കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമിയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് തന്ത്രം; വിധേയ വേഷം കെട്ടിയത് മറ്റൊന്നിന്!! കളി തുടങ്ങി

Google Oneindia Malayalam News

ബെംഗളൂരു: ബിജെപിയെയും യെദ്യൂരപ്പയെയും അധികാരത്തിന്റെ പടവുകളില്‍ നിന്ന് വലിച്ച് താഴെയിട്ട സന്തോഷത്തിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം. രാജ്യത്തെ പ്രതിപക്ഷ കക്ഷികളെല്ലാം സഖ്യത്തിന്റെ ഈ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ഈ സഖ്യസാധ്യതകള്‍ വരുന്ന പൊതുതിരഞ്ഞൈടുപ്പിലേക്കും എത്തിക്കാന്‍ കഴിഞ്ഞാല്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
ഈ സമയം ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. എന്തിനാണ് കോണ്‍ഗ്രസ് ജെഡിയുവിന് നിരുപാധിക പിന്തുണ നല്‍കിയത്. ബിജെപിയെ പരാജയപ്പെടുത്തി എന്നതൊഴിച്ചാല്‍ കോണ്‍ഗ്രസിന് ബാക്കിയെല്ലാം നഷ്ടമല്ലേ. ഈ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പുഞ്ചിരി തൂകുക മാത്രമാണ് ഇപ്പോള്‍ നല്‍കുന്ന മറുപടി. എന്നാല്‍ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ മറ്റു ചിലതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. വിലയിരുത്തലുകള്‍ ഇങ്ങനെ...

ബിജെപിയുടെ തേരോട്ടം

ബിജെപിയുടെ തേരോട്ടം

ദക്ഷിണേന്ത്യയില്‍ കര്‍ണാടക പിടിച്ചാണ് ബിജെപി ആദ്യം കടന്നുവന്നത്. ഉത്തരേന്ത്യയില്‍ തേരോട്ടം ശക്തമാക്കിയപ്പോഴും ദക്ഷിണേന്ത്യ ബിജെപിയെ അകറ്റി നിര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് കേവല ഭൂരിപക്ഷമില്ലെങ്കില്‍ പോലും അധികാരം ബിജെപിയിലെത്തുന്ന അശ്ലീല കളികള്‍ക്ക് രാജ്യം സാക്ഷിയായത്.

കോണ്‍ഗ്രസ് അങ്ങോട്ട് ചെന്നു

കോണ്‍ഗ്രസ് അങ്ങോട്ട് ചെന്നു

ദക്ഷിണേന്ത്യയില്‍ ഇത്തരം കളികള്‍ സാധാരണ കാണാറില്ല. എങ്കിലും മേഘാലയയിലെയും മണിപ്പൂരിലെയും പോലെ കര്‍ണാടകയില്‍ അധികാരം പിടിക്കാന്‍ എല്ലാ കളികളും ബിജെപി പുറത്തെടുക്കുമെന്ന കോണ്‍ഗ്രസ് നേരത്തെ കണക്കുകൂട്ടിയിരുന്നു. തുടര്‍ന്നാണ് ജെഡിഎസ് താല്‍പ്പര്യപ്പെട്ടില്ലെങ്കിലും അങ്ങോട്ട് ചെന്ന് സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായത്.

ലക്ഷ്യങ്ങള്‍ ഇങ്ങനെ

ലക്ഷ്യങ്ങള്‍ ഇങ്ങനെ

ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ വരവ് തടയുക എന്നത് തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രഥമ ലക്ഷ്യം. മറ്റൊന്ന് പ്രാദേശിക കക്ഷികളുമായി സഹകരണം ശക്തമാക്കുക എന്നതായിരുന്നു. മോദിയും അമിത് ഷായും നാല് വര്‍ഷത്തോളമായി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് അതേ രീതിയില്‍ തിരിച്ചടി നല്‍കുകയും കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ്.

മായാവതി നടത്തിയ നീക്കം

മായാവതി നടത്തിയ നീക്കം

മായാവതി നടത്തി നീക്കമാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വഴി തുറന്നത്. അവര്‍ കര്‍ണാടകയുടെ ചുമതലയുള്ള ബിഎസ്പി നേതാവിനെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചയ്ക്ക് നിയോഗിച്ചു. കൂടാതെ നേരിട്ട് സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി. തൊട്ടുപിന്നാലെയാണ് സോണിയ ജെഡിഎസ് നേതാവ് ദേവഗൗഡയെ ബന്ധപ്പെട്ടത്.

ജെഡിഎസ്സിന്റെ സംശയം

ജെഡിഎസ്സിന്റെ സംശയം

മായാവതിയും സോണിയയും ദേവഗൗഡയും ഒരേ സ്വരത്തില്‍ ഐക്യപ്പെട്ടതോടെ കാര്യങ്ങള്‍ എളുപ്പമായി. എങ്കിലും കോണ്‍ഗ്രസ് ഉപാധി വയ്ക്കുമോ എന്നാതായിരുന്നു ജെഡിഎസിന്റെ സംശയം. എന്നാല്‍ അവിടെയും കോണ്‍ഗ്രസ് ഒരു മുഴം മുമ്പേ എറിഞ്ഞു. നിരുപാധിക പിന്തുണയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്.

