കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയില്‍ കോണ്‍ഗ്രസിന് 150 സീറ്റോ: സർവേകള്‍ പറയുന്നത്, വന്‍ ആത്മവിശ്വാസത്തില്‍ നേതൃത്വം

കഴിഞ്ഞ തവണ നഷ്ടമായ കർണാടകയിലെ അധികാരം ഏത് വിധേനയും തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം

Google Oneindia Malayalam News
dkshivakumar

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തരായ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാന്‍ വലിയ ശ്രമങ്ങളാണ് കോണ്‍ഗ്രസ് ഇത്തവണ നടത്തി വരുന്നത്. വിജയസാധ്യതയും പാർട്ടിയോടുള്ള കൂറും മാത്രമാണ് സ്ഥാനാർത്ഥിയുടെ യോഗ്യതയെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

സ്ഥാനാർത്ഥികള്‍ക്കായി കെ പി സി സി നടത്തുന്ന സർവേയുടെ നാലാം റൗണ്ടിന് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് തുടക്കവുമായിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ സാധ്യതകൾ കണക്കാക്കാൻ കുറഞ്ഞത് രണ്ട് സർവേകളെങ്കിലും നടത്തുമെന്നാണ് മുതിർന്ന വ്യക്തമാക്കുന്നത്.

91 മുതൽ 96 വരെ സീറ്റുകൾ കോൺഗ്രസ് നേടും

91 മുതൽ 96 വരെ സീറ്റുകൾ കോൺഗ്രസ് നേടും

91 മുതൽ 96 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് കഴിഞ്ഞ എട്ട് മാസത്തിനിടെ നടന്ന മൂന്ന് സർവേകൾ സൂചിപ്പിക്കുന്നത്. എന്നാൽ അടുത്തിടെ നടത്തിയ സർവേയിൽ 136 സീറ്റുകൾ ലഭിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ് പ്രവർത്തകരും നേതാക്കള്‍ കൂടുതല്‍ ആവേശത്തിലാണ്. അതേസമയം തന്നെ തിരഞ്ഞെടുപ്പിനായി ചിട്ടയായ രീതിയില്‍ പ്രവർത്തനങ്ങളും നടത്തി വരുന്നു.

തെളിവുണ്ടായിട്ടല്ല ദിലീപേട്ടനെ അകത്തിട്ടത്.. അതുപോലെയാണ് റോബിന്റെ കാര്യവും: അഖില്‍ മാരാർതെളിവുണ്ടായിട്ടല്ല ദിലീപേട്ടനെ അകത്തിട്ടത്.. അതുപോലെയാണ് റോബിന്റെ കാര്യവും: അഖില്‍ മാരാർ

കോൺഗ്രസ് 150 സീറ്റുകൾ നേടും

കോൺഗ്രസ് 150 സീറ്റുകൾ നേടും

ഒരു വീട്ടമ്മയ്ക്ക് 2,000 രൂപയും എല്ലാ വീട്ടുകാർക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും ഉൾപ്പെടെയുള്ള ജനകീയ പ്രഖ്യാപനങ്ങളാണ് 136 വരെ സീറ്റുകള്‍ ലഭിച്ചേക്കാമെന്ന നിലയിലേക്ക് എത്തിച്ചത്. കോൺഗ്രസ് 150 സീറ്റുകൾ നേടുമെന്ന് ഹൈക്കമാൻഡിന് ആത്മവിശ്വാസമുണ്ട്. എങ്കിലും ഏകദേശം 120 സീറ്റുകൾ ഉറപ്പായും ലഭിക്കുമെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും പറയുന്നു.

'കളി ഒരുപാട് കണ്ടവനാണ്': പുതിയ മാസ്സ് വീഡിയോയുമായി റോബിന്‍: അഖില്‍ മാരാർക്കുള്ള മറുപടിയോ'കളി ഒരുപാട് കണ്ടവനാണ്': പുതിയ മാസ്സ് വീഡിയോയുമായി റോബിന്‍: അഖില്‍ മാരാർക്കുള്ള മറുപടിയോ

 ജനങ്ങളുടെ പൾസ് മനസിലാക്കണം

ജനങ്ങളുടെ പൾസ് മനസിലാക്കണം

അടുത്ത സർക്കാർ രൂപീകരിക്കാനുള്ള വെല്ലുവിളി ഉയർത്തുന്നതിന് മുമ്പ് ജനങ്ങളുടെ പൾസ് മനസിലാക്കാനാണ് സർവേകളെന്നാണ് കെ പി സി സി മീഡിയ സെൽ ചെയർമാൻ പ്രിയങ്ക് ഖാർഗെ അഭിപ്രായപ്പെടുന്നചത്. "തീർച്ചയായും, ഞങ്ങളെ ഫിനിഷിംഗ് ലൈനിൽ എത്തിക്കാൻ കഴിയുന്ന സ്ഥാനാർത്ഥികളെ തിരിച്ചറിയാനും ശരിയായ തിരഞ്ഞെടുപ്പ് നടത്താനും ഇതിലൂടെ സാധിക്കും," രണ്ട് തവണ ചിറ്റാപൂർ എം എൽ എയായ പ്രിയങ്ക ഖാർഗെ പറഞ്ഞു.

Hair Care-എള്ളെണ്ണ ഉലുവ പ്രയോഗം മുതൽ.. അറിയാം മുടിവളരുന്ന അത്ഭുതകൂട്ടുകൾ

അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി)

നാല് റൗണ്ട് സർവേകളാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കും. അഞ്ച് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരായ ആർ ധ്രുവനാരായണ, ആർ രാമലിംഗ റെഡ്ഡി, സലീം അഹമ്മദ്, ഈശ്വർ ഖണ്ഡ്രെ, സതീഷ് ജാർക്കിഹോളി എന്നിവർ തങ്ങൾക്ക് നിയുക്ത സോണുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ഷോർട്ട്‌ലിസ്റ്റ് ഇതിനകം സമർപ്പിച്ചതായും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.

ഓരോ സീറ്റിലും 1-4 സ്ഥാനാർത്ഥികൾ

ഓരോ സീറ്റിലും 1-4 സ്ഥാനാർത്ഥികൾ

ഓരോ സീറ്റിലും 1-4 സ്ഥാനാർത്ഥികൾ അടങ്ങുന്നതാണ് ഷോർട്ട്‌ലിസ്റ്റ്. അന്തിമ അംഗീകാരത്തിനായി പാർട്ടി ഹൈക്കമാൻഡിന് അയയ്‌ക്കുന്നതിന് മുമ്പ് പ്രദേശ് തിരഞ്ഞെടുപ്പ് കമ്മിറ്റിയും (പിഇസി) സ്‌ക്രീനിംഗ് കമ്മിറ്റിയും പേരുകൾ അന്തിമമാക്കും. ഫെബ്രുവരി 2 ന് PEC മീറ്റിംഗ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്ക്രീനിംഗ് കമ്മിറ്റി യോഗവും ചേരും.

ആദ്യ പട്ടികയിൽ 120 പേരുകൾ

ആദ്യ പട്ടികയിൽ 120 പേരുകൾ ഉണ്ടാകുമെന്നാണ് സംസ്ഥാന ഘടകം പ്രതീക്ഷിക്കുന്നത്. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും ഫെബ്രുവരി 15ന് ശേഷം ആദ്യ ലിസ്റ്റ് എപ്പോൾ വേണമെങ്കിലും പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദും വ്യക്തമാക്കി.

English summary
Karnataka assembly election 2023: Congress has started the fourth round of candidate survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X