Get Updates
Get notified of breaking news, exclusive insights, and must-see stories!

Karnataka Election Asianet Exit Poll: ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും, കേവല ഭൂരിപക്ഷം ലഭിക്കില്ല

ബെംഗളൂരു: കര്‍ണാടകയില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് എക്‌സിറ്റ് പോള്‍. ബി ജെപിയായിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നും സര്‍വെയില്‍ പറയുന്നു. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് ജന്‍ കി ബാത് ഒപീനിയന്‍ പോളിന്റെ ആദ്യ ഘട്ട ഫലമാണ് പുറത്ത് വന്നിരിക്കുന്നത്.

മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 11 വരെയാണ് ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയത്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 20000 ത്തോളം പേരിലാണ് സര്‍വെ നടത്തിയത്. ഇതില്‍ ഭൂരിഭാഗം പേരും ബി ജെ പിക്ക് അനുകൂലമായാണ് അഭിപ്രായം പറഞ്ഞത് എങ്കിലും കേവലഭൂരിപക്ഷത്തിലേക്കുള്ള സീറ്റ് ബി ജെ പിക്ക് ലഭിക്കില്ല എന്നാണ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്.

BJP CONGRESS

അതേസമയം സര്‍വെ നടത്തുന്ന സമയത്ത് പ്രധാന പാര്‍ട്ടികളൊന്നും തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഇതിന് ശേഷം കോണ്‍ഗ്രസും ബി ജെ പിയും ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ രണ്ടാം ഘട്ടം നടക്കും.

മെയ് 10 ന് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുന്നത്. മേയ് 13 ന് ആണ് വോട്ടെണ്ണല്‍. ഇത്തവണ കര്‍ണാടകയില്‍ 5,21,73579 പേരാണ് വോട്ട് ചെയ്യുക. ഇതില്‍ 9,17,241 പേര്‍ പുതിയ വോട്ടര്‍മാര്‍ ആണ്. 41,312 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുണ്ട്. ബി ജെ പിയേയും കോണ്‍ഗ്രസിനേയും കൂടാതെ ജെ ഡി എസും സംസ്ഥാനത്ത് പ്രബലകക്ഷിയാണ്. അതിനാല്‍ തന്നെ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കാന്‍ പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+