കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഓള്‍ഡ് മൈസൂർ' പിടിച്ചാല്‍ കർണാടക പിടിക്കാം; കച്ചകെട്ടിയൊരുങ്ങി കോണ്‍ഗ്രസും ബിജെപിയും

Google Oneindia Malayalam News

ബെംഗളൂരു: 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണ പ്രവർത്തനങ്ങള്‍ സജീവമാക്കി സംസ്ഥാനത്തെ പ്രധാന പാർട്ടികള്‍. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രത്യേകിച്ച് പഴയ മൈസൂർ മേഖലയില്‍ കോണ്‍ഗ്രസും ജെ ഡി എസും ബി ജെ പിയും വലിയ പ്രധാന്യമാണ് കൊടുക്കുന്നത്.

തമിഴ് വോട്ടർമാർ ആധിപത്യം പുലർത്തുന്ന ഈ മേഖലയില്‍ ജെ ഡി എസിനാണ് പരമ്പരാഗതമായി മുന്‍തൂക്കം. അതുപൊളിക്കാനായി കഴിഞ്ഞ കുറേ വർഷങ്ങളായി ബി ജെ പിയും കോണ്‍ഗ്രസും വലിയ പ്രചരണ പ്രവർത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. ഇത്തവണം ആ ശ്രമങ്ങള്‍ ശക്തമാണ്.

ഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും പഴയ മൈസൂർ,

1983, 2004, 2008, 2018 വർഷങ്ങളിലെ കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും പഴയ മൈസൂർ, ഹൈദരാബാദ്-കർണാടക, മുംബൈ-കർണാടക എന്നീ മൂന്ന് പ്രധാന മേഖലകളിൽ ഒരു പാർട്ടിക്കും കൃത്യമായ ഭൂരിപക്ഷം നേടാനായിട്ടില്ലെന്നതാണ് ശ്രദ്ധേയം. തമിഴരെ കൂടാതെ, പഴയ മൈസൂർ മേഖലയില്‍ വൊക്കലിഗകളും ആധിപത്യം പുലർത്തിയിരുന്നു.

പതിനാറ് കോടി ബംപർ അടിച്ചവന് കിട്ടുക 8.40 കോടി മാത്രം; ഏഴ് കോടിയിലേറെ പോവുന്ന വഴിയിങ്ങനെപതിനാറ് കോടി ബംപർ അടിച്ചവന് കിട്ടുക 8.40 കോടി മാത്രം; ഏഴ് കോടിയിലേറെ പോവുന്ന വഴിയിങ്ങനെ

വൊക്കലിഗ വോട്ടർമാരുടെ വോട്ട് വിഹിതം

എന്നാൽ കാലക്രമേണ, വൊക്കലിഗ വോട്ടർമാരുടെ വോട്ട് വിഹിതം കോൺഗ്രസ്, ജെ ഡി എസ്, ബി ജെ പി എന്നിങ്ങനെ മൂന്ന് പാർട്ടികള്‍ക്കുള്ളില്‍ വിഭജിക്കപ്പെട്ടു. ഇത്തവണ കോൺഗ്രസും ജെ ഡി എസും വെവ്വേറെ മത്സരിക്കുമ്പോൾ വോട്ട് പിളരാനുള്ള സാധ്യത ഏറെയാണ്. കോൺഗ്രസ്, ബി ജെ പി തുടങ്ങിയ പാർട്ടികൾക്ക് ഈ മേഖലയില്‍ ആധിപത്യം പുലർത്തുന്നത് ഭരണത്തിലേക്ക് എത്തുന്നതില്‍ തന്നെ നിർണ്ണായകമാണ്.

അശ്വിന് റോബിന്റെ വക ബിരിയാണി ഉറപ്പായി: അവരെ മാറ്റി നിർത്തിയത് മനഃപൂർവ്വമെന്നും റോബിന്‍അശ്വിന് റോബിന്റെ വക ബിരിയാണി ഉറപ്പായി: അവരെ മാറ്റി നിർത്തിയത് മനഃപൂർവ്വമെന്നും റോബിന്‍

പഴയ മൈസുർ മേഖലയില്‍ ജെ ഡി എസ് ആണ്

1983ൽ പഴയ മൈസുർ മേഖലയില്‍ ജെ ഡി എസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്ന് വന്നത്. ആ വർഷം കോണ്‍ഗ്രസിന്റെ പ്രകടനം ഏറെ ദയനീയമായിരുന്നു. 2004-ൽ, ഓൾഡ് മൈസൂർ മേഖലയിലും ഹൈദരാബാദ് കർണാടക മേഖലയിലും തിരിച്ചടി നേരിട്ടപ്പോള്‍ സംസ്ഥാനത്ത് ബി ജെ പിയുടെ അംഗബലവും കുറഞ്ഞു. 2008ലെ തിരഞ്ഞെടുപ്പിൽ പഴയ മൈസൂർ മേഖലയിൽ ബിജെപി മികച്ച പ്രകടനം നടത്തിയെങ്കിലും മുംബൈ കർണാടക മേഖലയിൽ മോശം പ്രകടനം ഭരണം നഷ്ടപ്പെടുത്തുന്നതിലും കലാശിച്ചു.

Hair Care: രണ്ട് തക്കാളിയുണ്ടോ, എങ്കില്‍ മുടി തഴച്ച് വളരാനുള്ള മരുന്ന് വീട്ടിലുണ്ടാക്കാം

2018 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ

അതുപോലെ, 2018 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ, മുംബൈ-കർണാടകയിലും തീരദേശ കർണാടകയിലും ബി ജെ പി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പഴയ മൈസൂർ മേഖലയില്‍ പാർട്ടിക്ക് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചില്ല. ഇതിനാല്‍ തന്നെ ഏറ്റഴും വലയി ഒറ്റകക്ഷിയായി ഉയർന്നിട്ടും പാർട്ടിക്ക് അധികാരം നഷ്ടപ്പെടുന്ന സ്ഥിതി വിശേഷമുണ്ടായി.

1989, 1999, 2013 വർഷങ്ങളിൽ മാത്രമാണ് പഴയ മൈസൂർ

1989, 1999, 2013 വർഷങ്ങളിൽ മാത്രമാണ് പഴയ മൈസൂർ, ഹൈദരാബാദ്-കർണാടക, മുംബൈ-കർണാടക മേഖലകളിൽ കോൺഗ്രസ് ഭൂരിപക്ഷം നേടിയത്. ഈ പ്രദേശങ്ങളിലെ മികച്ച പ്രകടനങ്ങൾ കാരണം, സംസ്ഥാനം ഭരിക്കാൻ അവർക്ക് കഴിയുകയും ചെയ്തു. ഇത്തവണയും സമാനമായൊരു പ്രകടനമാണ് അവർ ലക്ഷ്യമിടുന്നത്.

English summary
Karnataka assembly elections: Parties strategize to dominate Old Mysore region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X