കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപില്‍ സിബല്‍ പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കിയത് 3 കോടി, കോണ്‍ഗ്രസ് ഫണ്ടില്‍ ജ്യോതിരാദിത്യ സിന്ധ്യയും

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്‍കുന്നവരില്‍ മുമ്പിലുള്ളത് ജി23 നേതാക്കള്‍. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിപരമായി ഏറ്റവുമധികം സംഭാവന നല്‍കിയത് കപില്‍ സിബലാണ്. മൂന്ന് കോടി രൂപയാണ് അദ്ദേഹം പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 20000 രൂപയ്ക്ക് മുകളില്‍ സംഭാവന വാങ്ങുന്നുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവ നല്‍കിയത് ആരൊക്കെയാണെന്ന് വെളിപ്പെടുത്തണം. ജനുവരി അഞ്ചിന് മുമ്പാണ് കോണ്‍ഗ്രസ് ഈ വിവരം വെളിപ്പെടുത്തിയത്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

1

പട്ടികയില്‍ കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ പേരുമുണ്ട്. ബാക്കിയുള്ള നേതാക്കളൊന്നും പക്ഷേ വലിയ തുകകളൊന്നും നല്‍കിയിട്ടില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും രാഹുല്‍ ഗാന്ധിയും 54000 രൂപയാണ് സംഭാവന ചെയ്തത്. സോണിയാ ഗാന്ധി നല്‍കിയത് 50000 രൂപയാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കോണ്‍ഗ്രസ് മൊത്തമായി 139 കോടിയാണ് സംഭാവനയായി നേടിയത്. പ്രുഡന്റ് ഇലക്ട്രല്‍ ട്രസ്റ്റില്‍ നിന്നാണ് ഏറ്റവുമധികം സംഭാവന കിട്ടിയത്. 31 കോടിയാണ് അവര്‍ നല്‍കിയത്. ഭാരതി എയര്‍ടെല്ലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ട്രസ്റ്റ്.

ഐടിസി 13 കോടി രൂപയും, ഐടിസി ഇന്‍ഫോടെക് നാല് കോടിയും റസ്സല്‍ ക്രെഡിറ്റ് ലിമിറ്റഡ് 1.4 കോടിയും കോണ്‍ഗ്രസിന് സംഭാവന നല്‍കിയിട്ടുണ്ട്. ഇത് രണ്ട് ഐടിസിയുടെ സബ്‌സിഡറികളാണ്. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്ന സംഭാവനയില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. തൊട്ട് മുമ്പത്തെ വര്‍ഷം 146 കോടിയായിരുന്നു സംഭാവനയിലൂടെ കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ ഇതിനിടയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നുവെന്ന് കോണ്‍ഗ്രസിന് പറയാമെങ്കിലും, ദേശീയ തലത്തില്‍ ആരും പാര്‍ട്ടിയെ വേണ്ട വിധത്തില്‍ സഹായിക്കുന്നില്ല. നേരത്തെ തന്നെ ഫണ്ടിന്റെ അഭാവം കോണ്‍ഗ്രസിനുണ്ട്.

കോണ്‍ഗ്രസില്‍ സോണായി ഗാന്ധി കത്തയച്ചവര്‍ തന്നെയാണ് സംഭാവനയില്‍ മുന്നില്‍ നില്‍ക്കുന്നത്. ജി23 നേതാക്കളില്‍ അഞ്ച് പേരാണ് മുന്നില്‍ നില്‍ക്കുന്നത്. ആനന്ദ് ശര്‍മ, ശശി തരൂര്‍, ഗുലാം നബി ആസാദ്, മിലിന്ദ് ദേവ്‌റ, രാജ് ബബ്ബാര്‍ എന്നിവരാണ് മുന്നിലുള്ളത്. ബബ്ബാര്‍ 1.08 ലക്ഷമാണ് നല്‍കിയത്. ദേവ്‌റ ഒരുലക്ഷവും നല്‍കി. ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ്, ശശി തരൂര്‍ എന്നിവര്‍ 54000 രൂപ വീതമാണ് നല്‍കിയത്. ഇവരെല്ലാം കൂടി 3,70000 രൂപ നല്‍കിയിട്ടുണ്ട്. എകെ ആന്റണി, അശോക് ഗെലോട്ട്, കുമാരി സെല്‍ജ, ബികെ ഹരിപ്രസാദ്, എന്നിവരും സംഭാവന നല്‍കിയവരില്‍ ഉണ്ട്. സിന്ധ്യ 54000 രൂപയാണ് നല്‍കിയത്. എന്‍സിപിക്ക് സംഭാവനയായി 60 കോടിയാണ് ലഭിച്ചത്. അതേസമയം ബിഎസ്പിക്ക് 20000ന് മുകളിലുള്ള തുക ലഭിച്ചിട്ടില്ല.

Recommended Video

cmsvideo
കോണ്‍ഗ്രസില്‍ രാഹുലിന്റെ പുത്തന്‍ ചാണക്യതന്ത്രങ്ങള്‍ | Oneindia Malayalam

English summary
kapil sibal gave 3 cr to congress fund last year, jyotiraditya scindia also in the list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X