വാശി പിടിക്കില്ല

വാശി പിടിക്കില്ല

മന്ത്രി പദവികള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും 78 സീറ്റില്‍ വിജയിച്ച പാര്‍ട്ടി എന്ന പരിഗണന മന്ത്രിസഭയില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഉപ മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ കോണ്‍ഗ്രസിന് നീക്കിവച്ചേക്കും. എന്നാല്‍ പ്രത്യേക പദവികള്‍ വേണമെന്ന് കോണ്‍ഗ്രസ് വാശി പിടിക്കില്ല എന്നാണ് നേതാക്കള്‍ പറയുന്നത്.

ഭിന്നതയ്ക്ക് സാധ്യത

ഭിന്നതയ്ക്ക് സാധ്യത

എന്നാല്‍ സഖ്യത്തിനിടയില്‍ ഭിന്നതയ്ക്ക് സാധ്യത കൂടുതലാണ്. 21ന് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലില്ലെന്നാണ് അറിയുന്നത്. ജെഡിഎസുമായുള്ള സഖ്യം ചേര്‍ന്നതില്‍ കോണ്‍ഗ്രസില്‍ അപസ്വരങ്ങളുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

2006ല്‍ 20:20

2006ല്‍ 20:20

2006ല്‍ ബിജെപിയും ജെഡിഎസും സഖ്യസര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. 20.20 എന്ന തോതിലാണ് അന്ന്് മന്ത്രിസഭ രൂപീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അത്തരം ഉപാധികളൊന്നും വച്ചിട്ടില്ല. അതിന് കാരണം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാണെന്ന് വിലയിരുത്തുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പ്

കര്‍ണാടകയില്‍ സുസ്ഥിര സര്‍ക്കാര്‍ നിലവിലുണ്ടാകണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. മന്ത്രിസഭാ രൂപീകരണത്തിലോ മറ്റോ ഭിന്നത ഉടലെടുത്താല്‍ സര്‍ക്കാര്‍ തീഴെ വീഴും. അത് ബിജെപിക്ക് ഗുണമാകുകയും ചെയ്യും. ഈ അവസരം ഇല്ലാതാക്കുകയാണ് കോണ്‍ഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് കോണ്‍ഗ്രസിന്റേത്.

കുമാരസ്വാമി പറയുന്നു

കുമാരസ്വാമി പറയുന്നു

ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ ഒരുമിച്ചിരുന്ന് സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് ആലോചിക്കുമെന്നാണ് കുമാരസ്വാമി പറഞ്ഞത്. കെപിസിസി അധ്യക്ഷന്‍ ജി പരമേശ്വരയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കുമാരസ്വാമി ക്ഷണിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ഉപമുഖ്യമന്ത്രിയായി മുസ്ലിം, ദളിത് സമുദായത്തില്‍ നിന്ന് തിരഞ്ഞെടുക്കുമെന്നായിരുന്നു ജെഡിഎസ് നല്‍കിയ വാഗ്ദാനം.

ബിഎസ്പി എംഎല്‍എ മന്ത്രിയാകും

ബിഎസ്പി എംഎല്‍എ മന്ത്രിയാകും

ജെഡിഎസിനൊപ്പം സഖ്യം ചേര്‍ന്ന് മല്‍സരിച്ച ബിഎസ്പി എംഎല്‍എ ബി മഹേഷ് മന്ത്രിസഭയിലുണ്ടാകുമെന്നാണ് കരുതുന്നത്. കുമാരസ്വാമിയുടെ സഹോദരന്‍ എച്ച്ഡി ദേവണ്ണ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ പരാജയപ്പെടുത്തിയ ജിടി ദേവഗൗഡയും മന്ത്രിസഭയിലുണ്ടാകും.

കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് ഇവര്‍

കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് ഇവര്‍

ഡികെ ശിവകുമാര്‍, എംബി പാട്ടീല്‍, പ്രിയങ്ക് ഖാര്‍ഗെ, ആര്‍വി ദേശ്പാണ്ഡെ എന്നിവരെല്ലാം കോണ്‍ഗ്രസ് പ്രതിനിധികളായി മന്ത്രിസഭയിലുണ്ടാകുമെന്നാണ് പ്രതീക്ഷ. മൊത്തം 33 അംഗ സഭയാകുമെന്നും കരുതുന്നു. ഇതില്‍ 15 സീറ്റ് വരെ ജെഡിഎസിനായിരിക്കും. ബാക്കി കോണ്‍ഗ്രസിനും. 21നാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലുക.

English summary
Karnataka Cabinet: Cautious Congress may give JD(S) upper hand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X