• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്ക് നക്സല്‍ ബന്ധം? ജാമ്യം നല്‍കരുതെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടിക്ക് ജാമ്യം അനുവദിക്കുന്നതിനെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വ്യാഴാഴ്ചയാണ് 19 കാരിയായ അമൂല്യ ലിയോണ്‍ സ്റ്റേജില്‍ വെച്ച് പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. യുവതിക്ക് നക്സല്‍ ബന്ധമുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിദ്യാര്‍ത്ഥിയ്ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെതിരെ വലതുപക്ഷ സംഘടനകള്‍ ബെംഗളൂരുവില്‍ പ്രതിഷേധവുമായി രംഗത്തെക്കുകയും ചെയ്തിരുന്നു.

എബിവിപി വട്ടപ്പൂജ്യം; ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വന്‍ വിജയം

 പിതാവും രക്ഷക്കെത്തില്ല

പിതാവും രക്ഷക്കെത്തില്ല

അമൂല്യക്ക് ജാമ്യം ലഭിക്കില്ലെന്നും പിതാവ് പോലും പെണ്‍കുട്ടിയെ സംരക്ഷിക്കില്ലെന്നും യെഡിയൂരപ്പയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അവള്‍ക്ക് നക്സലുകളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞു കഴിഞ്ഞിരുന്നു. അതിനാല്‍ തക്കതായ ശിക്ഷ നല്‍കേണ്ടതുണ്ടെന്നും യെഡിയൂരപ്പ പറയുന്നു. ഇത്തരം സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം. പെണ്‍കുട്ടിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയും രംഗത്തെത്തിയിരുന്നു.

 എഐഎംഐഎം പരിപാടിയില്‍ വെച്ച്

എഐഎംഐഎം പരിപാടിയില്‍ വെച്ച്

ബെംഗളൂരുവില്‍ ആള്‍ ഇന്ത്യ മജ് ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ സംഘടിപ്പിച്ച സിഎഎ വിരുദ്ധ പ്രതിഷേധ പരിപാടിയില്‍ വെച്ചാണ് അമൂല്യ ലിയോണ്‍ ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, പാകിസ്താന്‍ സിന്ദാബാദ്, എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയില്‍ വെച്ചാണ് സംഭവം. ഒവൈസിയുള്‍പ്പെടെ നിരവധി പേര്‍ പെണ്‍കുട്ടിയെ തടയാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

 ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ജുഡീഷ്യല്‍ കസ്റ്റഡിയില്‍

രണ്ട് മുദ്രാവാക്യങ്ങളുടേയും വ്യത്യാസത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിന് വേണ്ടിയാണ് പെണ്‍കുട്ടി രണ്ട് മുദ്രാവാക്യങ്ങളും മുഴക്കിയത്. എന്നാല്‍ പെണ്‍കുട്ടിക്ക് പറയാനുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ പോലീസ് അമൂല്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 (എ) പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയയ്ക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത അമൂല്യയെ നേരിട്ട് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുകയായിരുന്നു. ഇതോടെയാണ് ജാമ്യം നിഷേധിച്ച് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചത്.

 ഫേസ്ബുക്ക് പോസ്റ്റുകള്‍ തെളിവോ?

ഫേസ്ബുക്ക് പോസ്റ്റുകള്‍ തെളിവോ?

അമൂല്യ വരുന്നത് ഏറെക്കാലമായി നക്സലുകളുടെ സജീവ സാന്നിധ്യമുള്ള പ്രദേശത്തുനിന്നാണെന്നും കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ പറയുന്നു. പെണ്‍കുട്ടി ഫേസ്ബുക്കില്‍ അത്തരത്തിലുള്ള നിരവധി പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ടെന്നും ഈ ദിശയിലാണ് കേസ് അന്വേഷിക്കുകയെന്നും യെഡിയൂരപ്പ പറയുന്നു. മകളുടെ സംരക്ഷിക്കാനില്ലെന്ന പെണ്‍കട്ടിയുടെ പിതാവായ 76 കാരന്റെ പ്രതികരണവും പുറത്തുവന്നിരുന്നു. ഇക്കാര്യവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് യെഡിയൂരപ്പയുടെ പ്രസ്താവന. അമൂല്യ പറഞ്ഞത് തെറ്റാണെന്നും ചില മുസ്ലിങ്ങള്‍ക്കൊപ്പം ചേര്‍ന്ന മകള്‍ താന്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്നും പിതാവ് പറയുന്നു.

English summary
Karnataka CM opposes bail for woman who raised pro-Pak slogan over Naxal links
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X