കേരള- കർണാടക അതിര്‍ത്തി തർക്കം: കർണാടക സുപ്രീംകോടതിയിൽ, അപ്പീൽ വെള്ളിയാഴ്ച പരിഗണിക്കും!!
ബെംഗളൂരു: കേരള- കർണാടക അതിർത്തി തുറന്നുനൽകുന്ന വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ച് കർണാടക സർക്കാർ. കേരള- കർണാടക അതിർത്തി തുറന്നുനൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർണാടകം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. അതിർത്തി തുറന്ന് ഗതാഗതം അനുവദിച്ചാൽ കൊറോണ വൈറസ് പടരുമെന്നാണ് കർണാടക അപ്പീലിൽ ചൂണ്ടിക്കാണിക്കുന്നത്. കാസർഗോഡ്- മംഗളൂരു പാത തുറക്കാനാവില്ലെന്ന നിലപാടിലാണ് കേരളം. കർണാട കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യം.
അതേസമയം കേരളം ഈ വിഷയത്തിൽ തടസ്സഹർജി സമർപ്പിച്ചിട്ടുണ്ട്. കേരള- കർണാടക അതിർത്തിയായ തലപ്പാടി വഴി രോഗികളെ കടത്തിവിടണമെന്ന കേരള ഹൈക്കോടതി വിധി നടപ്പിലാക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനം പുറത്തുവരുന്നതിനായാണ് കർണാടക കാത്തിരിക്കുന്നത്. ആദ്യം തുറന്നുനൽകാമെന്ന നിലപാട് സ്വീകരിച്ച കർണാടക പൊടുന്നനെ നിലപാട് മാറ്റുകയായിരുന്നു. സുപ്രീകോടതിയെ സമീപിക്കാനും കർണാടക തീരുമാനിക്കുകയായിരുന്നു.

മലക്കം മറിഞ്ഞ് കർണാടക
കര്‍ശനമായ പരിശോധനയ്ക്ക് ശേഷം രോഗികളെ കടത്തിവിടുമെന്ന് അറിയിച്ച കർണാടക ഡോക്ടറെയും പോലീസുകാരെയും ഇവിടെ വിന്യസിക്കാനും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റുകയായിരുന്നു. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തലപ്പാടി വഴി മംഗളൂവിലെ ആശുപത്രികളിലേക്ക് പോകാമെന്നാണ് ആദ്യം കര്‍ണാടക അറിയിച്ചത്. വെന്‍ലോക് ആശുപത്രിയിലെ ഡോക്ടറെ അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് നിയോഗിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍ പരിശോധിച്ച് അനുമതി നല്‍കിയാല്‍ മാത്രമേ അതിര്‍ത്തി കടത്തിവിടൂ എന്നും രോഗികള്‍ക്കൊപ്പം ഒരു ബന്ധുവിനും പോകാമെന്നും അറിയിച്ചിരുന്നു. ഇതിനിടെയാണ് മലക്കം മറിഞ്ഞത്.

അതിർത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി
സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് കർണാടക സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. രോഗികൾക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനും അവശ്യ വസ്തുക്കളെത്തിക്കുന്നതിനും കേരള- കർണാടക അതിർത്തി തുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബുധനാഴ്ചയാണ് കേരള ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയത്. കാസർഗോഡ് ജില്ലയിൽ കൊറോണ രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് രോഗികൾക്ക് മംഗളൂരുവിലേക്ക് പ്രവേശനം നിഷേധിച്ചതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർണാടകം. മംഗളൂരൂ കൊറോണ വൈറസ് പടർന്നുപിടിക്കാൻ സാധ്യതയുള്ള നഗരമാണെന്ന വാദമാണ് കർണാടക ഉന്നയിക്കുന്നത്.

ഉത്തരവാദിത്തം സർക്കാരുകൾക്ക്
മൌലികാവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണം. ദേശീയ പാതകൾ കേന്ദ്രത്തിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. വൈകിട്ട് നടന്ന കേരള- കർണാടക ചീഫ് സെക്രട്ടറിമാരുടെ ചർച്ച പരാജയപ്പെട്ടതോടെയാണ് പ്രതിസന്ധി പരിഹരിക്കുന്നതിനായി കേരള ഹൈക്കോടതി ഈ വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിക്കുന്നത്.

മരിച്ചത് ആറ് പേർ
കാസർഗോഡ് കൊറോണ വ്യാപനം ശക്തമായിത്തുടരുന്ന സാഹചര്യത്തിൽ അതിർത്തി തുറന്നുനൽകാനാവില്ലെന്ന നിലപാടിലാണ് കർണാടക. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. കേരള അതിർത്തിയിൽ കടന്ന് കർണാടകം ബാരിക്കേഡ് സ്ഥാപിച്ചത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും ദേശീയ പാത അടച്ചിടുന്നതിന് ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്നും കാണിച്ച് കേരള സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കാസർഗോർഡ് വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ച ആറുപേരുടെ വിവരങ്ങളും സർക്കാർ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications