കർണാടകത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വരും, സീറ്റുകൾ പ്രവചിച്ച് യെഡിയൂരപ്പ
ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ തിരിച്ച് വരുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെഡിയൂരപ്പ. 130 മുതല്‍ 135 സീറ്റുകള്‍ വരെ ബിജെപി ഈ തിരഞ്ഞെടുപ്പില്‍ ലഭിക്കും എന്നാണ് യെഡിയൂരപ്പയുടെ പ്രവചനം. മാത്രമല്ല വരുണ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കരുത്തനായ നേതാവ് സിദ്ധരാമയ്യ തോല്‍ക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു.
'വരുണ മണ്ഡലത്തില്‍ സിദ്ധരാമയ്യയുടെ എതിരാളി ബിജെപി നേതാവ് വി സോമണ്ണയാണ്'. വി സോമണ്ണ മണ്ഡലത്തില്‍ രാവും പകലും എന്നില്ലാതെ പ്രവര്‍ത്തിക്കുകയാണ് എന്നും അദ്ദേഹം വിജയിക്കുമെന്നും യെഡിയൂരപ്പ കൂട്ടിച്ചേര്‍ത്തു.

'വരുണ മണ്ഡലത്തില്‍ സോമണ്ണ ജയിക്കും. അതുകൂടി നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുകയാണ്. കാരണം താന്‍ ഒന്നു രണ്ട് ദിവസം വരുണയില്‍ ഉണ്ടായിരുന്നു. സോമണ്ണ രാവും പകലും പ്രവര്‍ത്തിക്കുകയാണ്. സിദ്ധരാമയ്യ ഈ തിരഞ്ഞെടുപ്പില്‍ ദയനീയമായി തോല്‍ക്കും', ബിഎസ് യെഡിയൂരപ്പ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
ഞങ്ങള്‍ക്ക് കുറഞ്ഞത് 130 മുതല്‍ 135 വരെ സീറ്റുകള്‍ ലഭിക്കും. തിരഞ്ഞെടുപ്പിന് ശേഷം നമ്മള്‍ ഒരുവട്ടം കൂടി കാണും. മുന്‍പും താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായി വന്നിട്ടുണ്ട്. ഇപ്പോഴും താന്‍ പറയുന്നത് ഞങ്ങള്‍ 130 മുതല്‍ 135 വരെ സീറ്റുകള്‍ നേടുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ്, യെഡിയൂരപ്പ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് തന്റെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ കര്‍ണാടക സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് പറയാത്തത് എന്നുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് യെഡിയൂരപ്പ പറഞ്ഞത്, കര്‍ണാടകത്തിന് പരമാവധി സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും അതാണ് സംസ്ഥാനത്തിന്റെ വികസനത്തിന് കാരണം എന്നുമാണ്. ഇക്കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി വീണ്ടും എടുത്ത് പറയണം എന്നില്ല. കര്‍ണാടക വികസനത്തിന്റെ വഴിയിലൂടെ എങ്ങനെ പോകുന്നുവെന്ന് പ്രധാനമന്ത്രിക്ക് നന്നായി അറിയാം.












Click it and Unblock the Notifications