കർണാടകത്തില്‍ ബിജെപിയെ പൂട്ടിയത് ഡികെ തന്ത്രം: 11 സീറ്റുകള്‍ നിസ്സാരമല്ല, പ്രതീക്ഷ 2023 ലേക്ക്
ബെംഗളൂരു: കഴിഞ്ഞ ദിവസം നടന്ന കർണാടക നിയമസഭാ കൗൺസിൽ (എം എൽ സി) തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. 25 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ബി ജെ പിക്ക് ഒപ്പം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഇരുപാർട്ടികളും 11 വീതം സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 2 സീറ്റില്‍ ജനതാ ദള്‍ എസും ( ജെ ഡി എസും) ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. തദ്ദേശഭരണ ക്വോട്ടയിൽ ബിജെപി-6, കോൺഗ്രസ്-14, ദൾ-4, സ്വതന്ത്രൻ-1 എന്നിങ്ങനെ എംഎൽസിമാർ വിരമിച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്.

75 അംഗ കൗൺസിലിൽ കേവലഭൂരിപക്ഷം ഉറപ്പിക്കാൻ ബി ജെ പിക്ക് ഒരു സീറ്റ് കുറവുണ്ട്. ബി ജെ പിയുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായ ഫലമാണ് തിരഞ്ഞെടുപ്പിലുണ്ടായതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 15 ലേറെ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നായിരുന്നു ബി ജെ പി നേരത്തെ അവകാശപ്പെട്ടത്. ആകെ ബിജെപി അംഗബലം 32ൽ നിന്ന് 37 ആയി ഉയർന്നിട്ടുണ്ട്.
ഡിംപലിനോട് കുശലം പറഞ്ഞ് ദിലീപ്: എത്ര സിനിമകള്‍ കണ്ട് ചിരിച്ചതാണെന്ന് ഡിംപല്‍-ചിത്രങ്ങള്‍ വൈറല്‍

കോൺഗ്രസ് 29ൽ നിന്ന് 26ആയും ദൾ 12ൽ നിന്ന് 10 ആയും കുറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ച് 3 സീറ്റ് കുറഞ്ഞെങ്കിലും തിരഞ്ഞെടുപ്പിലെ പ്രകടനം മികച്ചതാണെന്ന് തന്നെ പാർട്ടി വിലയിരുത്തുന്നു. മികച്ച പ്രകടനത്തിൽ പാർട്ടി നേതൃത്വവും ആവേശത്തിലാണ്. "കർണ്ണാടകയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു" എന്ന് അവകാശപ്പെടുന്ന അവർ 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരു ചൂണ്ടുപലകയാണ് ഇതെന്നും അഭിപ്രായപ്പെടുന്നു.

മതപരിവർത്തന വിരുദ്ധ ബില്ലും ലവ് ജിഹാദ് ബില്ലും ഉൾപ്പെടെയുള്ള ചില വിവാദ ബില്ലുകൾ അവതരിപ്പിക്കുന്ന ഉപരിസഭയിൽ ഭരണകക്ഷിയായ ബിജെപിയെ പൂർണ ഭൂരിപക്ഷം നേടുന്നതിൽ നിന്ന് തടയാനും കോണ്‍ഗ്രസിന് കഴിഞ്ഞു എന്നുള്ളതാണ് ശ്രദ്ധേയം. വ്യക്തിപരമായ ഭിന്നത മാറ്റിവെച്ച് കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും ചെയ്തു.

ഒറ്റക്കെട്ടായ പ്രവർത്തനം തുമകുരു, ബെലഗാവി ഉൾപ്പെടെ നിരവധി സീറ്റുകളിലെ വിജയങ്ങള്‍ ഉറപ്പിക്കുന്നതില്‍ നിർണ്ണായകമായി. സംസ്ഥാനത്ത് വീണ്ടും അധികാരത്തിൽ വരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് സാമുദായിക സമവാക്യങ്ങള്‍ കൂടി പാലിച്ചുള്ള തന്ത്രമായിരുന്നു എം എല്‍ സി തിരഞ്ഞെടുപ്പില്‍ പുറത്തെടുത്തത്. വടക്കൻ കർണാടകയിലെ ചില പാർട്ടി സ്ഥാനാർത്ഥികൾ, പ്രബലമായ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ളവരായപ്പോള്‍, തെക്ക് വൊക്കലിഗ സമുദായത്തിൽ നിന്നുള്ളവരും ഇടംപിടിച്ചു. മറ്റ് സമുദായങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അർഹമായ പരിഗണന നല്‍കി.

കെ പി സി സി വർക്കിങ് പ്രസിഡന്റ് സലീം അഹമ്മദ് ധാർവാഡിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. ജെ ഡി എസ് നേതാക്കള്‍ ഉള്‍പ്പടെ അദ്ദേഹത്തിന് പിന്തുണ നല്‍കിയിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ തട്ടകമായ ഹനഗലിലും ബി ജെ പിയെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസിന് സാധിച്ചു. മൂന്ന് സീറ്റുകള്‍ കുറഞ്ഞെങ്കിലും അധികാരത്തിലിരിക്കുന്ന ബി ജെ പിക്ക് ഒപ്പം പിടിക്കാന്‍ സാധിച്ചത് ജനഹിതമാണ് കാണിക്കുന്നതെന്നായിരുന്നു കെ പി സി സി വൈസ് പ്രസിഡന്റ് പ്രൊഫ. കെ ഇ രാധാകൃഷ്ണ അഭിപ്രായപ്പെട്ടത്.
ഡിംപലിനോട് കുശലം പറഞ്ഞ് ദിലീപ്: എത്ര സിനിമകള്‍ കണ്ട് ചിരിച്ചതാണെന്ന് ഡിംപല്‍-ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications