Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമചന്ദ്ര ഗുഹ അര്‍ബന്‍ നക്‌സല്‍... അധോലോകത്ത് നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് കര്‍ണാടക ബിജെപി

ബെംഗളൂരു: പൗരത്വ നിയമ പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ അപമാനിച്ച് രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടക ബിജെപി. രാമചന്ദ്ര ഗുഹ അര്‍ബന്‍ നക്‌സലാണെന്ന് ബിജെപി ആരോപിച്ചു. ഒരു ചോദ്യോത്തര തരത്തിലാണ് പ്രസ്താവന ബിജെപി അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ ട്വീറ്റ് വലിയ വിവാദമായി മാറിയിട്ടുണ്ട്.

1

നിങ്ങള്‍ ആരാണ്. ഞാന്‍ രാമചന്ദ്ര ഗുഹ. അധോലോകത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നക്‌സലുകള്‍ സാധാരണക്കാര്‍ക്ക് തീര്‍ത്തും അജ്ഞാതരായിരിക്കുമെന്നും ട്വീറ്റില്‍ പറയുന്നു. അവര്‍ നാട്ടില്‍ അക്രമവും സംഘടിത പ്രക്ഷോഭങ്ങളും നടക്കുമ്പോള്‍ മാത്രമാണ് പുറംലോകത്തെത്തുക. അവരുടെ യജമാനന്‍മാരുടെ നിര്‍ദേശപ്രകാരമാണ് വരവ്. ഇപ്പോള്‍ അവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കപ്പെട്ടെന്നും ബിജെപിയുടെ ട്വീറ്റില്‍ പറയുന്നു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തത്. പുറത്തുവന്ന വീഡിയോയില്‍ ഗുഹയെ പോലീസുകാരന്‍ മുഷ്ടി ചുരുട്ടി തല്ലാന്‍ പോകുന്നതും കാണാം. എന്നാല്‍ തന്റെ കസ്റ്റഡിയും അറസ്റ്റും തീര്‍ത്തും ജനാധിപത്യപരമാണെന്ന് ഗുഹ പറഞ്ഞിരുന്നു. സമാധാനപരമായി സമരം നടത്താന്‍ പോലും പോലീസ് അനുവദിക്കുന്നില്ലെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു.

പൗരത്വ നിയമ പ്രതിഷേധം രാജ്യത്ത് കത്തുമ്പോള്‍ എതിര്‍ക്കുന്നവരെ അര്‍ബന്‍ നക്‌സലാക്കുന്ന ബിജെപിയുടെ നീക്കം വലിയ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. ഇതിനിടെ പ്രതിഷേധങ്ങള്‍ പലയിടത്തും അക്രമാസക്തമായിരിക്കുകയാണ്. ലഖ്‌നൗവില്‍ ഡിസംബര്‍ 23 വരെ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. യുപിയിലെ രാംപൂരില്‍ സംഘര്‍ഷാവസ്ഥയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പോലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. യുപി ഭവന് പുറത്തെ പ്രതിഷേധത്തില്‍ നാല് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+