കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ സുരക്ഷയ്ക്ക് ഊന്നൽ നൽകി ബെംഗളൂരു നഗരം; സ്ഥാപിക്കുന്നത് 16000 സിസിടിവി ക്യാമറകൾ!

Google Oneindia Malayalam News

ബെംഗളുരു: സ്ത്രീകളുടെ സുരക്ഷയ്ക്ക് ഊന്നൽ നൽകി കർണാടക, ബെംഗളൂരുവിൽ 16000 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. സുരക്ഷ ലൈറ്റുകളും, എമർജൻസി ബട്ടനുകളും സ്ഥാപിക്കും. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. സേഫ് സിറ്റി പ്രൊജക്ട് പദ്ധതി പ്രകാരം നിർഭയ ഫണ്ടിൽ നിന്ന് 667 കോടി ചിലവാക്കിയാണ് പ്രവർത്തനം. മൂന്ന് വർഷ കാലാവധികൊണ്ട് പദ്ധതി പൂർത്തിയാകും.

<strong>മരട് ഫ്ലാറ്റ് വിഷയം; കുടുങ്ങുന്നത് മുൻ ഇടത് പഞ്ചായത്ത് ഭരണ സമിതി? രണ്ട് സിപിഎം നേതാക്കളെ ചോദ്യം ചെയ്യും!</strong>മരട് ഫ്ലാറ്റ് വിഷയം; കുടുങ്ങുന്നത് മുൻ ഇടത് പഞ്ചായത്ത് ഭരണ സമിതി? രണ്ട് സിപിഎം നേതാക്കളെ ചോദ്യം ചെയ്യും!

ജിഐഎസ് മാപ്പിങ് അടിസ്ഥാനമാക്കി ക്യാമരകൾ എവിടെയൊക്കെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് പോലീസിന് കണ്ടെത്താനാകുമെന്ന് നിയമ മന്ത്രി ജെസി മധുസ്വാമി വ്യക്തമാക്കി. എല്ലാ ക്യാമറയിലും എമർ‌ജസി ക്യാമറകളും അടുത്തായി പാനിക്ക് ബട്ടനുകളുമുണ്ടാകും. ബട്ടൻ അമർത്തിയാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ സൈറൻ മുഴങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

CCTV camera

16000 ക്യാമറകളിൽ 7500 ക്യാമറകൾ രാത്രിയും പകലും പ്രവർത്തിക്കുന്നതായിരിക്കും, 5000 പിക്സിഡ് കായമറകളും, 1000 പാൻ ടിൽട്ട് സൂം ക്യാമറകളുമായിരിക്കും. 1000 വാഹനങ്ഹളുടെ നമ്പർ പ്ലേറ്റ് കണ്ടു പിടി്കാൻ കഴിയുന്ന ക്യാമറകളും, മുഖം നീരീക്ഷിക്കുന്ന 500 ക്യാമറകളും, 20 ഡ്രോൺ ക്യാമറകളും, 1100 ബോഡി ബോൺ ക്യാമറകളുമായിരിക്കും. കേന്ദ്ര വനിത ശിശു വികസന മന്ത്രാലയമാണ് നിർഭയ ഫണ്ട് അനുവദിക്കുന്നത്. ദില്ലി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ലഖ്‌നൗ എന്നിവിടങ്ങളിളും ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

English summary
Karnataka Cabinet on Tuesday approved a plan to install more than 16,000 CCTV cameras in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X