കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക ഉപതിരഞ്ഞെടുപ്പ്; തുറുപ്പ് ചീട്ട് ഇറക്കി കോൺഗ്രസ്, ലക്ഷ്യം വൊക്കലിഗ സമുദായ വോട്ടുകൾ!

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിലെ ഉപതിരഞ്ഞെടുപ്പ് പ്രാചരണ പരിപാടികൾ ആരംഭിച്ച് കോൺഗ്രസ്. ഡിസംബർ‌ അഞ്ചിനാണ് പതിനഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിര‍ഞ്ഞെടുപ്പ് കർണാടകയിൽ നടക്കുന്നത്. അധികാരത്തില്‍ തിരികെ വരണമെങ്കില്‍ സമുദായങ്ങളായ ലിംഗായത്തുകളുടെയും വൊക്കലിഗയുടേയും പിന്തുണ വളരെ പ്രധാനമാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

ഹരിയാനയില്‍ കോണ്‍ഗ്രസ് പരീക്ഷിച്ച അതേ തന്ത്രം തന്നെയാണ് കര്‍ണാടകയിലും പരീക്ഷിക്കാന്‍ ശ്രമിക്കുന്നത്. പതിരഞ്ഞടുപ്പ് പ്രചാരണ രംഗത്ത് സജീവമല്ലാത്തെ കർണാടകയിലെ ചില കോൺഗ്രസ് നേതാക്കൾക്ക്, എഐസിസി നേതൃത്വത്തിൽ താക്കീത് നൽകിയിട്ടുമുണ്ട്. പലയിടങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾക്കായി വോട്ടു ചോദിക്കാൻ നേതാക്കൾ എത്താത്തത് ചർച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പ്രചാരണത്തിന്റെ രണ്ടാം ഘട്ടം

പ്രചാരണത്തിന്റെ രണ്ടാം ഘട്ടം

പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിലാണ് കോൺഗ്രസ് തുറുപ്പ് ചീട്ട് ഇറക്കിയിരിക്കുന്നത്. ശിവകുമാറിനെയാണ് പ്രചാരൻണ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. മണ്ഡലങ്ങളിലെ വൊക്കലിഗ സമുദായത്തിന്റെ വോട്ടുകള്‍ പ്രചരണത്തിന്റെ അവസാന നിമിഷങ്ങളില്‍ നേടിയെടുക്കുക എന്നതാണ് ശിവകുമാറിന്റെ ലക്ഷ്യം. വൊക്കലിഗ സമുദായത്തിന് കൂടുതല്‍ സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് പ്രചരണത്തില്‍ ശിവകുമാര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്.

ലിംഗായത്തുകളും വൊക്കലിഗ സമുദായക്കാരും

ലിംഗായത്തുകളും വൊക്കലിഗ സമുദായക്കാരും

കോൺഗ്രസിന് അധികാരത്തിലേക്ക് തിരികെ വരണമെങ്കിൽ ലിംഗായത്തുകളും വൊക്കലിഗ സമുദായക്കാരും കനിയണം. ഇവരുടെ പിന്തുണ കോൺഗ്രസിന് വളരെ അനിവാര്യമാണ്. ലിംഗായത്തുകൾ കാലങ്ങളായി ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്. അതുകൊണ്ട് തന്നെ വൊക്കിലിഗ സമുദായത്തിന്റെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

കോൺഗ്രസുമായി കൈകോർക്കാൻ ജെഡിയു

കോൺഗ്രസുമായി കൈകോർക്കാൻ ജെഡിയു

അതേസമയം ബിജെപിക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കിൽ കോൺഗ്രസുമായി വീണ്ടും കൈകോർക്കാൻ ജെഡിയു ശ്രമിക്കുന്നുണ്ടെന്നും സൂചനകൾ വരുന്നുണ്ട്. പാർട്ടി നേതാവ് എച്ച് ഡി ദേവഗൗഡയാണ് ഇതിന് നീക്കം നടത്തുന്നതെന്നാണ് വിവരം. ഉപതിരപഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനം എന്തായിരിക്കും എന്ന് കാത്തിരിക്കുകയാണ് ദേവഗൗഡ.

രണ്ട് കക്ഷികളുമായും സഹകരിക്കും

രണ്ട് കക്ഷികളുമായും സഹകരിക്കും


‘കോൺഗ്രസിലെ പരമോന്നതനേതാവാണ് സോണിയാഗാന്ധി. അവർ എന്ത് തീരുമാനിച്ചാലും കോൺഗ്രസിൽ എല്ലാവർക്കും അനുസരിക്കേണ്ടിവരും. എന്നാൽ ജെഡിഎസിൽ പരമോന്നതനേതാവില്ല. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് കാണാം' എന്നായിരുന്നുന സംഭവത്തിൽ ദേവഗൗഡ പ്രതികരിച്ചത്. ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ കോൺഗ്രസുമായും ബിജെപിയുമായും സഹകരിക്കാൻ തയ്യാറാണെന്ന സൂചനയാണ് ദേവഗൗഡയും മുൻമുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും നൽകുന്നത്.

ഷായുടെ ചാണക്യ തന്ത്രങ്ങൾ പൊളിയുന്നു

ഷായുടെ ചാണക്യ തന്ത്രങ്ങൾ പൊളിയുന്നു


ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ക്ഷീണമുണ്ടായാൽ കർണാടകത്തിൽ സർക്കാർപരീക്ഷണത്തിന് കോൺഗ്രസ് കേന്ദ്രനേതൃത്വം തയ്യാറാകുമെന്നാണ് വിലയിരുത്തൽ. ഇത്തരമൊരു സാഹചര്യംവന്നാൽ കോൺഗ്രസിനൊപ്പംനിന്ന് വീണ്ടും അധികാരത്തിലെത്താൻ സാധിക്കുമെന്നാണ് ജെഡിഎസ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിന് സോണിയ ഗാന്ധിയുടെ തീരുമാനമാകും അന്തിമമാകുക. അമിത് ഷായുടെ 'ചാണക്യ തന്ത്രങ്ങള്‍' ഒന്നൊന്നായി തകര്‍ന്നടിയുമ്പോള്‍ പ്രതീക്ഷയിലാണ് പ്രതിപക്ഷം. മഹാരാഷ്ട്രയുടെ അനുരണങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കുമെന്ന് പ്രതിപക്ഷം പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തില്‍ വീണ്ടുമൊരു 'മഹാരാഷ്ട്ര' ഉണ്ടായേക്കുമെന്ന സൂചനയാണ് ജെഡിഎസ് തലവന്‍ എച്ച്ഡി ദേവഗൗഡയും നല്‍കുന്നത്.

English summary
Karnataka bypolls: DK Shivakumar start election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X