കര്‍ണാടക തിരഞ്ഞെടുപ്പ്: 2018 ആവര്‍ത്തിക്കുന്നു... കോലാറിലും മത്സരിക്കുമെന്ന് സിദ്ധരാമയ്യ; 'വിജയം സുനിശ്ചിതം'
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോലാറില്‍ നിന്നും മത്സരിക്കും എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. നേരത്തെ വരുണ സീറ്റിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിദ്ധരാമയ്യയുടെ പേര് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഈ തെരഞ്ഞെടുപ്പിലും സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും എന്ന കാര്യം ഉറപ്പായി.
2018 ലെ തിരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ വിജയിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ആണ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാം എന്ന് തീരുമാനിച്ചത്. അതിനാലാണ് കഴിഞ്ഞ തവണ ബദാമിയിലും ചാമുണ്ഡേശ്വരിയിലും ഞാന്‍ മത്സരിച്ചത്. എന്നാല്‍ ഇത്തവണ വരുണ മണ്ഡലത്തില്‍ നിന്ന് വിജയിക്കും എന്ന ആത്മവിശ്വാസമുണ്ട് എന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. എങ്കിലും കോലാര്‍ നിവാസികള്‍ കാണിക്കുന്ന സ്‌നേഹം കാണാതിരിക്കാനാവില്ല.

അവിടെ ഉള്ളവര്‍ കോലാറില്‍ നിന്ന് മത്സരിക്കണം എന്ന് എന്നോട് ആവശ്യപ്പെടുകയും ചെയ്തു. അതിനാല്‍ കോലാറില്‍ നിന്നും മത്സരിക്കാനും ആഗ്രഹമുണ്ട് എന്നത് താന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും സിദ്ധരാമയ്യ മൈസൂരില്‍ പറഞ്ഞു. അതോടൊപ്പം ഇത് തന്റെ അവസാന തിരഞ്ഞെടുപ്പ് പോരാട്ടമായിരിക്കും എന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. ഈ തിരഞ്ഞെടുപ്പിന് ശേഷം ഞാന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കും.
വരുണ മണ്ഡലത്തിന്റെ മകനാണ് ഞാന്‍. ആളുകള്‍ എന്നെ ആശീര്‍വദിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. വരുണ മണ്ഡലത്തില്‍ എന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുക എന്നതാണ് തന്റെ ഉദ്ദേശം. എന്നും അതിനാല്‍ ഇതെല്ലാം ആലോചിച്ചാണ് വരുണ മണ്ഡലത്തില്‍ നിന്ന് ഞാന്‍ മത്സരിക്കുന്നത് എന്നും സിദ്ധരാമയ്യ പറഞ്ഞു. നിലവില്‍ കര്‍ണാടകയിലെ പ്രതിപക്ഷ നേതാവാണ് സിദ്ധരാമയ്യ.
നേരത്തെ തന്നെ കോലാറില്‍ മത്സരിക്കണം എന്ന ആഗ്രഹം സിദ്ധരാമയ്യ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി കോലാര്‍ സുരക്ഷിതമായിരിക്കില്ല എന്നും വരുണയിലേക്ക് മാറണം എന്നും സിദ്ധരാമയ്യയോട് പറഞ്ഞിരുന്നു. എന്നാല്‍ വരുണ മണ്ഡലം മകന്‍ യതീന്ദ്രയുടെ സിറ്റിംഗ് സീറ്റായതിനാല്‍ സിദ്ധരാമയ്യ ആദ്യം താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. പിന്നീട് ദല്‍ഹിയില്‍ നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് വരുണയില്‍ മത്സരിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.
അതേസമയം കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് 2023 മെയ് 10 നും വോട്ടെണ്ണല്‍ മെയ് 13 നും ആണ് നടക്കുന്നത്. ബി ജെ പിയും കോണ്‍ഗ്രസും ജെ ഡി എസും തമ്മില്‍ ശക്തമായ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. നിലവില്‍ ബി ജെ പിയാണ് കര്‍ണാടക ഭരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസും ജെ ഡി എസും സഖ്യം ചേര്‍ന്നതോടെ അധികാരം ലഭിച്ചില്ല.
Ramadan 2023: നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടത് കഴിക്കാമോ..? അറിയാം നോമ്പ് കാലത്തെ ഭക്ഷണശീലങ്ങള്‍
പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിലേയും ജെ ഡി എസിലേയും എം എല്‍ എമാരെ കൂറുമാറ്റിയാണ് ബി ജെ പി അധികാരം പിടിച്ചത്. ദക്ഷിണേന്ത്യയില്‍ ബി ജെ പിക്ക് സര്‍ക്കാരുള്ള ഏക സംസ്ഥാനമാണ് കര്‍ണാടക. അതിനാല്‍ തന്നെ ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യം മാത്രം വെച്ചാണ് ബി ജെ പി മത്സരിക്കുന്നത്. എന്നാല്‍ അധികാരം തിരിച്ച് പിടിച്ച് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് കോണ്‍ഗ്രസ് ലക്ഷ്യം.












Click it and Unblock the Notifications