രാജസ്ഥാനില്‍ മെഗാ സര്‍പ്രൈസ്; ബിജെപിയുടെ മന്ത്രി ഉപതെരഞ്ഞെടുപ്പില്‍ തോറ്റു, വിജയിച്ചത് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പില്‍ വന്‍ ട്വിസ്റ്റ്. നിലവിലെ മന്ത്രിയായ ബിജെപി നേതാവ് സുരേന്ദ്ര പാല്‍ സിംഗ് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ രൂപീന്ദര്‍ സിംഗ് കൂനറാണ് കരണ്‍പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുന്നത്.
നേരത്തെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടപ്പില്‍ 115 സീറ്റ് നേടി ബിജെപി അധികാരത്തില്‍ വന്നിരുന്നു. അതിന് ശേഷം സുരേന്ദ്ര പാല്‍ സിംഗ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അതേസമയം സുരേന്ദ്ര പാല്‍ തോല്‍വിയോടെ മന്ത്രിസഭയില്‍ നിന്ന് പുറത്താവും. നേരത്തെ മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയായിരുന്നു ഗുര്‍മീത് സിംഗ് കൂനറിന്റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

ഗുര്‍മീതിന്റെ മരണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഇവിടെ അദ്ദേഹത്തിന്റെ മകന്‍ രൂപീന്ദര്‍ സിംഗിനെയാണ് മത്സരിപ്പിച്ചത്. അതേസമയം സഹതാപ തരംഗം രൂപീന്ദറിന് അനുകൂലമായി വരികയായിരുന്നു. അതേസമയം രൂപീന്ദറിനെ അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി കൂടിയായ അശോക് ഗെലോട്ട് രംഗത്ത് വന്നു. ഗുര്‍മീത് സിംഗ് കൂനറിന്റെ ജനസേവനത്തിന്റെ വിജയമായി കാണുന്നുവെന്ന് ഗെലോട്ട് കുറിച്ചു.
ബിജെപിയുടെ അഭിമാനത്തെയാണ് കരണ്‍പൂരിലെ ജനങ്ങള്‍ പരാജയപ്പെടുത്തിയത്. ജനങ്ങള്‍ അവരെ ഒരുപാഠം പഠിപ്പിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങളെല്ലാം ലംഘിച്ചാണ് ഒരു സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ബിജെപി മന്ത്രിയാക്കിയതെന്നും ഗെലോട്ട് ട്വീറ്റ് ചെയ്തു. അതേസമയം കരണ്‍പൂരിലെ വിജയം കോണ്‍ഗ്രസിന്റെ കരുത്ത് ചോര്‍ന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ്. ഇതേ ഫലം ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് ഗെലോട്ട് പിടിഐയോട് പ്രതികരിച്ചു.












Click it and Unblock the Notifications