• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യെദ്യൂരപ്പക്കും ഇരിപ്പുറക്കില്ലേ.. പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്, 15 ഇടത്ത് ഉപതിരഞ്ഞെടുപ്പ് നടന്നാല്‍

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ദള്‍ സഖ്യസര്‍ക്കാര്‍ താഴെ വീണതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തിരക്കിട്ട കൂടിയാലോചനകളിലാണ് ബിജെപി. വിമതരുടെ അയോഗ്യത ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ധൃതിപിടിച്ച് സര്‍ക്കാര്‍ രൂപവത്കരണം വേണ്ടെന്നാണ് ദേശീയ നേതൃത്വം കര്‍ണാടക ഘടകത്തിന് നല്‍കിയിരിക്കുന്നത് നിര്‍ദ്ദേശം.

നീൽ ആംസ്ട്രോംഗിന്റെ മരണം ചികിത്സാ പിഴവ് മൂലം? കുടുംബത്തിന് നഷ്ടപരിഹാരമായി ലഭിച്ചത് 6 മില്യൺ ഡോളർ

ആറുപേരുടെ മാത്രം ഭൂരിപക്ഷത്തില്‍ ബിജെപിക്ക് കര്‍ണാടകയിലെ സഖ്യസര്‍ക്കാറിനെ വീഴ്ത്താന്‍ കഴിഞ്ഞത്. അതിനാല്‍ തന്നെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ബിജെപി ക്യാംപിലും ആശങ്കകള്‍ നിലനില്‍ക്കുകയാണ്. രാജിവെച്ച 15 എംഎല്‍എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ എന്ത് തീരുമാനം എടുക്കും എന്ന് അറിഞ്ഞതിന് ശേഷം സര്‍ക്കാര്‍ രൂപവത്കരണത്തിലേക്ക് കടക്കാനാണ് ബിജെപി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

രാജി അംഗീകരിപ്പെടുകയോ അയോഗ്യ കല്‍പ്പിക്കപ്പെട്ടാലും വരാനിരിക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വിധിയും ബിജെപി സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ ബാധിക്കും എന്നതും വെല്ലുവിളിയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ.

സുപ്രീംകോടതി വിധി

സുപ്രീംകോടതി വിധി

വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന വിമത എംഎല്‍എമാരെ കോണ്‍ഗ്രസ് വീണ്ടും സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ വരും നാളുകളില്‍ തന്നെ പ്രതിസന്ധി വീണ്ടും രൂക്ഷമാവും. ഇത് മുന്നില്‍ കണ്ട് വിമതരെ മുംബൈയില്‍ തന്നെ നിലനിര്‍ത്തുകയാണ് ബിജെപി. രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിമതര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിണഗനയിലുണ്ട്. സ്പീക്കര്‍ അയോഗ്യരാക്കില്ലെന്നാണ് വിമരുടെ പ്രതീക്ഷ. സുപ്രീംകോടതി വിധിയനുസരിച്ചിരിക്കും ഇവരുടെ ഭാവി.

എങ്ങനെ ഒഴിവാക്കും

എങ്ങനെ ഒഴിവാക്കും

ബിഎസ് യെദ്യൂരപ്പ മാത്രം ആദ്യം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നു. നിയമസഭയില്‍ വിശ്വാസ വോട്ട് തേടിയ ശേഷം മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്നുമായിരുന്നു തീരുമാനം. എന്നാല്‍ വിശ്വാസ വോട്ടില്‍ വിമത പക്ഷത്തുള്ളവര്‍ വീണ്ടും കോണ്‍ഗ്രസിനും ദളിനുമൊപ്പം പോയാല്‍ വീണ്ടും പ്രതിസന്ധിയുണ്ടാകും. ഈ സാഹചര്യങ്ങള്‍ എങ്ങനെ ഒഴിവാക്കുമെന്നാണ് ബിജെപി നേതൃത്വം ആലോചിക്കുന്നത്

അയോഗ്യരാക്കണം

അയോഗ്യരാക്കണം

അതേസമയം , സര്‍ക്കാര്‍ വീണെങ്കിലും വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. അയോഗ്യതാ ഭീഷണി വിമത പക്ഷത്ത് വിള്ളല്‍ ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയിലെ വിമത നീക്കത്തിന് നേതൃത്വം നല്‍കിയ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി, കോണ്‍ഗ്രസില്‍ ലയിക്കാമെന്ന കത്ത് നല്‍കിയ ശേഷം ബിജെപി പക്ഷത്തേക്ക് പോയ കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍ എന്നിവരെ അയോഗ്യരാക്കണമെന്ന നിര്‍ദ്ദേശം സ്പീക്കര്‍ക്ക് മുന്നിലുണ്ട്.

224 ആയി തുടരും

224 ആയി തുടരും

3 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ ബാക്കിയുള്ളവര്‍ തിരിച്ചു വന്നേക്കുമെന്നാണ് കോണ്‍ഗ്രസും ദളും ഇപ്പോഴും കരുതുന്നത്. കൂറുമാറിയ എംഎല്‍എമാരുടെ എത്രത്തോളം വിശ്വസിക്കാം എന്നതില്‍ ബിജെപിയില്‍ ആശങ്കയുണ്ട്. 15 പേരുടെ രാജി അംഗീകരിക്കുകയോ ചിലരെ അയോഗ്യരാക്കുകയോ ചെയ്തില്ലെങ്കില്‍ നിയമസഭയുടെ അംഗബലം 224 ആയി തുടരും.

ഉപതിരഞ്ഞെടുപ്പ് വിധിയെന്താവും

ഉപതിരഞ്ഞെടുപ്പ് വിധിയെന്താവും

ഈ സാഹചര്യത്തില്‍ 107 അംഗങ്ങള്‍ മാത്രമുള്ള ബിജെപിക്ക് കേവല ഭൂരിപക്ഷമായ 113 എന്ന സഖ്യം മറികടക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഗവര്‍ണ്ണറെ കണ്ട് അവകാശവാദമുന്നയിക്കാനും തടസ്സമുണ്ട്.

ഇപ്പോഴത്തെ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് സര്‍ക്കാര്‍ രൂപീകരിച്ചാലും വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലെ വിധിയും സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ ബാധിക്കും.

6 മണ്ഡലങ്ങളില്‍ ജയിക്കില്ലേ

6 മണ്ഡലങ്ങളില്‍ ജയിക്കില്ലേ

വിമതരുടെ രാജി അംഗീകരിച്ചാലും അയോഗ്യരാക്കപ്പെട്ടാലും ഉപതിരഞ്ഞെടുപ്പ് നടക്കും. 15 മണ്ഡലങ്ങില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ കുറഞ്ഞത് 6 മണ്ഡലങ്ങളിലെ വിജയം സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് ആവശ്യമാണ്. അതിന് സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലാവും. ബിജെപിക്കെതിരെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും ഒന്നിക്കാനും സാധ്യതയേറെയാണ്.

English summary
karanataka crisis: bjp's plan to form government and Challenges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X