കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക തിരഞ്ഞെടുപ്പ്; കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഞായറാഴ്ച പ്രസിദ്ധീകരിച്ചു. പതിനൊന്ന് മണ്ഡലങ്ങളിലെ ലിസ്റ്റാണ് രണ്ടാംഘട്ട പട്ടികയിൽ പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ​ ബാഗൽകോട്ട്​ ജില്ലയിലെ ബദാമിയിലും മത്സരിക്കും. മൈസൂരിലെ ചാമുണ്ഡേസ്വരിയിലും സിദ്ധരാമയ്യ മത് സരിക്കുന്നുണ്ട്.

മകൻ യുവാവിനെ മർദ്ദിച്ചതു കാരമം വിവാദത്തിലായ എൻഎ ഹാരിസ് ശാന്തിനഗറിലും മത്സരിക്കുന്നുണ്ട്. മലയാളി കൂടിയാണ് ഹാരിസ്. വിജയസാധ്യതയാണ് ഹാരിസിനെ മണ്ഡലത്തിൽ നിലനിർത്താൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ ബിജെപിയും ജെഡി-​എസും ഉയര്‍ത്തിയ പരാജയ​ഭീഷണിയെ ചെറുക്കാനാണ് സിദ്ധരാമ​യ്യ​ രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുന്നത്. ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ്​ കോണ്‍ഗ്രസ്​ നേതൃത്വം ബാഗല്‍കോട്ട്​ ജില്ലയിലെ ബദാമി സിദ്ധരാമയ്യക്ക്​ രണ്ടാം സീറ്റായി നല്‍കിയതെന്നാണ്​ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

siddaramaiah

മൈസൂരിലെ വരുണ മണ്ഡലം ഉപേക്ഷിച്ചാണ് സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നത്. ചാമുണ്ഡേസ്വരിയിൽ മുൻ മന്ത്രി ജിടി ദേവഗൗഡയാണ് സിദ്ധരാമയ്യയുടെ എതിരാളി. ഈ തിരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസിന്റെ പരാജയത്തേക്കാളേറെ സിദ്ധരാമയ്യയുടെ തോൽവിയാണ് ജെഡിഎസ് ആഗ്രഹിക്കുന്നത്. ബിജെപിക്കും സിദ്ധരാമയ്യുടെ തോൽവിയാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ ഇരുപാർട്ടികളും വോട്ട് മറിച്ചാൽ സിദ്ധരാമയ്യയെ ഒതുക്കാൻ സാധിക്കും.

English summary
The Congress on Sunday released list of 11 candidates for the upcoming Karnataka Assembly elections. Chief Minister Siddaramaiah will be contesting from Badami seat from where the party had earlier given ticket to Dr Devraj Patil. Siddaramaiah is also contesting the May 12 elections from Chamundeshwari seat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X