കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതപരിവര്‍ത്തന വിരുദ്ധ ബില്‍ കീറി ഡി കെ ശിവകുമാര്‍; കര്‍ണാടക നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഇന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. മതപരിനര്‍ത്തന വിരുദ്ധ ബില്ലിന്റെ അവതരണത്തിനിടെ കര്‍ണാടക നിയമസഭയില്‍ ബഹളത്തിലൂടെയായിരുന്നു തുടക്കം ഒടുവില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ ബില്ല് കീറി കളയുകയായിരുന്നു.
ഇന്ന് ബില്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച് തങ്ങള്‍ക്ക് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും അജണ്ടയില്‍ ഉള്‍പ്പെടുത്തി പ്രതിപക്ഷത്തെ അറിയിക്കാതെ ഭരണകക്ഷിയായ ബിജെപി ബില്ല് അവതരിപ്പിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും കോണ്‍ഗ്രസ് വാദിച്ചു.

Recommended Video

cmsvideo
കര്‍ണാടക നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ | Oneindia Malayalam

കൃഷ്ണപ്രിയയുടെ കൊലപാതകത്തിന് ന്യായീകരണം, സൈബർ പ്രചാരണങ്ങൾക്കെതിരെ സിപിഎംകൃഷ്ണപ്രിയയുടെ കൊലപാതകത്തിന് ന്യായീകരണം, സൈബർ പ്രചാരണങ്ങൾക്കെതിരെ സിപിഎം

കരടിന് കാബിനറ്റ് അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സപ്ലിമെന്ററി അജണ്ടയുടെ ഭാഗമായി ബില്‍ അവതരിപ്പിച്ചത്.ഉച്ചഭക്ഷണ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭയിലേക്ക് നടക്കുമ്പോള്‍ ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര ബില്‍ അവതരിപ്പിച്ചതായി നിയമസഭാ വൃത്തങ്ങള്‍ പറഞ്ഞു. ഇത് പ്രതിപക്ഷവും ഭരണകക്ഷിയായ ബി.ജെ.പിയും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമാവുകയായിരുന്നു. ബില്‍ ചര്‍ച്ചയ്ക്കുള്ള അജണ്ടയുടെ ഭാഗമാകാത്തത് എങ്ങനെയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ, ഇത് ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും പറഞ്ഞു.

dk

നടപടിക്രമങ്ങള്‍ പാലിച്ചാണ് ബില്‍ അവതരിപ്പിച്ചതെന്നും അനുബന്ധ അജണ്ടയുടെ ഭാഗമായാണ് ബില്‍ ചേര്‍ത്തതെന്നും നിയമമന്ത്രി ജെ സി മധുസ്വാമി പറഞ്ഞു. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ ബില്‍ അവതരിപ്പിച്ചുവെന്നും ചര്‍ച്ച ചെയ്യണമെന്നും പറഞ്ഞപ്പോള്‍, 'ഒളിച്ചുകളിവഴിയാണ്' ബില്‍ അവതരിപ്പിച്ചതെന്ന് ശിവകുമാറും സിദ്ധരാമയ്യയും പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസിന്റെ ഒളിച്ചുകളി പരാമര്‍ശത്തിനെതിരെ സ്പീക്കര്‍ വി എച്ച് കാഗേരി രംഗ്തതെത്തി. എല്ലാം എന്റെ ചട്ടപ്രകാരമാണ് ചെയ്യുന്നത്, ബില്‍ അജണ്ടയില്‍ പരാമര്‍ശിച്ചിരിക്കുന്നു, ബില്ലിനെക്കുറിച്ച് നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുക, അല്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുത് അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 താവളം അറിയാതെ കുഴങ്ങി വനംവകുപ്പ്, കുറുക്കന്‍മൂലയിലെ കടുവയെ പിടിക്കാനായില്ല, വീണ്ടും മുങ്ങി താവളം അറിയാതെ കുഴങ്ങി വനംവകുപ്പ്, കുറുക്കന്‍മൂലയിലെ കടുവയെ പിടിക്കാനായില്ല, വീണ്ടും മുങ്ങി

ബില്‍ ഇന്ന് പരിഗണിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്ന് നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി മധുസ്വാമി കൂട്ടിച്ചേര്‍ത്തു.മറ്റ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പാസാക്കിയ സമാനമായ ബില്ലുകളുടെ മാതൃകയിലുള്ള ബില്‍ -- നിര്‍ബന്ധിത മതപരിവര്‍ത്തനമായി വഴികളായ തൊഴില്‍, വശീകരണം അല്ലെങ്കില്‍ വിവാഹം എന്നിവയിലൂടെയുള്ള മതപരിവര്‍ത്തനത്തെ തടയുന്നതാണ് ഈ ബില്ല്. മൂന്ന് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക.അതേസമയം മതം മാറാന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നില്‍ ബില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെ ഇത് ലംഘിക്കുന്നുവെന്നും ന്യൂനപക്ഷ സമുദായത്തെ ഇരയാക്കുന്നു എന്നും വാദിച്ച പ്രതിപക്ഷം ബില്ലിനെ ഭരണഘടനാവിരുദ്ധം എന്നും വിളിച്ചു.

English summary
karnataka congress leader ck shivakumar tearsup the anti conversion bill in assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X