കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകം: ബിജെപി ജയിച്ചിട്ടില്ല, കോണ്‍ഗ്രസ് തോറ്റിട്ടും! കോടതിയില്‍ കളികള്‍ കാണാനരിക്കുന്നേ ഉള്ളൂ

Google Oneindia Malayalam News

ദില്ലി/ബെംഗളൂരു: കര്‍ണാടകത്തില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റെങ്കിലും അത് ബിജെപിയുടെ സമ്പൂര്‍ണ വിജയം ആയി കണക്കാക്കാന്‍ ആവില്ല എന്നതാണ് സത്യം. സാന്ദര്‍ഭികമായി ഒരു വിജയം നേടിയെടുക്കാന്‍ സാധിച്ചെങ്കിലും, അത് ഒരുപക്ഷേ, ബിജെപിയ്ത്ത് ദൂരവ്യാപകമായി പ്രതികൂല ഫലം ചെയ്യാനും സാധ്യതകളുണ്ട്.

ഗവര്‍ണര്‍ പക്ഷപാതപരമായി പെരുമാറി എന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ തന്നെ, സുപ്രീം കോടതിയുടെ തീരുമാനം തെറ്റാണെന്നും പറയാന്‍ സാധിക്കില്ല. സത്യ പ്രതിജ്ഞയ്ക്ക് അനുമതി കൊടുത്തെങ്കിലും കാര്യങ്ങള്‍ അതോടെ കോടതി അവസാനിപ്പിച്ചിട്ടില്ല. അത് തന്നെയാണ് കോണ്‍ഗ്രസിന്റേയും പ്രതീക്ഷ.

224 നിയമസഭ സീറ്റുകളില്‍ 104 എണ്ണം സ്വന്തമാക്കി, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയെങ്കിലും, സഭയില്‍ ഭൂരിപക്ഷം തങ്ങള്‍ക്കാണെന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വ്യക്തമാക്കുന്നത്. ഇനി കോടതിയിലും നിയമസഭയിലും കാണാവുന്ന കളികള്‍ ഇങ്ങനെയൊക്കെ ആയിരിക്കും....

വിളിച്ചുവരുത്താന്‍ ആവില്ല

വിളിച്ചുവരുത്താന്‍ ആവില്ല

ഭരണഘടനാപരമായി സംസ്ഥാന ഗവര്‍ണരെ സുപ്രീം കോടതിയ്ക്ക് വിളിച്ചു വരുത്താന്‍ ആവില്ല. അതുകൊണ്ട് തന്നെ ഗവര്‍ണറുടെ തീരുമാനം തള്ളിക്കളയാനും കോടതിക്ക് സാധിക്കില്ല. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്ന വാദം ആയിരുന്നു ബിജെപിക്ക് വേണ്ടി ഹാജരായ മുഗുല്‍ റോത്തഗി ഉന്നയിച്ചത്. ഇത് സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.,

കത്ത് ഹാജരാക്കണം

കത്ത് ഹാജരാക്കണം

യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കുന്നതിന് വേണ്ടി ഗവര്‍ണര്‍ക്ക് എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് നല്‍കിയിട്ടുണ്ട് എന്നാണ് പറയുന്നത്. ഇത് തന്നെ ആയിരുന്നു സുപ്രീം കോടതിയും പരിഗണിച്ചത്. ഗവര്‍ണറുടെ മുന്നില്‍ എത്തിയ രേഖകള്‍ പരിശോധിക്കാതെ കേസില്‍ തീര്‍പ്പാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി ഉറപ്പിച്ച് പറയുകയായിരുന്നു. ഒടുവില്‍ സത്യ പ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യണം എന്ന ആവശ്യം തള്ളിക്കളയുകയും ചെയ്തു.

 ഗവര്‍ണറുടെ തീരുമാനം അന്തിമമല്ല

ഗവര്‍ണറുടെ തീരുമാനം അന്തിമമല്ല

സത്യപ്രതിജ്ഞ സ്റ്റേ ചെയ്തില്ലെങ്കിലും ഗവര്‍ണറുടെ തീരുമാനം അന്തിമമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല എന്നതാണ് സത്യം. സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ പോലും കാര്യങ്ങള്‍ വിലയിരുത്തി തീരുമാനം എടുക്കാനാകും എന്ന നിലപാടായിരുന്നു സുപ്രീം കോടതി സ്വീകരിച്ചത്. കേസ് വീണ്ടും പരിഗണിക്കുകയും ചെയ്യുന്നുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം കോടതി നടപടികള്‍ തന്നെയാണ് യെദ്യൂരപ്പ്യ്ക്ക് നേരിടേണ്ടി വരിക.

കത്ത് ഹാജരാക്കണം

കത്ത് ഹാജരാക്കണം

കേസില്‍ ഏറ്റവും നിര്‍ണായകമായ ഒരു കാര്യം കൂടി കോടതി പറഞ്ഞിട്ടുണ്ട്. എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കിക്കൊണ്ട് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് സുപ്രീം കോടതിയില്‍ ഹാജരാക്കുകയും വേണം. ആ കത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ ഉതകുന്നതല്ല എങ്കില്‍ ഗവര്‍ണറുടെ നടപടികള്‍ ചോദ്യം ചെയ്യപ്പെടും എന്ന് ഉറപ്പാണ്. അതിന്റെ സൂചനകളും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്.

അംഗ സംഖ്യ ഇല്ലെങ്കില്‍

അംഗ സംഖ്യ ഇല്ലെങ്കില്‍

സര്‍ക്കാരുണ്ടാക്കാന്‍ ആരെ ക്ഷണിക്കാം എന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉണ്ട് എന്നത് സുപ്രീം കോടതിയും അംഗീകരിക്കുന്ന കാര്യമാണ്. അക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനും എതിരഭിപ്രായം ഉണ്ടാകാനിടയില്ല. കോണ്‍ഗ്രസിന്റെ അപ്രമാദിത്ത കാലത്തും ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ, അംഗസംഖ്യ ഇല്ലെങ്കില്‍, അത്തരം ഒരു സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത് എങ്ങനെ എന്ന കാര്യം പരിശോധിക്കണം എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നാണം കെട്ടാല്‍, ദേശീയ നാണക്കേട്

നാണം കെട്ടാല്‍, ദേശീയ നാണക്കേട്

സുപ്രീം കോടതിയില്‍ ഹാജരാക്കുന്ന കത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് സാധിച്ചില്ലെങ്കില്‍ അത് ദേശീയ നാണക്കേടാകും എന്ന് ഉറപ്പാണ്. ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി ഇടപെട്ടു എന്നും തെളിയിക്കപ്പെടും. നരേന്ദ്ര മോദി സര്‍ക്കാരിനും ബിജെപിക്കും അത് വലിയ തിരിച്ചടി കും നല്‍കുക.

English summary
Karnataka Election 2018: Yeddyurappa took oath, but case will be in supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X