charges against him, Union law minister Kapil Sibal on Saturday said that the Delhi chief minister should either provide proof or resign from his post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X